കയ്യിലിരുന്ന റിപ്പോർട്ടുകളിലേക്ക് ഞാൻ പുച്ഛത്തോടെ നോക്കി.. ഇനി എല്ലാം കഴിഞ്ഞിരിക്കുന്നു.. ഒരു ജന്മത്തിന്റെ എല്ലാ സഹനങ്ങളും ഇവിടെ തീരുകയാണ്.. ഡോക്ടർ എന്നോട് പറഞ്ഞു വിഷമിക്കരുത് നമുക്ക് പരമാവധി ശ്രമിക്കാം എന്ന്.. അമ്മ എൻറെ കയ്യിൽ പിടിച്ചു കണ്ണുനീർ ഒഴുകുന്നുണ്ട്.. ഞാൻ ഡോക്ടറോട് ചോദിച്ചു എന്നെ വെറുതെ ഇനി പറ്റിക്കേണ്ട എനിക്ക് ഇനി എത്ര സമയമുണ്ട് എന്ന് മാത്രം എന്നോട് പറഞ്ഞാൽ മതി.. ഡോക്ടർ അറിയാതെ പറഞ്ഞു പോയി കൂടിപ്പോയാൽ മൂന്നുമാസം.. നാളെത്തന്നെ ട്രീറ്റ്മെൻറ് തുടങ്ങണം.. രക്ഷപ്പെടുവാൻ ചിലപ്പോൾ സാധിക്കും.. ആ ഒരു വളർച്ച തലച്ചോറിൽ നിന്നും എടുത്തു മാറ്റണം.. അത് ക്യാൻസർ ആണോ എന്ന് ഉറപ്പിക്കാൻ വേണ്ടിയാണ്.. ഓപ്പറേഷൻ കുറച്ച് ബുദ്ധിമുട്ടുള്ളതാണ്..
ഞാൻ ചെന്നൈയിലുള്ള എൻറെ കൂട്ടുകാരനോട് സംസാരിക്കുന്നുണ്ട്.. ആ നിമിഷം ഞാൻ അറിയാതെ ചിരിച്ചു പോയി.. ഒന്നും മിണ്ടാതെ അമ്മയെയും കൂട്ടി അവിടെ നിന്നും ഇറങ്ങി.. ഇനി അധികം സമയമില്ല.. ചെയ്തുതീർക്കുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. വീട്ടിലെത്തിയതും മകളെ അമ്മയെ ഏൽപ്പിച്ച ഞാൻ മുറിയിലേക്ക് നടന്നു.. അമ്മേ ഏട്ടൻ വരുമ്പോൾ ഈയൊരു രാത്രി എന്നെ ആരും ശല്യം ചെയ്തത് എന്ന് പറയണം.. എനിക്ക് കുറച്ചുനേരം കിടക്കണം.. രാത്രിയിൽ എനിക്കിന്ന് ഒന്നും വേണ്ട.. അമ്മ പറയുന്നത് കേൾക്കാൻ നിൽക്കാതെ മുറിയിൽ കയറി കതക് അടിച്ചു.. ഒരുപാട് കാര്യങ്ങൾ എനിക്ക് ചിന്തിക്കുവാൻ ഉണ്ട്.. ഒത്തിരി കാര്യങ്ങൾ എഴുതിവെക്കണം.. ഒന്നും പൂർത്തിയാകാതെ ഉള്ള ഒരു മടക്കം എനിക്ക് വയ്യ.. ആദ്യം ഓഫീസിൽ നിന്ന് തുടങ്ങണം.. പിന്നെ വീട്.. പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങിയ എന്നെ അമ്മയും ഏട്ടനും കൂടി തടഞ്ഞു.. ഇന്ന് എൻറെ ഓഫീസിലെ അവസാനത്തെ ദിവസമാണ് എന്ന് അവർക്ക് അറിയില്ലല്ലോ.. അവസാനം ഏട്ടൻ ഓഫീസിൽ വന്ന് കൂട്ടിരിക്കും എന്ന് പറഞ്ഞു..
അങ്ങനെ ഏട്ടനെയും കൂട്ടി ഓഫീസിലേക്ക് ഞാൻ യാത്രയായി.. കാറിൻറെ മുൻ സീറ്റിൽ ഇരിക്കുമ്പോൾ ആ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി.. എന്നും തിരക്കാണ് എന്ന് പറയുന്ന വ്യക്തി ഇന്ന് ലീവ് എടുത്ത് എൻറെ കൂടെ വരുന്നു.. ഓഫീസിൽ എത്തിയപ്പോൾ ഞാൻ പതുക്കെ ഏട്ടനെ അവിടെ നിർത്തി ഡയറക്ടറുടെ റൂമിലേക്ക് ഞാൻ പോയി.. അദ്ദേഹം എന്നെ കണ്ടതും സന്തോഷത്തോടുകൂടി ഒരു കാര്യം പറഞ്ഞു.. പുതിയ പ്രോജക്റ്റിന്റെ ടീം ലീഡർ ആകുവാനുള്ള അവസരം എനിക്ക് ലഭിച്ചു എന്നറിഞ്ഞപ്പോഴും സന്തോഷിക്കുവാൻ എനിക്ക് ആകുന്നില്ല.. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഈ അവസരം ബോബിക്ക് നൽകണം എനിക്ക് വേണ്ട എന്ന്..ഞാൻ എൻ്റെ ജോലി രാജിവെക്കുകയാണ്..സാർ മെയിൽ ഒന്ന് ചെക്ക് ചെയ്യണം ഞാൻ അതിലേക്ക് എന്റെ രാജിക്കത്ത് അയച്ചിട്ടുണ്ട്.. അദ്ദേഹം എന്നോട് എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ ഞാൻ പുറത്തേക്ക് ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….