മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങളുടെ കണ്ണുകളിൽ നനവ് പടർത്തൂമെങ്കില് മെഹഫിൽ നിങ്ങളെ സങ്കടപ്പെടുത്തും.. അഴിഞ്ഞു കിടക്കുന്ന മുടി വാരി ഒതുക്കി കെട്ടി കട്ടിലിന്റെ അരികിൽ ഇരിക്കുന്ന നസ്സിയോട് ഒരുപാട് വട്ടം പറയനോ വേണ്ടയോ എന്ന് ചിന്തിച്ചതിനുശേഷം ആണ് മടിച്ചു മടിച്ച് ഷാനു വാക്കുകൾ തപ്പി എടുത്ത് മറ്റൊരു നിക്കാഹിന് സമ്മതം ചോദിച്ചത്.. അവൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ നസ്സി.. സേറെയും മോനും ഒറ്റയ്ക്ക് ആയി.. ഞാൻ കെട്ടിക്കോട്ടെ അവളെ.. നിങ്ങൾക്ക് എന്താ ഭ്രാന്ത് ആയോ.. കൂട്ടുകാരൻ മരിച്ചെന്നു കരുതി അയാളുടെ ഭാര്യയെ കെട്ടാൻ. തമാശ അല്ല ചില രാത്രിയിൽ അവൻ വരാറുണ്ട്.. സ്വപ്നത്തിൽ മോനേയും സൈറയെയും നോക്കണം.. അവരെ ഒരിക്കലും തനിച്ചാക്കരുത് എന്ന് പറയാറുണ്ട്.. ഷാനു കണ്ണു തുടച്ച് നസിയെ നോക്കി.. നസ്സിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. നിങ്ങൾ മാത്രമേ ഉള്ളൂ അവന് കൂട്ടുകാരൻ.. കെട്ടാൻ നടക്കുന്നു..
പണ്ട് തൊട്ടേ എനിക്ക് ഇഷ്ടമല്ല.. എന്റൊപ്പം ഉണ്ടാകേണ്ട സമയങ്ങളെല്ലാം തട്ടിയെടുത്തത് ആണ് നിങ്ങളുടെ ആ കൂട്ടുകാരൻ.. ഷാനു പിന്നെ ഒന്നും പറഞ്ഞില്ല.. അല്ലെങ്കിലും പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഒരു ഭാര്യയും സമ്മതിക്കില്ല ഇങ്ങനെ ഒരു കാര്യത്തിന്.. ചെറുപ്പം മുതലേ ഒരുമിച്ചായിരുന്നു ഷാനുവും ഫൈസലും.. കല്യാണവും ഒരേ ടൈമിൽ തന്നെ.. അവന് ഒരു ആൺകുട്ടി ഉണ്ടായപ്പോൾ ഷാനുവിനെ ഒരു പെൺകുട്ടിയും.. മോൻ ഉണ്ടായി മാസങ്ങൾ കഴിഞ്ഞപ്പോൾ ആയിരുന്നു ഫൈസൽ ഒരു അപകടത്തിൽ ഇല്ലാതെ ആയത്.. അവൻ പോയപ്പോൾ എന്റെ ശരീരത്തിലെ ഒരു അവയവം നഷ്ടമായത് പോലെ ആണ് എനിക്ക് തോന്നിയത്.. ഇരട്ടകളെപ്പോലെ ഒരുമിച്ച് നടന്ന കൂട്ടുകാർ.. ഷാനു മിക്കപ്പോഴും പള്ളിക്കാട്ടിൽ ഉറങ്ങുന്ന ഫൈസലിന്റെ അടുത്ത് പോകും അവനോട് ഒരുപാട് സംസാരിക്കും.. ചിലപ്പോൾ കുറെ നേരം അവൻറെ അരികിൽ അങ്ങനെ നിൽക്കും..
അവൻറെ കബറിന്റെ മേലെ വളർന്നുനിൽക്കുന്ന മൈലാഞ്ചി ഇലകളിൽ തലോടുമ്പോൾ കണ്ണ് നിറയും.. കഴിഞ്ഞ ദിവസം ഫൈസലിന്റെ മകനെ കണ്ടപ്പോൾ മുതൽ മനസ്സിൽ തോന്നിയ ചിന്ത ആണ് സൈറയെയും കൂടെ കൂട്ടണമെന്ന്.. സിനാൻ ഫൈസലിനെ വരച്ചു വച്ചത് പോലെ തന്നെ ഉണ്ട്.. അവന്റെ ചിരി പോലും മകന് കൊടുത്തിട്ടാണ് ഫൈസൽ പോയത്.. സൈറയെ അവൻ സ്വന്തമാക്കിയത് അനാഥാലയത്തിൽ നിന്ന് ആണ്.. അതുകൊണ്ടുതന്നെ അവൾക്ക് അങ്ങോട്ട് തിരിച്ചു പോകാൻ കഴിയില്ല.. അവന്റെ വീട്ടുകാരെല്ലാം എങ്ങനെയെങ്കിലും അവളെ ഒഴിവാക്കി കിട്ടാനുള്ള കാത്തിരിപ്പിലാണ്.. ഈ അവസ്ഥയിൽ ഏറ്റവും ഉചിതം ഇതുതന്നെയാണ്.. ഷാനു സൈറയും കൂടെ നിക്കാഹ് ചെയ്യുക..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…