അച്ഛനെ വൃദ്ധസദനത്തിൽ ആക്കി വിദേശത്തേക്ക് പറന്ന മക്കൾ.. ലീവിന് നാട്ടിലേക്ക് വന്നപ്പോൾ സംഭവിച്ചത്..

മോനെ നീ ഇവിടം വരെ ഒന്നു വരാമോ.. ഒത്തിരി ആയല്ലോ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട്.. അച്ഛൻ എന്താണ് ഈ പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ്.. ആഴ്ചയിൽ രണ്ടുപ്രാവശ്യം വീഡിയോ കോൾ ചെയ്യുന്നില്ലേ.. പിന്നെ എന്തിനാ അച്ഛ ഞാൻ അങ്ങോട്ട് വരുന്നത്.. പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു.. പിന്നെ പതിയെ അച്ഛൻ ഫോൺ വെച്ചു.. പതിവില്ലാതെ അച്ഛൻ ഒരുപാട് സങ്കടപ്പെട്ടു.. ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ്.. ഞാൻ കാനഡയിലും.. കൂടെ വരാൻ അച്ഛനെ ഇഷ്ടമുണ്ടോ എന്ന് ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല.. റിട്ടയേർഡ് ആയ ആളുകൾ താമസിക്കുന്ന ഒരു വലിയ വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോന്നത്.. ഇവിടെ എനിക്ക് എൻറെ കാര്യങ്ങൾ നോക്കുവാൻ തന്നെ നേരമില്ല..

പിന്നെ എങ്ങനെയാണ് ഞാൻ അച്ഛനെ നോക്കുന്നത്… എനിക്ക് എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല.. അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യാൻ സമയം ഉണ്ടായിരുന്നില്ല.. ഒറ്റയ്ക്ക് അച്ഛനെ തറവാട്ടിൽ ആക്കുവാൻ വയ്യ.. സുഖമില്ലാതെ എങ്ങാനും വീണു പോയാൽ കൂടെ നിൽക്കുവാൻ ആളെ പോലും ഇപ്പോൾ കിട്ടുന്നില്ല.. വൃദ്ധസദനത്തിൽ എടുക്കത്തുമില്ല.. ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്നു.. പേരുകേട്ട തറവാട്ടുകാരൻ.. നല്ലൊരു തുക പെൻഷൻ ഉണ്ട്.. എന്നിട്ടും അവസാനം അവിടെ എത്തി.. വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല.. മുഖത്തുള്ള ആ വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു.. തിരക്കുകൾ കൂടിയതോടെ നാട്ടിലോട്ടുള്ള യാത്രകളും കുറഞ്ഞു.. അല്ലെങ്കിൽ തന്നെ അതൊരു വലിയ ചെലവാണ്.. എന്നെ സംബന്ധിച്ച് അത് ഒരു അനാവശ്യ ചെലവ് തന്നെ.. എന്തോ മനസ്സിൽ പെട്ടെന്ന് ഒരു വിങ്ങൽ..ആദ്യമായാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറഞ്ഞത്.. ഏതായാലും ഭാര്യയും മക്കളെയും കൂടെ കൂട്ടിയില്ല.. ഒരാഴ്ച നാട്ടിൽ ചെന്ന് നിൽക്കുവാൻ തീരുമാനിച്ചു..

അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തു.. തൽക്കാലം ഒരു വർക്ക് ഫ്രം ഹോം ആക്കി.. തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ.. അനിയത്തിയോട് വരുന്നുണ്ടോ എന്ന് ചോദിച്ചു അവൾക്കും തിരക്ക് തന്നെ.. നാട്ടിലെത്തിയ ഉടനെ അച്ഛനെ കാണാൻ ഓടി.. അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി. ആകെ ക്ഷീണിച്ചിരിക്കുന്നു.. എന്നെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു.. ആദ്യമായിട്ടാണ് അച്ഛനെ ഞാൻ കരഞ്ഞു കണ്ടത്.. എന്താ അച്ഛാ.. ഒന്നുമില്ല ഉണ്ണി നിനക്ക് യാത്ര സുഖമായിരുന്നോ.. ഞാൻ തലയാട്ടി.. രണ്ടു ദിവസം നീ ഇവിടെ താമസിക്കണം.. മറുത്ത് ഒന്നും നീ പറയരുത്.. വേണ്ട അച്ഛാ ഞാൻ വന്ന് കണ്ടാൽ പോരേ.. ഞാൻ പുറത്ത് ഹോട്ടലിൽ താമസിച്ചോളാം.. മനസ്സിൽ പല പദ്ധതികളും ഉണ്ടായിരുന്നു.. ഇനി അച്ഛൻ എത്ര നാൾ ഉണ്ടാകും എന്ന് അറിയില്ല.. വീട് വിൽക്കണം തിരിച്ച് ഈ നാട്ടിലേക്ക് ഒരു മടക്കം ഇല്ല.. മക്കൾ അവിടുത്തെ സംസ്കാരവുമായി ഇഴകി ചേർന്നിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *