ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്തെ ഏകദേശം 75% ആളുകളെ ബാധിക്കുന്ന എന്നുവച്ചാൽ ജനസംഖ്യയിലെ മുക്കാൽ ശതമാനവും ആളുകളെ ബാധിക്കുന്ന വളരെ കോമൺ ആയിട്ടുള്ള എന്നാൽ ആളുകൾ പലരും പുറത്തു പറയാൻ മടിക്കുന്ന.. പലർക്കും വളരെയധികം ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഉണ്ടാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ആണ് എന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. പൈൽസ് അഥവാ മൂലക്കുരു.. ഇത് ഒരുപാട് ആളുകളെ വളരെയധികം ബാധിക്കുന്നുണ്ടെങ്കിൽ പോലും അതിൽ വെറും 30 ശതമാനം ആളുകൾ മാത്രമാണ് ഡോക്ടറെ കാണാനായി എത്തുന്നത്.. ബാക്കിയുള്ള ആളുകൾ ആരും ട്രീറ്റ്മെൻറ് എടുക്കാറില്ല എന്തിന് പുറത്തുപോലും പറയാറില്ല..
പുറത്ത് പറഞ്ഞാൽ തന്നെ ആളുകൾ എന്തു വിചാരിക്കും.. ഡോക്ടർ പരിശോധനയ്ക്ക് പോകുമ്പോൾ ആ ഭാഗത്ത് നോക്കില്ലേ.. അതുകൊണ്ടുതന്നെ ഒരുപാട് ശതമാനം ആളുകളും ഇതിന് ട്രീറ്റ്മെൻറ് എടുക്കാറില്ല.. അതുകൊണ്ടുതന്നെ ആ രോഗം കൂടുതൽ കോംപ്ലിക്കേഷനിലേക്ക് എത്തുമ്പോഴാണ് പലരും ട്രീറ്റ്മെന്റിലേക്ക് എത്താറുള്ളത്.. വളരെ സിമ്പിൾ ആയിട്ടുള്ള ജീവിതശൈലി മാറ്റങ്ങളും അതുപോലെ നമ്മുടെ ഭക്ഷണത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ തന്നെ വളരെ ഈസിയായി ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.. അതുപോലെതന്നെ ഈയൊരു രോഗത്തെ പൂർണമായും മാറ്റിയെടുക്കാനും കഴിയുന്നതാണ്.. പലപ്പോഴും ഈ രോഗത്തിന് സർജറി വേണ്ടി വരാറുണ്ട്.. പല ആളുകളും തെറ്റിദ്ധരിച്ചിരിക്കുന്നത് ഈ അസുഖം ഉണ്ടെന്ന് പറഞ്ഞാൽ സർജറി ആവശ്യമാണ് എന്നുള്ളതാണ്.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ ആളുകൾക്കും സർജറിയുടെ ആവശ്യം വരാറില്ല.. രോഗം കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകുമ്പോൾ മാത്രമാണ് സർജറി ആവശ്യമായി വരുന്നത്..
അതുകൊണ്ടുതന്നെ നിങ്ങൾ അത് ആലോചിച്ചിട്ട് ടെൻഷൻ അടിക്കേണ്ട.. വളരെ സിമ്പിൾ ആയിട്ടുള്ള ചില കാര്യങ്ങളിലൂടെ നമുക്ക് ഈ രോഗം മാറ്റിയെടുക്കാൻ കഴിയും അപ്പോൾ അത് എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെയാണ് വരുന്നത് എന്നും.. ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്നും.. ഈ രോഗം വന്നാൽ എപ്പോഴാണ് നമ്മൾ ഡോക്ടറെ പോയി കാണേണ്ടത് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് എല്ലാം നമുക്ക് ഇന്നിവിടെ ചർച്ച ചെയ്യാം..മലദ്വാരഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെതന്നെ വേദന.. നീറ്റൽ അതുപോലെ പുകച്ചിൽ.. ഇത്തരത്തിലുള്ള പല അസ്വസ്ഥതകളും ഉണ്ടാവുന്നതാണ് ഇതിൻറെ ഒരു പ്രധാന ലക്ഷണങ്ങൾ.. അതുപോലെ മലം പുറത്തേക്ക് വരാനുള്ള ഒരു ബുദ്ധിമുട്ട് അതുപോലെതന്നെ പുറത്തേക്ക് വരുമ്പോൾ ബ്ലീഡിങ് അതിൽ കാണാം.. ശ്രദ്ധിക്കേണ്ട ഒരു കാര്യം മലത്തിൽ കൂടെ എപ്പോഴും ബ്ലീഡിങ് ഉണ്ടാവുമ്പോൾ അത് പൈൽസിന്റെ മാത്രം ലക്ഷണം ആവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…