ആത്മാർത്ഥമായി സ്നേഹിച്ച കാമുകിയെ വഞ്ചിച്ച് പോയ കാമുകൻ.. പിന്നീട് അവളുടെ നില കണ്ട് ഞെട്ടി..

ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ് പരിശോധനയ്ക്ക് വന്ന ഡോക്ടറിന്റെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത്.. ഈശ്വരാ ഇത് കവിത അല്ലേ.. എൻറെ കോളേജിലെ പഠിത്തമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഹോസ്റ്റൽ ഒഴിയുമ്പോൾ പഴയ പുസ്തകങ്ങളോടൊപ്പം അവൾ എനിക്ക് തന്ന ലൗ ലെറ്ററുകളും ഞാൻ മുറിയിൽ ഉണ്ടായിരുന്ന വേസ്റ്റ് ബോക്സിൽ കളഞ്ഞിരുന്നു.. കാരണം അവൾ എനിക്ക് മൂന്ന് വർഷങ്ങളിൽ സമയം പോകാനുള്ള ഒരു നേരംപോക്ക് മാത്രമായിരുന്നു..

വില്ലേജ് ഓഫീസർ സദാനന്ദന്റെയും യുപി സ്കൂൾ അധ്യാപിക ശാരദയുടെയും മകനായ ഞാനെന്തിനാണ് വെറുമൊരു കൂലിപ്പണിക്കാരനായ രാജന്റെ മകളെ ജീവിതസഖി ആക്കണം എന്നുള്ള അഹന്തകാരണമായിരുന്നു ഞാനെന്ന അവളെ തേച്ചിട്ട് പോയത്.. പിന്നീട് ഒരുപാട് തവണ കൂട്ടുകാരികൾ വഴിയും അല്ലാതെയും ഒക്കെ അവൾ എന്നെ കാണാൻ ശ്രമിച്ചെങ്കിലും നിഷ്കരുണം ഞാൻ അവളെ അവഗണിക്കുകയായിരുന്നു.. കാലം കടന്നു പോയപ്പോൾ പ്ലസ് ടു പോലും ജയിക്കാത്ത ഭാര്യയെ കൊണ്ട് പ്രസവകാർഡിൽ ഇരിക്കുന്ന എൻറെ മുന്നിൽ മെഡിക്കൽ കോളേജിലെ നേഴ്സ് ആയ പഴയ കൂലിപ്പണിക്കാരന്റെ മകൾ തല ഉയർത്തി നിൽക്കുന്നത് കണ്ട് ഞാൻ വല്ലാതെയായി..

ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ ഞാൻ അവളെ ചെറുതായി ഒന്ന് നോക്കിയെങ്കിലും അവളെന്നെ കണ്ട ഭാവം പോലും നടിച്ചില്ല.. അവൾ ഡോക്ടർ പറയുന്ന കാര്യങ്ങൾ എല്ലാം ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു.. പരിശോധന കഴിഞ്ഞ് അവൾ ഡോക്ടറുടെ പിറകെ പോയപ്പോഴാണ് എൻറെ ശ്വാസം നേരെ വീണത്.. ഭാഗ്യം അവൾക്ക് എന്നെ മനസ്സിലായിട്ടില്ല.. അല്ലെങ്കിൽ വൈരാഗ്യം കൊണ്ട് പഴയ കാര്യങ്ങളെക്കുറിച്ച് വല്ലതും ചോദിച്ചാൽ പിന്നെ അതുമതി എൻറെ ഭാര്യ അത് കേട്ട് ബഹളം വയ്ക്കാൻ..

അല്ലെങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ അവൾക്ക് എന്നെ ഒടുക്കത്തെ സംശയമാണ്.. ചേട്ടാ എനിക്ക് നെക്സ്റ്റ് കഫെ കോഫി കുടിക്കാൻ വല്ലാത്ത മോഹം തോന്നുന്നു.. അത് കാന്റീനിൽ കിട്ടും ചേട്ടൻ പോയി വേഗം വാങ്ങിച്ചു കൊണ്ട് വാ.. ഭാര്യ അത് കൊഞ്ചലോട് പറഞ്ഞപ്പോൾ ഞാൻ കട്ടിലിന്റെ അടിയിൽ ഇരുന്ന ഫ്ലാസ്ക് എടുത്ത് കാൻറീലേക്ക് നടന്നു.. അവൾക്ക് വയറ്റിൽ ഉണ്ടെന്ന കാര്യം അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് അവളുടെ ഒടുക്കത്തെ ഓരോരോ ആഗ്രഹങ്ങൾ..

പോറ്റി ഹോട്ടലിലെ മസാലദോശയും ബിസ്മി ഹോട്ടലിലെ ചിക്കൻ ബിരിയാണിയും എന്നുവേണ്ട വീട്ടിലെ പഴങ്കഞ്ഞി പോലും അവളുടെ കൊതി കാരണം പശുവിനെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.. പ്രസവം കഴിയുമ്പോഴേക്കും അവളുടെ കൊതി ഇല്ലാതായാൽ മതിയായിരുന്നു.. അല്ലെങ്കിൽ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണം പോലും അവൾ എടുത്ത കഴിക്കും എന്ന് എനിക്ക് തോന്നാറുണ്ട്.. കോഫിയും വാങ്ങി വാർഡിലേക്ക് നടക്കുമ്പോൾ എൻറെ എതിരെ സ്പീഡിൽ നടന്നുവരുന്ന കവിതയെ കണ്ട് ഞാൻ വീണ്ടും ഞെട്ടി.. ഈശ്വരാ അവൾ പഴയ കണക്കുകൾ തീർക്കാൻ വരികയാണ്..

ആൾക്കാരുടെ ഇടയിൽ വെച്ച് പഴയ കാര്യങ്ങൾ എല്ലാം അവൾ വിളിച്ചു പറയും.. അവളെ വഞ്ചിച്ചതിന് എൻറെ കാരണത്ത് ഒന്ന് പൊട്ടിക്കുമെന്ന് ആ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്ക് തോന്നി.. നിങ്ങളല്ലേ നിരുപമയുടെ ഭർത്താവ്.. ആ കുട്ടിക്ക് വേദന തുടങ്ങിയിട്ടുണ്ട്.. നിങ്ങടെ കൂടെ സ്ത്രീകൾ ആരുമില്ലേ.. ഹോ അതായിരുന്നോ കാര്യം. ഇപ്പോഴും അവൾക്ക് എന്നെ മനസ്സിലായിട്ടില്ല അതുകൊണ്ട് സമാധാനമായി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *