ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു പ്രധാന പ്രശ്നമാണ് കഫക്കെട്ട് എന്നുള്ളത്.. ഇത് പ്രായവ്യത്യാസം ഇല്ലാതെ ചെറിയ കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളെ വരെ ഈ ഒരു പ്രശ്നം വളരെ സാരമായി ബാധിക്കുന്നുണ്ട്.. അമ്മമാരും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് കൊച്ചു കുഞ്ഞുങ്ങളിൽ അവർ ഉറങ്ങുമ്പോൾ ഒക്കെ ഒരു കഫക്കെട്ട് മൂലം ഉണ്ടാകുന്ന ഒരു കുറു കുറുപ്പ് എന്ന്.. അപ്പോൾ സത്യം പറഞ്ഞാൽ ഈ കഫക്കെട്ട് എന്ന് പറയുന്നത് എന്താണ്.. അതായത് നമ്മുടെ ശ്വാസകോശത്തിൽ നമ്മുടെ ശ്വാസ നാളികളിൽ ഒക്കെ ഈ കഫം അങ്ങനെ കെട്ടി നിന്നിട്ട് ഉണ്ടാകുന്ന പ്രധാന അസ്വസ്ഥതകളും ബുദ്ധിമുട്ടുകളെയും ഒക്കെ പറയുന്ന ഒരു പേരാണ് കഫക്കെട്ട് എന്ന് പറയുന്നത്..
കൊച്ചു കുട്ടികൾക്ക് കഫം പുറത്തേക്ക് തുപ്പിക്കളയാൻ അറിയാത്തതു കൊണ്ട് തന്നെ അമ്മമാർക്ക് അത് കുറു കുറുപ്പ് ആയിട്ടാണ് അറിയുന്നത്.. പലപ്പോഴും ഈ റെസ്പിറേറ്ററി ട്രാക്ക് എന്ന് പറയുന്നത് പൊതുവേ രണ്ടായി ഡിവൈഡ് ചെയ്യാം.. അപ്പർ റെസ്പിറേറ്ററി ട്രാക്ക്.. അതായത് നമ്മുടെ തൈറോയ്ഡിന്റെ കാട്ടിലേജ് വരെയുള്ള ഭാഗങ്ങളിൽ അപ്പർ റെസ്പിറേറ്ററി ട്രാക്ക് എന്നും.. അതിന് താഴെയുള്ള ഭാഗത്തെ ലോവർ റെസ്പിറേറ്ററി ട്രാക്ക് എന്നും രണ്ടായി തരം തിരിക്കാം.. ഈ ലോവർ റെസ്പിറേറ്ററി ട്രാക്ക് പല ശാഖകളായി പോയി തിരിഞ്ഞ് ആൽബിയോൾ എന്നുപറയുന്ന എയർബാഗുകളിൽ എത്തി അതിനു ചുറ്റുമുള്ള കുഞ്ഞുകുഞ്ഞ് ചെറിയ ബ്ലഡ് വെസ്സൽസുകളിലേക്ക് ഓക്സിജൻ കൊണ്ടുചെന്ന് എത്തിക്കുകയും അവിടുന്ന് കാർബൺഡയോക്സൈഡിന് എടുത്തു പുറന്തള്ളുകയും ചെയ്യുന്നതാണ് ശ്വാസകോശത്തിന്റെ പ്രധാന ധർമ്മം..
എന്നാൽ ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കഫം കെട്ടി നിൽക്കുന്നതുകൊണ്ട് അതുപോലെ പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ കൊണ്ട് ഇത് ശരിയായി നടക്കാതെ വരുമ്പോൾ അത് ആളുകളിൽ ചുമ ആയിട്ടും അതുപോലെ കഫക്കെട്ട് ആയിട്ടും ശ്വാസംമുട്ടൽ അതുപോലെ കുറു കുറുപ്പ്.. അതുപോലെ ശ്വാസം എടുക്കുമ്പോൾ വിസിൽ അടിക്കുന്നത് പോലെ ശബ്ദം ഉണ്ടാവുക.. അതുപോലെ മൂക്കടപ്പ്..മൂക്ക് ഒലിപ്പ്.. തുമ്മൽ പോലുള്ള പല പ്രശ്നങ്ങളും പറയാറുണ്ട്.. ഈ കഫത്തിന്റെ നിറം മാറി മഞ്ഞ നിറമാകുമ്പോൾ അതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് കഫം ഇൻഫെക്ഷൻ ആയിട്ടുണ്ട് എന്നാണ്.. അണുബാധ ഉണ്ടെങ്കിൽ അതിൽ അണുക്കൾ കൂടി കലരുമ്പോൾ അതിൽ പഴുപ്പിന്റെ അംശം കൂടുമ്പോൾ അത് മഞ്ഞനിറത്തിൽ കാണപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…