വിധവയായ വേലക്കാരിക്ക് മുതലാളിയായ വീട്ടമ്മ കൊടുത്ത സർപ്രൈസ് കണ്ട് അവളുടെ കണ്ണുനിറഞ്ഞു..

ചിന്നു നാളെ വൈകുന്നേരം വീട്ടിലേക്ക് ഒന്നു വരുമോ.. അതിനെന്താ ആൻറി ഞാൻ വരാം.. ഇപ്പോൾ തന്നെ വരണോ.. വേണ്ട കുട്ടി നാളെ വന്നാൽ മതി മീനാക്ഷിയെയും കൂട്ടി.. എന്തിനാണ് അവളെ വിളിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ല.. അതൊരു രഹസ്യമാണ്.. അവളെ ഇപ്പോൾ അറിയിച്ചാൽ അത് ശരിയാവില്ല അതിൻറെ എല്ലാ സസ്പെൻസും പോകും.. പിറ്റേന്ന് ജോലിക്ക് വരണ്ട എന്ന് ഞാൻ മീനാക്ഷിയോട് പറഞ്ഞു.. 10 വർഷമായി മീനാക്ഷി എൻറെ വീട്ടിൽ ജോലി ചെയ്യുന്നു.. അവർക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട്.. പെട്ടെന്ന് അവൾക്ക് സങ്കടമായി.. മേടം എന്നെ പറഞ്ഞു വിടുകയാണോ.. അല്ല മീനാക്ഷി.. നാളെ ഞങ്ങൾ എല്ലാവരും പുറത്തുപോകും വൈകിട്ടേ വരുള്ളൂ.. ശരി മാഡം.. അപ്പോഴും അവളുടെ കണ്ണുകളിൽ ശൂന്യത നിറഞ്ഞിരുന്നു..

ഓഫീസിലെ പലരും എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം കൊടുത്ത് ഒരു ജോലിക്കാരിയെ വെക്കേണ്ട വല്ല കാര്യവും ഉണ്ടോ എന്ന്.. എന്തിനാണ് നീ വെറുതെ പൈസ കളയുന്നത്.. അതിന്റെ പകുതി പൈസയ്ക്ക് വേറെ ആളെ കിട്ടും.. അതിനൊന്നും ഞാൻ മറുപടി കൊടുക്കാറില്ല.. അല്ലെങ്കിലും എപ്പോഴെങ്കിലും ഞാൻ അവളെ വേലക്കാരിയായി കണ്ടിട്ടുണ്ടോ.. പിന്നെ നമ്മൾ ഉണ്ടാക്കുന്ന പണം മുഴുവൻ കൂട്ടിവെച്ച് എവിടെ കൊടുക്കുവാനാണ്.. അത് അർഹിക്കുന്ന ആളുകൾ ചുറ്റിലും ഉണ്ട്.. കുറച്ചൊക്കെ അവർക്കും കൊടുക്കണ്ടേ.. അവളെ മനസ്സിലാക്കാനും ഒരാൾ വേണ്ടേ.. മീനാക്ഷി ഞാൻ പരിചയപ്പെടുമ്പോൾ അവൾക്ക് ഭർത്താവ് ഉണ്ടായിരുന്നു.. രണ്ടുവർഷം മുൻപാണ് അയാൾ പോയത്.. അത്യാവശ്യം നന്നായി അയാൾ കുടിക്കുമായിരുന്നു.. അവളെ അയാൾ നല്ലപോലെ ഉപദ്രവിക്കും എന്നിട്ടും സ്വന്തം മകൾക്ക് വേണ്ടി അവളെല്ലാം സഹിച്ചു.. ആരോടും ഒരു പരാതിയും പറയാതെ.. എന്നിട്ടും എനിക്ക് എന്തോ അതൊക്കെ മനസ്സിലാകുമായിരുന്നു.. അവളുടെ കണ്ണുകൾ അത് കള്ളം പറയില്ലല്ലോ..

അന്നൊരു ദിവസം എനിക്ക് ഒരു കോൾ വന്നു.. മേടം അദ്ദേഹം ആശുപത്രിയിലാണ്.. അറ്റാക്ക് ആണ്.. പൈസ ഇവിടെ അടയ്ക്കണം എൻറെ കയ്യിൽ ആണെങ്കിൽ ഒന്നുമില്ല.. എന്നെ ഒന്ന് സഹായിക്കാമോ.. ഞാൻ ഓഫീസിൽ ആയിരുന്നു.. ഇവിടെനിന്ന് ഇറങ്ങിയാലും അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.. എന്ത് ചെയ്യണമെന്ന് അറിയില്ല പിന്നീടാണ് ഓർത്തത്.. അവൾ എൻറെ കൂട്ടുകാരി സംഗീതയുടെ ഫ്ലാറ്റിലും ജോലിക്ക് പോകുന്നുണ്ട്.. അവൾ വീട്ടിൽ തന്നെയുണ്ട്.. മീനാക്ഷിയോട് അവളെ വിളിക്കുവാൻ പറഞ്ഞു.. പൈസ അവിടെ നിന്ന് വാങ്ങിച്ചോ ഞാൻ അവൾക്ക് കൊടുത്തോളാം.. മീനാക്ഷി അവളെ വിളിച്ചു കാണണം.. എനിക്ക് അപ്പോൾ തന്നെ കൂട്ടുകാരിയുടെ വിളി വന്നു.. സുമി ഞാനൊരു കാര്യം പറഞ്ഞേക്കാം.. കൂട്ട് ഒക്കെ ശരി തന്നെ പക്ഷേ അതിനപ്പുറമുള്ള പണം ഇടപാടുകൾ ഒന്നും ജോലിക്കാരിക്ക് വേണ്ട.. മീനാക്ഷി ഇപ്പോൾ തന്നെ എനിക്ക് 700 രൂപ തരാൻ ഉണ്ട്.. പറ്റുമെങ്കിൽ അത് തിരികെ വാങ്ങി തരു.. എന്തിൻറെ ആവശ്യത്തിനാണെങ്കിലും അവൾക്ക് ഞാൻ ഇനി അഞ്ചിന്റെ പൈസ കൊടുക്കില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *