ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആൻജിയോഗ്രാഫി അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപ്പാസ് സർജറിയോ ഭാവിയിൽ നമുക്ക് ഉണ്ടാകാൻ പോകുന്ന ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണ സാധ്യതകൾ കുറയ്ക്കുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.. ഇത്തരം രോഗങ്ങൾ അതായത് ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നത് അമിതമായ പ്രഷറും ഷുഗറും കൊളസ്ട്രോളും ഒക്കെ ഉള്ള ആളുകൾക്കും അതിനുവേണ്ടി മരുന്ന് കഴിക്കുന്ന ആളുകളുമാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്.. ഇത്തരം രോഗങ്ങൾ നമ്മളിൽ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയും അതിലുള്ള അപാകതകളുമാണ്..
അതുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്ര അധികം പുരോഗമിച്ചിട്ടും മരുന്നുകളോ അല്ലെങ്കിൽ ഓപ്പറേഷനോ കൊണ്ട് ഇത്തരം രോഗങ്ങൾ നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തത്.. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങൾക്ക് വേണ്ടി ചികിത്സകൾക്കോ അല്ലെങ്കിൽ ഓപ്പറേഷനുകൾക്കോ വിധേയരാകുന്നതിനു മുൻപ് രോഗികളും രോഗിയുടെ ബന്ധുക്കളും അവയുടെ ഗുണ ദോഷങ്ങളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.. ഹൃദ്രോഗങ്ങൾ പ്രധാനമായും രണ്ടുതരമാണ് ഉള്ളത്.. ആദ്യത്തെത് നമ്മുടെ ഇലക്ട്രിക്കൽ വയറിങ്ങിലെ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. അതായത് നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ട പ്ലേസ് മേക്കറിന്റെയും നേർവുകളുടെയും അപാകതകൾ മൂലം ഉണ്ടാകുന്ന പ്രശ്നമാണിത്.. രണ്ടാമത്തെ ഒരു പ്രധാന പ്രശ്നമായി പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അടവുകളാണ്..
അതായത് പ്ലംബിംഗ് സംബന്ധമായ പ്രശ്നങ്ങൾ.. ഇലക്ട്രിക്കൽ പ്രശ്നങ്ങളാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും അതുപോലെ നെഞ്ചിടിപ്പ് കൂടാനും കുറയാനും ഒക്കെ കാരണക്കാരൻ.. പ്ലംബിങ്ങിലെ പ്രശ്നങ്ങൾ അഥവാ ഹൃദയത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അടവുകൾ ആണ് നമുക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.. മാനസിക സംഘർഷങ്ങളും അതുപോലെ ഹൃദയധമനികളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള അടവുകളും.. ഹൃദയത്തിലെ പ്ലേസ് മേക്കറിനും അല്ലെങ്കിൽ ഇലക്ട്രിക്കൽ വയറിങ്ങിനും തകരാറുകൾ ഉണ്ടാവുകയോ അതിലേക്കുള്ള രക്തയോട്ടം കുറയുകയോ തടയുകയോ ചെയ്യുമ്പോൾ ആണ് പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….