മുട്ട് തേയ്മാനം എന്ന പ്രശ്നവും അതുണ്ടാവാനുള്ള പ്രധാന കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് എല്ലാവരിലും വളരെ കോമൺ ആയി കണ്ടുവരുന്ന മുട്ടുവേദന എന്ന പ്രശ്നത്തിനുള്ള വ്യായാമങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. മുട്ട് തേയ്മാനത്തിന് പലതരം സ്റ്റേജുകൾ ഉണ്ട്.. അതിൽ ഒന്നും രണ്ടും സ്റ്റേജുകൾ ഉള്ള ആളുകളാണ് ഈ പറയുന്ന വ്യായാമങ്ങൾ ചെയ്യേണ്ടത്.. വ്യായാമങ്ങളെക്കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കാം എങ്കിലും അവ ശരിയായ രീതിയിൽ ചെയ്യാത്തത് കൊണ്ട് തന്നെ നമുക്ക് മുട്ട് തേയ്‌മാനം വീണ്ടും കൂടാൻ സാധ്യത ഉണ്ട്..

നിങ്ങൾ ഇതിനായി അലോപ്പതിയിൽ ചികിത്സിച്ചാലും ആയുർവേദത്തിൽ ചികിത്സിച്ചാലും ഹോമിയോപ്പതി ആയാലും അതുപോലെ നാച്ചുറോപ്പതി ആയാലും ഏതൊക്കെ തരം മെഡിസിൻസ് കഴിച്ചാലും നിങ്ങളുടെ വ്യായാമം ചെയ്യണമെന്ന് നിങ്ങളുടെ ഡോക്ടർ പറഞ്ഞിട്ടുണ്ടാവും.. പക്ഷേ വ്യായാമം ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടായിട്ടാണ് പലരും കണക്കാക്കുന്നത്.. തീർച്ചയായിട്ടും വ്യായാമത്തിന്റെ കുറവുകൊണ്ട് നിങ്ങൾക്ക് മുട്ടിന് വേദനകൾ കുറവില്ലായ്മയും അതുപോലെ മുട്ട്കൾക്ക് തേയ്മാനം കൂടുകയും അതുപോലെ പലതരം ഡോക്ടർമാരെയും മാറി മാറി കാണേണ്ട ഒരു അവസ്ഥയും ഉണ്ടാകുന്നു.. ഇവയ്ക്ക് പരിഹാരം എന്നു പറയുന്നത് നമ്മൾ ചെയ്യുന്ന ശരിയായ രീതിയിലുള്ള വ്യായാമങ്ങൾ മാത്രമാണ്..

നമ്മുടെ മുട്ട് എന്ന് പറയുന്നത് ഒരു കതകിന്റെ വിചാഗിരി പോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ഒരു ഹിൻ്റ് ജോയിൻറ് ആണ്.. ഇവിടെ മുട്ടുകൾ മടക്കുകയും നീട്ടുകയും ചെയ്യുന്നതിന്റെ ധർമ്മമെല്ലാം മസിലുകൾക്കാണ്.. അല്ലെങ്കിൽ നിങ്ങളുടെ പേശികൾക്കാണ്.. ഇത്തരം പേശികളുടെ ബലക്കുറവാണ് നിങ്ങളുടെ മുട്ട് തേയ്മാനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.. നിങ്ങളുടെ മസിലുകൾ വീക്ക് ആകുമ്പോൾ തീർച്ചയായിട്ടും ജോയിന്റുകളിലേക്കുള്ള മർദ്ദം കൂടും.. അങ്ങനെ നിങ്ങളുടെ കാർട്ടിലേജുകൾക്കും മിനിസ്ക്കസ് എന്നുപറയുന്നവക്ക് എല്ലാം തേയ്മാനം കൂടി വരും.. അതുകൊണ്ടുതന്നെ നല്ലൊരു ആരോഗ്യം ഉള്ള മസിലുകൾ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് മുട്ടുവേദന എന്ന പ്രശ്നത്തിൽ നിന്നും പൂർണ്ണമായ ഒരു മോചനം ലഭിക്കുകയുള്ളൂ.. മുട്ടുവേദന എന്നു പറയുന്നത് ഒരു നാച്ചുറൽ പ്രോസസ് ആണ് എന്നും അവൻ നമുക്ക് പിടിച്ചു നിർത്താൻ കഴിയില്ല എന്ന് നമ്മൾ മനസ്സിലാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *