കല്യാണത്തിന് തലേന്ന് മൈലാഞ്ചി ഇടുമ്പോഴും ഒരുങ്ങി അതിഥികൾക്ക് മുമ്പിൽ നിൽക്കുമ്പോഴും എൻറെ ഉള്ള് പിടച്ചുകൊണ്ടിരുന്നു.. 20 വർഷങ്ങൾ ഞാൻ ജീവിച്ച വീട്. എൻറെ അച്ഛൻ എൻറെ അമ്മ എൻറെ അനിയത്തി.. അവരുടെ സ്നേഹ ലാളനുകൾക്ക് നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്ക് ഞാൻ പോകുകയാണ്.. സ്ത്രീകൾ ഇല്ലാത്ത വീട് ഓർക്കുമ്പോൾ തന്നെ എനിക്ക് നല്ല ഭയം ഉണ്ട്.. വിവാഹം നിശ്ചയിച്ചിട്ടും പലരെയും പോലെ അദ്ദേഹം എന്നെ ഫോണിൽ ഒന്നും വിളിച്ചിട്ടില്ല.. കാഴ്ചയിൽ നല്ല ഗൗരവക്കാരൻ ആയിരുന്നു.. ഒരു പോലീസ് ഓഫീസർ ആയതുകൊണ്ട് തന്നെ എപ്പോഴും നല്ല തിരക്കുണ്ടാകും അദ്ദേഹത്തിന്.. മോൾ എല്ലാം നോക്കിയും കണ്ടും ഒക്കെ ചെയ്യണമെന്ന് എൻറെ അമ്മ എപ്പോഴും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടേ ഇരുന്നു.. പന്തലിൽ ഇരിക്കുമ്പോഴും ഞാൻ ഇടം കണ്ണീട്ട് നോക്കി എന്നെ നോക്കുന്ന പോലും ഇല്ല.. ഇതെന്താ ഇങ്ങനെ എന്ന ചിന്ത എൻറെ ഉള്ളിലേക്ക് വന്നു.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത് തന്നെയാണ് അമ്മാവൻ പറഞ്ഞത്.. പിന്നെ എന്താവും ഇങ്ങനെയൊക്കെ..
വിവാഹം കഴിഞ്ഞ് വീട്ടിലെത്തി. വലിയ ആഘോഷം ഒന്നുമില്ല. ബന്ധുക്കൾ എല്ലാം പിരിഞ്ഞു പോയി.. ഞാൻ തനിച്ചായി. മോൾ ഒറ്റയ്ക്കായി അല്ലേ ഒരു അത്യാവശ്യം ഉള്ളതുകൊണ്ടാണ് അവൻ പോയത്.. ഇപ്പോൾ വരും കേട്ടോ എന്ന് അച്ഛൻ പറഞ്ഞു.. ഒരു പോലീസ് ഓഫീസറുടെ ജോലി 24 മണിക്കൂറും ആണ് എന്ന് അതുപോലെ അവർ കുടുംബത്തിനേക്കാൾ ജോലിക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്നും അച്ഛൻ എന്നോട് പറഞ്ഞു.. ഞാനും അച്ഛനും വളരെ വേഗം കൂട്ടായി.. അദ്ദേഹം വരുമ്പോൾ ഒരുപാട് വൈകുമായിരുന്നു.. കഴിച്ചു എന്ന് എൻറെ അരികിലിരുന്ന് ചോദിക്കുമ്പോൾ ആ മുഖം വളരെ ശാന്തമായിരുന്നു.. ഇല്ല എന്ന് ഞാൻ മെല്ലെ പറഞ്ഞു.. അങ്ങനെ കാത്തിരുന്നു പട്ടിണി കിടക്കേണ്ട ആവശ്യമില്ല വിശന്നാൽ നീ കഴിക്കണം.. എനിക്കുള്ള പാത്രത്തിലേക്ക് അദ്ദേഹം തന്നെ ചോർ വിളമ്പി.. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രങ്ങൾ കഴുകാനും എൻറെ ഒപ്പം നിന്നു..
എനിക്ക് തലവേദനയ്ക്ക് ഉണ്ടായിരുന്നു പകൽ മുഴുവൻ ഫുൾ അലച്ചിൽ ആയിരുന്നു.. ഉറങ്ങിക്കോളൂ എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ് തോന്നിയത്.. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആൾ ആണ് അദ്ദേഹം.. ഞാനോ സദാ കിലുക്കാൻ പെട്ടി പോലെ.. എൻറെ സംസാരവും പൊട്ടത്തരവും ഒക്കെ ആസ്വദിച്ച് ചിരിക്കുന്നുണ്ടെങ്കിലും എന്തോ ഒരു അകൽച്ച എനിക്ക് തോന്നുന്നുണ്ടായിരുന്നു.. ഇനി അദ്ദേഹത്തിന് മുൻപ് വല്ല പ്രണയവും.. ഏട്ടൻ ഇതിനുമുൻപ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യമായാണ് ഞാൻ അങ്ങനെ പൊട്ടിച്ചിരിക്കുന്നത് കാണുന്നത്.. എൻറെ ഒന്നുമില്ല പുള്ളി എഴുന്നേറ്റുപോയി.. അദ്ദേഹത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.. അതുകൊണ്ടാവും എന്നെ സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും തോന്നാത്തത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….