മറ്റുള്ള തലവേദനകളിൽ നിന്ന് മൈഗ്രേൻ തലവേദനയെ എങ്ങനെ നമുക്ക് തിരിച്ചറിയാം.. മൈഗ്രേൻ തലവേദനയെ എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മൾ എല്ലാവരും വളരെ സാധാരണയായി കാണുന്നതും നിസ്സാരമായി എടുക്കുന്നതുമാണ് ഈ തലവേദന എന്ന് പറയുന്നത്.. എന്നാൽ അതിൻറെ കാഠിന്യം വെച്ച് നോക്കുമ്പോൾ മൈഗ്രേൻ എന്നുള്ളത് തലവേദനയുടെ ഏറ്റവും അങ്ങേയറ്റം ഉള്ള ഒരു അവസ്ഥ ആണ്.. അപ്പോൾ എന്താണ് മൈഗ്രേൻ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും എന്നുള്ളതിനെക്കുറിച്ച് നമുക്ക് വിശദമായി ചർച്ച ചെയ്യാം.. പല രോഗികളും ഹോസ്പിറ്റലുകളിൽ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടറെ എനിക്ക് അതി കഠിനമായ തലവേദനയാണ് ഇത് തീർച്ചയായും മൈഗ്രേൻ തന്നെ ആയിരിക്കും എന്നത്.. പക്ഷേ നമ്മൾ അതിനെക്കുറിച്ച് ഡീറ്റെയിൽ ആയി ചോദിക്കുമ്പോൾ ആണ് മനസ്സിലാവുന്നത് ഇത് മൈഗ്രേൻ അല്ല സാധാരണ എല്ലാവർക്കും വരുന്ന നോർമൽ തലവേദന മാത്രം ആണ് എന്നത്.. എങ്ങനെയാണ് സാധാരണ മറ്റുള്ള തലവേദനകളിൽ നിന്നും മൈഗ്രേൻ തലവേദന വരുന്നത് വേർതിരിച്ച് അറിയാൻ എന്ന് നമുക്ക് മനസ്സിലാക്കാം.. സാധാരണ ഗതിയിൽ പലതരത്തിലുള്ള തലവേദനകൾ നമ്മൾ കണ്ടു വരാറുണ്ട്..

ടെൻഷൻ ഹെഡ് എയ്ക്ക് എന്നുള്ളത് പൊതുവേ നമ്മുടെ ഫോർഹെഡ് പോർഷനിൽ ആണ് കാണാറുള്ളത് എങ്കിൽ അത് ടെൻഷൻ ഹെഡ് എയ്ക്ക് ആയിരിക്കും.. അതല്ലെങ്കിൽ നിങ്ങളുടെ കണ്ണിന്റെ ഉൾഭാഗത്ത് ആയിട്ടാണ് തലവേദനകൾ അനുഭവപ്പെടുന്നത് എങ്കിൽ അത് ക്ലസ്റ്റർ ഹെഡ് എയ്ക്ക് ആണ്.. ഇവ ഒന്നുമല്ലാതെ പല രോഗികളും പറയാറുണ്ട് അവരുടെ താടിയെല്ലിൻ്റെ ഭാഗത്ത് ഭയങ്കര വേദനയാണ് എന്ന്.. അതുകൂടാതെ കണ്ണിന് ചുറ്റും അതിൽ ഭയങ്കരമായ വേദനയാണ്.. ചില സമയങ്ങളിൽ എല്ലാം നല്ല വേദന അനുഭവപ്പെടാറുണ്ട്.. അത് നമ്മൾ കോമൺ ആയി പറയുന്ന സൈനസൈറ്റിസ് എന്ന രോഗമാണ്..

എന്നാൽ മൈഗ്രേൻ ഉള്ള തലവേദന എങ്ങനെയാണ് കണ്ടുവരാറുള്ളത് എന്ന് നമുക്ക് നോക്കാം.. അതായത് കൂടുതലും നമ്മുടെ തലയുടെ നേർപകുതിയിലേക്ക് ആണ് ഈ മൈഗ്രേൻ തലവേദന കണ്ടുവരാറുള്ളത്.. ഇവ കൂടാതെ തന്നെ ഈ രോഗത്തിൻറെ കൂടെ കാണുന്ന ലക്ഷണങ്ങളാണ് ചെറുതായിട്ട് ഓക്കാനിക്കാൻ വരിക.. അതുപോലെ ചെറിയ ചർദ്ദി ഉണ്ടാവുക.. അതുപോലെ കണ്ണുകൾക്കെല്ലാം ഒരു മങ്ങൽ അനുഭവപ്പെടുക.. അതുപോലെ ഒരു സൈഡ് മാത്രം അതി ഭയങ്കരമായ കുത്തുന്ന തലവേദന ഉണ്ടാവുക.. തുടങ്ങിയവയാണ് ഇതിൻറെ കോമൺ ആയി കണ്ടുവരാറുള്ള ലക്ഷണങ്ങൾ.. അതുകൂടാതെ ഇത് കണ്ടുനോസ് ആയി വരാനുള്ള ചാൻസ് കുറവാണ്.. എന്നുവച്ചാൽ രണ്ടുമൂന്നു ദിവസം തുടർച്ചയായി കാണാതെ ഓരോ ഇന്റർവെൽ ആയിട്ട് അതായത് ഓരോ ആഴ്ചകൾ കൂടുമ്പോഴും അതല്ലെങ്കിൽ ഒരു മാസം കൂടുമ്പോൾ ഒക്കെയാണ് ഈ മൈഗ്രേൻ എന്ന തലവേദന കണ്ടുവരാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *