എല്ലാ സ്ത്രീകൾക്കും മാതൃകയായ ഒരു പെൺകുട്ടിയുടെ കഥ.. വീട്ടുകാർ പോലും അവളുടെ വളർച്ച കണ്ട് ഞെട്ടി..

കേട്ടപ്പോൾ എനിക്ക് സങ്കടം ഒന്നും തോന്നിയില്ല.. എനിക്ക് അത് ഉറപ്പായിരുന്നു.. എന്റെ ജന്മം അതങ്ങനെയാണ്.. പൂജയ്ക്ക് എടുക്കാത്ത പൂക്കൾ എത്രയോ ഉണ്ട് ഭൂമിയിൽ എന്നാലോ ആ പൂക്കളെല്ലാം വളരെ മനോഹരവുമാണ്.. അതിൻറെ ഭംഗി എല്ലാ ആളുകൾക്കും മനസ്സിലാകണമെന്നില്ല.. ആർക്കും വേണ്ടാത്ത ഒരു കാട്ടുപൂവ് അതാണല്ലോ ഞാൻ.. അമ്മാവനും അച്ഛനും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. വിവാഹ കമ്പോളത്തിൽ നിർത്താൻ പോലും അവൾക്ക് എന്താണ് യോഗ്യത.. അമ്മാവൻ അത് ചോദിച്ചത് അമ്മയോട് ആയിരുന്നു.. അമ്മ ഒന്നും പറഞ്ഞില്ല പക്ഷേ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. കമ്പോളത്തിൽ വിൽക്കുവാൻ ഞാൻ ചരക്ക് വല്ലതും ആണോ എന്ന്.. ആ ചോദ്യം എൻറെ മനസ്സിൻറെ ഉള്ളിൽ തന്നെ അവസാനിച്ചു.. ചൊല്ലുവിളികൾ ഇല്ലാതെ വളർന്ന കുട്ടി എന്നുള്ള ചീത്തപേര് ഇനി വേണ്ട.. ആ ചോദ്യത്തിനുള്ള ഉത്തരം ഒരു ദിവസം ഞാൻ തന്നെ അവർക്ക് തിരിച്ചു കൊടുക്കും.. അത്രയ്ക്ക് ഉണ്ട് നൊമ്പരം ഉള്ളിൽ.. ഒരു ദിവസം ഈ അഗ്നിപർവ്വതം പൊട്ടും.. അത് താങ്ങാനുള്ള ശക്തി അവർക്ക് ഉണ്ടാവില്ല..

ഒരു ജന്മത്തിന്റെ നൊമ്പരം മുഴുവൻ ഉണ്ട് മനസ്സിൻറെ ഉള്ളിൽ.. ജനിച്ച നാൾ മുതൽ തുടങ്ങിയ കഷ്ടപ്പാട്.. എൻറെ കണ്ണുനീർ മുഴുവനും ഏറ്റുവാങ്ങിയത് രാത്രിയിലെ തലയണമായിരുന്നു.. ജീവിതം എനിക്ക് എന്നും ഒരു സമസ്യ ആയിരുന്നു.. അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മകൾ എന്നതിലുപരി ഒരു ഭാരമായിരുന്നു ഞാനെന്ന പലപ്പോഴും എനിക്ക് തോന്നിയിരുന്നു.. അച്ഛൻറെ വ്യാപാരം നല്ല നിലയിൽ പോകുന്ന സമയത്ത് ആയിരുന്നു എൻറെ ജനനം.. മൂന്ന് ആൺമക്കൾക്ക് താഴെ നാലാമതായി ഒരു പെൺകുട്ടി.. ജനിച്ച സമയത്ത് കുടുംബത്തിലുള്ള ആരോ പറഞ്ഞത്രേ നാലാംകാരിൽ മൂന്ന് ആൺമക്കൾക്കുശേഷം പിറന്നവൾ കുടുംബം മുടിക്കും.. അതൊരു ശാപമായിരുന്നോ അറിയില്ല.. ഏതായാലും കുടുംബം അതോടെ മുടിഞ്ഞു തുടങ്ങി.. എനിക്ക് അഞ്ചു വയസ്സ് ആകുമ്പോഴേക്കും അച്ഛൻറെ വ്യാപാരം തകർന്നു.. അമ്മ തളർന്നു വീണു.. ഏതായാലും അച്ഛൻറെ പെങ്ങൾ ആ സമയത്ത് വീട്ടിലേക്ക് വന്നു എന്നെയും ആങ്ങളമാരെയും നോക്കണം അല്ലോ.. മൂന്നുമാസം അവർ കൂടെ നിന്നു ആ സമയത്ത് കുത്തുവാക്കുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.. എനിക്ക് അന്ന് അവർ പറയുന്ന പല വാക്കുകളുടെയും അർത്ഥം പോലും മനസ്സിലാകുമായിരുന്നില്ല..

വിശപ്പടക്കിയ ഒരു കോണിൽ എല്ലാം കേട്ടുകൊണ്ട് ഞാൻ നിൽക്കുമായിരുന്നു.. ആങ്ങളമാർ കഴിച്ചു കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ മാത്രമേ എനിക്ക് കിട്ടുമായിരുന്നു.. എന്നിലും കൂടുതൽ സ്ഥാനം വീട്ടിലെ പട്ടിക്കും പൂച്ചക്കും വരെ ഉണ്ടായിരുന്നു.. വയസ്സൻ കാലത്ത് അച്ഛനും അമ്മയ്ക്കും പറ്റിയ ഒരു അബദ്ധം മാത്രമായിരുന്നു ഞാൻ.. അമ്മായിക്ക് അധികനാൾ ഇവിടെ നിൽക്കുവാൻ ആകുമായിരുന്നില്ല.. അമ്മ മൂന്നുമാസത്തെ ആയുർവേദ ചികിത്സയിലൂടെ ഒന്ന് ഭേദമായി വന്നപ്പോൾ തന്നെ.. എന്നെയും കൂട്ടി അവർ അവരുടെ വീട്ടിലേക്ക് മടങ്ങി.. അവരുടെ മകൻ അന്ന് കോളേജിൽ പഠിക്കുകയായിരുന്നു.. എന്നെക്കാൾ 11 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു അവന്.. അവരുടെ കൂടെ എന്നെ കൊണ്ടുപോയപ്പോൾ അച്ഛനും അമ്മയും ആങ്ങളമാരും ഒരുപാട് സന്തോഷിച്ചു.. എനിക്ക് ഒരുപാട് സങ്കടം വന്നു.. പതിയെ എൻറെ കുടുംബം പച്ചപിടിച്ചു തുടങ്ങി..അതോടെ എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുവാൻ എല്ലാവരും മടിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *