നമ്മുടെ ശ്വാസകോശത്തെ തന്നെ കാർന്നു തിന്നുന്ന copd എന്ന വില്ലൻ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്. അതായത് നമ്മൾ ഇന്ന് COPD എന്ന വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ആരൊക്കെയാണ് ഈ COPD ബാധിക്കുന്ന ആളുകൾ.. കൂടുതലും പുകവലിക്കുന്ന ആളുകളിലാണ് ഈ ഒരു രോഗം കൂടുതലായും കണ്ടുവരുന്നത്.. അതുകൊണ്ടുതന്നെ ഈ രോഗം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പുരുഷന്മാരിലാണ്.. പക്ഷേ സ്ത്രീകളിലും ഈ രോഗങ്ങൾ കണ്ടു വരാറുണ്ട്.. സ്ത്രീകളിൽ രോഗം വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് അടച്ചിട്ട അടുക്കളകളിൽ പാചകം ചെയ്യുമ്പോൾ അവിടുന്ന് പുകകൾ ശ്വസിച്ചാണ് അവർക്ക് ഇത്തരത്തിൽ ഒരു അസുഖം വരുന്നത്.. അതുപോലെ പുരുഷന്മാരിൽ 15 അല്ലെങ്കിൽ 20 വർഷം തുടർച്ചയായി പുകവലിക്കുന്ന ശീലം ഉള്ളവരിലാണ് ഈ ഒരു അസുഖം കണ്ടുവരുന്നത്..

എന്തുകൊണ്ടാണ് ഇത്തരം ഒരു അസുഖം ഉണ്ടാകുന്നത്.. നേരത്തെ പറഞ്ഞതുപോലെ പ്രധാനമായും പുകവലി തന്നെയാണ്.. വളരെ കാലങ്ങളായി പുകവലി ശീലമുള്ള ആളുകൾക്ക് അവരുടെ ശ്വാസകോശത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളായാണ് copd എന്ന രോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.. അതുപോലെതന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെ എണ്ണം കുറവാണെങ്കിലും സ്ത്രീകളിലും ഈ ഒരു രോഗം കണ്ടുവരാറുണ്ട്.. അടുക്കളയിലെ വിറകെടുപ്പുകളുടെ പുകകൾ ശ്വസിച്ച് ഈ ഒരു രോഗം വരുന്നതായി പഠനങ്ങൾ പറയുന്നു.. അതുപോലെതന്നെ ചില പ്രത്യേകതരം ജോലി ചെയ്യുന്ന ആളുകളിൽ അതായത് കയർ ഫാക്ടറി അതുപോലെ കശുവണ്ടി ഫാക്ടറിയിലൊക്കെ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഒക്കെ ഇത്തരം ഒരു രോഗാവസ്ഥ കണ്ടുവരുന്നു..

എത്തരത്തിലാണ് ഈ രോഗം നമ്മൾ തിരിച്ചറിയുന്നത്.. ഈ ഒരു രോഗത്തിൻറെ പ്രധാന രോഗലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ആദ്യം തന്നെ നിർത്താതെയുള്ള ചുമയാണ് കണ്ടുവരുന്നത്. അത് പിന്നീട് അവരുടെ ശ്വാസകോശത്തിന് വീക്കം സംഭവിക്കുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നു..ഇതുമൂലം അവർക്ക് ഒരു ജോലിയും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് അത് വരും ക്രമേണ ഇതിൻറെ അവസ്ഥ വളരെ കോംപ്ലിക്കേഷൻ ആയി മാറുകയും ചെയ്യും.. ഇതാണ് പ്രധാനമായും ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്.. ഈ രോഗത്തെ ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഈ രോഗം ഒരുതവണ വന്നു കഴിഞ്ഞാൽ അത് നമുക്ക് പൂർണ്ണമായും ഗുണമാക്കാൻ കഴിയാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *