ഏട്ടാ ഇനിയും ഉണ്ണിമോൾ വന്നില്ലല്ലോ.. എന്റെ മീര ടീച്ചറെ അവളിപ്പോൾ പഴയ ഉണ്ണിമോൾ കൊച്ചു കുട്ടിയല്ല.. നിങ്ങൾ ആദ്യം അത് മനസ്സിലാക്കുക.. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.. സ്നേഹത്തോടെ ഏട്ടൻ എന്നെ മീര ടീച്ചർ എന്നാണ് വിളിക്കുക.. മോള് വലുതായത് ഞാൻ അറിഞ്ഞതേയില്ല.. എത്ര പെട്ടെന്നാണ് എന്റെ കുഞ്ഞ് ഒരു ജോലിക്കാരി ആയത്.. ഇന്ന് അവളുടെ ആദ്യ ശമ്പളം വരുന്നു.. കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ടാണ് കുഞ്ഞുങ്ങൾ വളരുന്നത്.. മനസ്സിൽ ഇപ്പോഴും അവൾ ആ കൊച്ചു കുട്ടി തന്നെയാണ്.. ജീവിതം മൊത്തം അവൾക്ക് ചുറ്റുമായിരുന്നു.. ഒത്തിരി പഠിച്ചിട്ടും ജോലി വേണ്ട എന്ന് വെച്ചത് അവൾക്കു വേണ്ടിയായിരുന്നു.. ഇഷ്ടപ്പെട്ട ജോലിയായിരുന്നു അധ്യാപനം.. എന്നിട്ടും പാതിവഴിയിൽ ആ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.. ആർക്കുവേണ്ടിയും ഒന്നും ഉപേക്ഷിക്കരുത് എന്ന് എപ്പോഴും എന്നോട് ഭർത്താവ് പറയുമായിരുന്നു..
അവൾ വളർന്നു വലുതായി മറ്റൊരു കൂട്ടിലേക്ക് പറക്കുമ്പോൾ നീ ഒറ്റയ്ക്ക് ആവില്ലേ മീരു.. നിൻറെ സ്വപ്നങ്ങൾ അവൾക്ക് വേണ്ടി ഹോമിക്കരുത്.. നാളെ ഒരിക്കൽ നിനക്ക് നഷ്ടബോധം തോന്നരുത്.. അന്നൊക്കെ ഞാനത് കേട്ടതായി പോലും ഭാവിച്ചില്ല.. എപ്പോഴും എനിക്ക് ഭയമായിരുന്നു.. എത്രയോ കുരുന്നുകൾ പിച്ചി ചീന്ദ്ധപ്പെടുന്നു.. ഈ നഗരത്തിൽ അവളെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കുവാൻ എനിക്ക് ആകുമോ.. ആരെ ഞാൻ വിശ്വസിക്കും.. എങ്ങും ഞാൻ കേൾക്കുന്നത് പീഡന വാർത്തകളാണ്.. അവൾ ഈ കൈകളിൽ എന്നും സുരക്ഷിത ആയിരിക്കണം.. മകൾ ഭർത്താവ് എന്ന ചെറിയ ലോകത്തിലേക്ക് ചുരുങ്ങുവാൻ ഞാൻ തീരുമാനിച്ചു.. ആരെയും കുറ്റപ്പെടുത്തുവാൻ വയ്യ.. മനസ്സ് ഒരുപാട് വേദനിച്ചിരുന്നു..
സ്കൂളിലും കോളേജിലും എല്ലാവരും പറഞ്ഞിരുന്ന മിടുക്കി കുട്ടി.. ഒത്തിരി ദൂരങ്ങളിൽ അവൾ എത്തുമെന്ന് വിചാരിച്ചിരുന്ന അധ്യാപകർക്കും തെറ്റി.. എല്ലാവരുടെ മുമ്പിലും ഞാൻ ഒരു വൻ പരാജയമായിരുന്നു.. അതുകൊണ്ടുതന്നെ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾക്കൊന്നും ഞാൻ പോയതേയില്ല.. എല്ലാം എൻറെ രാജകുമാരിക്ക് വേണ്ടിയായിരുന്നു.. ഇന്നിപ്പോൾ മകൾക്ക് നല്ലൊരു ജോലി ആയിരിക്കുന്നു.. അവളുടെ ആദ്യ ശമ്പളം അതൊരു സ്വപ്നസാക്ഷാത്കാരം ആയിരുന്നു.. എനിക്ക് സാധിക്കാതെ ഇരുന്നത് അവൾ നേടട്ടേ.. വീണ്ടും ഞാൻ അദ്ദേഹത്തെ നോക്കി.. അവൾ ഇതുവരെ വന്നില്ലല്ലോ ഏട്ടാ.. അവൾ വരും നീ വിഷമിക്കേണ്ട.. സാധാരണ ഇത്ര വൈകാർ ഇല്ലല്ലോ… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….