കുട്ടികളിലെയും മുതിർന്നവരിലേയും പ്രമേഹ രോഗങ്ങൾ.. ഇവ കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകാതെ നമുക്ക് ഇതിനെ തടയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. അതായത് പ്രമേഹം എന്ന വിഷയത്തെക്കുറിച്ച് വിശദമായ ചെറിയൊരു വിവരം നൽകുവാനായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്.. നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതിനെയാണ് ഡയബറ്റിക് അഥവാ പ്രമേഹം എന്ന് പറയുന്നത്.. എല്ലാ ഡയബറ്റീസും ഒരേ തരത്തിലുള്ളവ അല്ല.. പ്രധാനമായും മൂന്ന് തരത്തിലുള്ള ഡയബറ്റിസ് ആണ് നമ്മൾ കണ്ട് വരുന്നത്.. അതിൽ തന്നെ ആദ്യമായി നമ്മുടെ കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ് വൺ ഡയബറ്റീസ്.. ഈ അവസ്ഥയിൽ നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്ന ഒരു അവസ്ഥ ആണ്..

അതുകൊണ്ടുതന്നെ ഇതിൻറെ ചികിത്സയുടെ ഭാഗമായി നമ്മൾ ശരീരത്തിലേക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ കുത്തി വെക്കേണ്ടതായുണ്ട്.. ശരീരത്തിൽ ഇൻസുലിൻ ഇല്ലാത്തതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ഇൻസുലിൻ ഡോസ് വിട്ടുപോയാൽ തന്നെ കുട്ടിയുടെ അവസ്ഥ വളരെ ഗുരുതരാവസ്ഥയിലേക്ക് എത്തും.. എന്നാൽ ശരിയായ രീതിയിൽ ചികിത്സകളിലൂടെ രോഗങ്ങൾ നിയന്ത്രിക്കാനും അതിൻറെ സങ്കീർണ്ണതകൾ ഒഴിവാക്കാനും നമ്മളെക്കൊണ്ട് സാധിക്കുന്നതാണ്.. അടുത്തതായിട്ട് മുതിർന്ന ആളുകളിൽ കണ്ടുവരുന്ന ടൈപ്പ് ടു ഡയബറ്റിസ്.. എല്ലാ ആളുകളിലും ഈ ഒരു ഡയബറ്റിസ് കണ്ടീഷനാണ് കൂടുതലായും കണ്ടുവരുന്നത്.. 85 മുതൽ 90% പ്രമേഹ രോഗികളിൽ ഇത്തരം ഡയബറ്റിസ് കണ്ടീഷൻ ആണുള്ളത്..

ശരീരത്തിൽ ഇൻസുലിൻ അളവ് നോർമലായി തന്നെ ഉണ്ടാകും എന്നാൽ ഇൻസുലിൻ കൃത്യമായ രീതിയിൽ അതായത് അത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല.. ഇങ്ങനെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാവാം.. അതുപോലെ ശരീരഭാരം കൂടുമ്പോൾ ഉണ്ടാകുന്ന ഇൻസുലിൻ റെസിസ്റ്റന്റ് കാരണം ആണ് കൂടുതലും ഉണ്ടാവുന്നത്.. അതിനോടൊപ്പം തന്നെ മറ്റു പല പ്രധാന കാരണങ്ങൾ കൊണ്ട് ഇൻസുലിൻ നേരെ പ്രവർത്തിക്കാതെയുള്ള ഒരു രീതിയിലേക്ക് വരാം.. അതുകൊണ്ടുതന്നെ കൃത്യമായ ഭക്ഷണക്രമീകരണങ്ങൾ ആഹാര ക്രമീകരണങ്ങളും എക്സസൈസും കൊണ്ട് ഇത് നമുക്ക് കണ്ട്രോൾ ചെയ്ത് നിർത്താൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *