ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കൗമാരപ്രായക്കാരായ പെൺകുട്ടികളിലും അതുപോലെ പ്രായപൂർത്തിയായ സ്ത്രീകളിലും ഒക്കെ വളരെ കോമൺ ആയ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം.. വളരെ കോമൺ ആയിട്ടും വ്യാപകമായിട്ട് ആണ് ഈ ഒരു പ്രശ്നം പലരിലും കണ്ടുവരുന്നത്.. പലപ്പോഴും മുൻകാലങ്ങളിൽ ഒക്കെ വിവാഹം കഴിഞ്ഞ് രണ്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞ കുഞ്ഞുങ്ങൾ ഒന്നുമില്ലാത്ത ഒരു സാഹചര്യം ഇല്ലാതെ വരുമ്പോഴാണ് പലപ്പോഴും ആളുകൾ ഇതിന്റെ ഒരു ടെസ്റ്റ് ചെയ്യാൻ പോകുന്നത്..
അൾട്രാ സൗണ്ട് പോലുള്ള പരിശോധനകൾ ചെയ്തു പിസിഒഡി ഉണ്ട് എന്നുള്ള ഒരു നിഗമനത്തിലേക്ക് എത്തുകയും ചെയ്യുന്നത്.. ഇന്ന് മെഡിക്കൽ സയൻസ് ഭയങ്കര അഡ്വാൻസ് ആയതുകൊണ്ട് തന്നെ എല്ലാ ആളുകൾക്കും ചില ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ നമ്മൾ അതിന്റെ ടെസ്റ്റുകളിലേക്ക് പോയി ഇതിൻറെ ഒരു കൺക്ലൂഷനിലേക്ക് എത്താറുണ്ട് അതായത് പിസിഒഡി ആണെന്ന് ഉള്ളത്.. ഉദാഹരണത്തിന് ചില ആളുകൾക്ക് മാസമുറയിൽ വരുന്ന വ്യത്യാസങ്ങൾ അതായത് മെൻസസ് കൂടുതലായി വരിക.. അതായത് ഒരു മാസത്തിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ഒക്കെ മെൻസസ് ഉണ്ടാവുക.. മറ്റൊരു അവസ്ഥ എന്ന് പറയുന്നത് രണ്ടും മൂന്നുമാസം ആയിട്ടും മെൻസസ് ആവാതെ ഇരിക്കുന്ന ഒരു അവസ്ഥ..
ഇത്തരം ലക്ഷണങ്ങളൊക്കെ കാണുമ്പോഴാണ് നമ്മൾ പലപ്പോഴും ഇത് പിസിഒഡി കണ്ടീഷൻ ആണോ എന്നുള്ള ഒരു സംശയത്തിലേക്ക് എത്തുന്നത്.. അതായത് ചിലർക്കെങ്കിലും ഇത്തരം അവസ്ഥ കാണിക്കാറുണ്ട് അതായത് അവർക്ക് അനാവശ്യമായി വരുന്ന രോമവളർച്ച.. അതായത് പെൺകുട്ടികളിൽ ഒക്കെ മുഖത്ത് അമിതമായ രോമവളർച്ച ഉണ്ടാവുക.. അത് ടെസ്റ്റോസ്റ്റിറോൺ എന്നു പറയുന്ന ഒരു ഹോർമോണിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്നം വരുന്നത്.. അതും പിസിഒഡി എന്ന് കണ്ടീഷനിലേക്ക് എത്താനുള്ള ഒരു പ്രശ്നമാണ്.. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം കാണുന്നത് സ്ത്രീകളിലും പെൺകുട്ടികളിൽ ഒക്കെ കാണുന്ന മുഖക്കുരുവാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…