സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ചു കാമുകിയുമായി ഓടിപ്പോയ ഭർത്താവ് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ ഭാര്യ ചെയ്തത് കണ്ടോ..

അമ്മയുടെ കാൽ തൊട്ട് വന്ദിക്കാൻ തുടങ്ങുമ്പോൾ അനാമിയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ കാൽപാദത്തിൽ ഇറ്റ് വീണു.. അമ്മയുടെ അമ്മൂട്ടി എന്തിനാണ് കരയുന്നത്.. ഈശ്വരൻ എല്ലാവിധ സർവ്വ ഐശ്വര്യങ്ങളും സന്തോഷങ്ങളും കുട്ടിക്ക് തരും.. നിറഞ്ഞ കണ്ണുകളോടെ അല്ല എൻറെ മകൾ കല്യാണപന്തലിലേക്ക് ഇറങ്ങേണ്ടത്.. അത് നിറഞ്ഞ പുഞ്ചിരിയും ആയിട്ടാണ്.. ശരണ്ന്റെ താലി എന്റെ മോൾ ഏറ്റുവാങ്ങുമ്പോൾ അമ്മയുടെ മനസ്സ് നിറയും കാരണം അവൻ നിനക്ക് യോജിച്ച പയ്യൻ തന്നെയാണ്.. അത് നല്ലപോലെ മനസ്സിലാക്കിയിട്ട് തന്നെയാണ് അമ്മ ഈ കല്യാണത്തിന് സമ്മതം മൂളിയത്.. നിങ്ങളുടെ പ്രണയം എല്ലാ അർത്ഥത്തിലും ആത്മാർത്ഥത നിറഞ്ഞത് തന്നെയായിരുന്നു..

ഇനിയും അത് അങ്ങനെ തന്നെ തുടരട്ടെ.. നന്നായി വരും മോളെ.. രേണുക അനാമികയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.. കണ്ണുനിറഞ്ഞ തുളുമ്പാൻ തുടങ്ങിയ അനാമികയെ ചേർത്തുപിടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മ നൽകി രേണുക.. മുത്തശ്ശിയുടെ അടുത്ത് വിളക്ക് വെച്ച് പ്രാർത്ഥിച്ച് അനുഗ്രഹവും വാങ്ങി വാ എന്നിട്ട് ഇറങ്ങാം ഓഡിറ്റോറിയത്തിലേക്ക്.. അപ്പോഴേക്കും അങ്ങോട്ട് കൊണ്ടുപോകേണ്ട മോതിരവും മറ്റും എടുത്തുകൊണ്ടു വരാം അമ്മ.. എന്ന് പറഞ്ഞുകൊണ്ട് നിറഞ്ഞ കണ്ണുകൾ സാരി തുണ്ട് കൊണ്ട് തുടച്ച് തൻറെ ബെഡ്റൂമിലേക്ക് നടന്നു.. തൻറെ മകൾ ഇന്ന് കല്യാണ പെണ്ണ് ആയിരിക്കുന്നു.. എത്ര വേഗമാണ് കാലങ്ങൾ ഓടിമറയുന്നത്.. അവളുടെ കുഞ്ഞുനാളിലെ കുറുമ്പുകളും..

കൊഞ്ചലുകളും അതുപോലെ സ്കൂൾ കുട്ടി ആയപ്പോൾ ഉള്ള പിടിവാശികളും.. സ്കൂളിൽ പോകാൻ മടിച്ചുള്ള കള്ള പനിയും.. അതുകഴിഞ്ഞ് കോളേജിൽ എത്തിയപ്പോൾ താൻ എന്ന അമ്മ അവൾക്ക് കൂട്ടുകാരിയായി.. എപ്പോഴും അമ്മയെ ചുറ്റിപ്പറ്റി നടക്കുന്ന അമ്മയുടെ പുന്നാര മകൾ ആയി.. പഠിപ്പ് കഴിഞ്ഞ് അവൾ ജോലിയിൽ പ്രവേശിച്ചപ്പോൾ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.. ആ കമ്പനിയിൽ തന്നെയുള്ള ശരണ് ആയി അവൾക്ക് ഇഷ്ടം തോന്നിയത് ആദ്യം പറഞ്ഞത് അമ്മയുടെ കാതുകളിൽ ആയിരുന്നു.. ഇരു വീട്ടുകാർക്കും സമ്മതമായിരുന്നു.. അങ്ങനെ ആ കല്യാണം ഉറപ്പിച്ചു.. ഇന്ന് പതിവിലും സുന്ദരിയായി ആഭരണങ്ങൾ ഒക്കെ അണിഞ്ഞ് കസവ് പട്ടുസാരിയിൽ മകൾ ഒരുങ്ങി നിന്നപ്പോൾ രേണുകക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷമായിരുന്നു മനസ്സിൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *