രാവിലെ ഇറങ്ങിപ്പോകും.. രാത്രി വന്ന് ഭക്ഷണം കഴിച്ച് കിടക്കും എന്നല്ലാതെ നിങ്ങൾ എന്തെങ്കിലും എന്നെക്കുറിച്ച് മനസ്സിലാക്കീട്ടുണ്ടോ.. രാത്രി അത്താഴം കഴിച്ചു കിടക്കുമ്പോഴാണ് നിമ്മി അത് പറഞ്ഞത്.. ജോലി ക്ഷീണം കൊണ്ട് നേരത്തെ കിടന്ന രവി ഒന്നും കൂടി വീണ്ടും തിരിഞ്ഞു കിടന്നു.. ആഹ നിങ്ങൾ ഉറങ്ങിക്കോ ഉറങ്ങിക്കോ സുഖമായി ഉറങ്ങിക്കോളൂ.. നാളെ രാവിലെ ഞാൻ എൻറെ വീട്ടിൽ പോകും.. ഒരാഴ്ച ഞാൻ അവിടെ നിൽക്കും അപ്പോൾ നിങ്ങൾ പഠിച്ചോളും.. നിമ്മി വീണ്ടും അത് പറഞ്ഞു തുടർന്നപ്പോൾ രവി ബെഡ്ഷീറ്റ് തലവഴി പൊതച്ചുകൊണ്ട് കമിഴ്ന്നു കിടന്നു.. രവി ഒന്നും മിണ്ടാതെ കിടക്കുന്ന ദേഷ്യത്തിൽ അവൾ വീണ്ടും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കിടന്നു.. പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് കുറച്ചുനേരം കൂടി ഉറങ്ങാമല്ലോ എന്ന് കരുതി ഉറങ്ങിക്കിടന്ന രവിയെ ഉണർത്തിയത് ആരോട് എന്ന് ഇല്ലാതെ ഉള്ള നിമ്മിയുടെ മുറുമുറുപ്പ് ആണ്.. ഹോ തല ഒന്നും പൊക്കി നോക്കണ്ട ഞാനും മക്കളും എൻറെ വീട്ടിലേക്ക് പോകുകയാണ്.. നിങ്ങൾ ഇവിടെ സുഖമായി കിടന്നു ഉറങ്ങിക്കോ..
കണ്ണാടിയുടെ മുൻപിൽ നിന്ന് തലമുടി ചീവി കെട്ടുമ്പോഴാണ് തലപൊക്കി നോക്കുന്ന രവിയുടെ മുഖം നിമ്മി കണ്ടത്.. കണ്ണാടിയിൽ നോക്കി തന്നെയാണ് അത്രയും കാര്യങ്ങൾ പറഞ്ഞത്.. അതുകൂടി കേട്ടപ്പോൾ രവി എഴുന്നേറ്റ് കണ്ണ് തിരുമ്മി കട്ടിലിൽ ഇരുന്നു.. നിമ്മിക്ക് ഇടയ്ക്കിടയ്ക്ക് ഉള്ളതാണ് ഈ പിണങ്ങി പോക്ക്.. ഞായറാഴ്ച പോകുന്ന ആൾ തിങ്കളാഴ്ച രാവിലെ കാലത്ത് തിരിച്ച് എത്തുകയും ചെയ്യും.. അത് അറിയാവുന്നത് കൊണ്ട് തന്നെ രവി ഈ പിണക്കം എന്നും കാര്യമായി എടുക്കാറില്ല.. എല്ലാ പിണങ്ങി പോക്കുകളിലും ഉള്ളപോലെ തന്നെ നിമ്മി അവളുടെയും കുട്ടികളുടെയും ഡ്രസ്സുകൾ ഒരു കുഞ്ഞു ബാഗിൽ ആക്കി അതുമായി മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ മക്കളും പോകാനായി ഒരുങ്ങിക്കഴിഞ്ഞു.. അച്ഛൻ എന്താണ് വരാത്തത്.. നാലു വയസ്സായ മകൾ രവിയുടെ അടുത്തേക്ക് വന്ന് ചോദിച്ചു.. അച്ഛൻ വരുന്നില്ല മക്കൾ പോയിട്ട് വാ.. മോളുടെ തലമുടിയിൽ കഴുകിയത് പറയുമ്പോൾ അവൾ തലയും താഴ്ത്തി പുറത്തേക്ക് ഇറങ്ങി.. ദേ അമ്മേ ഞാനൊന്നും വരുന്നില്ല എത്ര നാളായി ഒരു പുതിയ ഷൂ വാങ്ങിത്തരാൻ പറയുന്നു..
ഇത് കണ്ടോ മൊത്തം അഴുക്ക് പിടിച്ചു.. ഹോ നിൻറെ അച്ഛനോടല്ലേ ഇതൊക്കെ പറയുന്നത് കുറെ നടക്കും.. നാളെ മാമൻ ഗൾഫിൽ നിന്ന് വരും അപ്പോൾ നിനക്ക് പുതിയത് വാങ്ങിച്ചു തരും.. പുറത്തുനിന്ന് മകന്റെയും ഭാര്യയുടെയും സംസാരം കേട്ടുകൊണ്ട് ആണ് രവി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.. പുതിയ കിട്ടാത്തതിന്റെ ദേഷ്യം മകൻറെ മുഖത്ത് നല്ലതുപോലെ തെളിഞ്ഞ കാണുന്നതുകൊണ്ട് ഞാൻ നല്ലപോലെ ശ്രദ്ധിച്ചു അല്ലെങ്കിലും അവൻ അമ്മയെ പോലെയാണ്.. എല്ലാത്തിലും കുറച്ചു വാശിയുള്ള കൂട്ടത്തിലാണ്.. അയാൾ അത് മനസ്സിൽ ഓർമ്മിച്ചു കൊണ്ട് മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.. രാവിലെ ഇട്ടു വച്ചിരുന്ന കട്ടൻ കാപ്പി തണുത്തത് ഒന്നുകൂടി ചൂടാക്കി അതൊരു ഗ്ലാസ്സിലേക്ക് പകർന്ന് അതുമായി ഉമ്മറത്തേക്ക് നടക്കുമ്പോൾ ഭാര്യയും മക്കളും പോകാനായി ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…