നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ എന്ന് എങ്ങനെ നേരത്തെ തന്നെ മനസ്സിലാക്കാം.. പ്രമേഹരോഗം ഉണ്ടെന്ന് അറിയാനായി എന്തെല്ലാം ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ആളുകളിൽ വളരെയധികം കോമൺ ആയി കണ്ടുവരുന്ന പ്രമേഹ രോഗവും അതിൻറെ ഡയഗ്നോസിഷൻ എങ്ങനെ ആണ് ചെയ്യുന്നത് എന്നും.. പ്രമേഹരോഗങ്ങൾ നല്ല രീതിയിൽ നിയന്ത്രിച്ചുകൊണ്ട് എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. നമുക്കെല്ലാവർക്കും അറിയാം പ്രമേഹം എന്നു പറയുന്നത് വളരെ വലിയൊരു ടോപ്പിക്കാണ്.. അതിൽ വളരെയധികം സങ്കീർണതകളും ഉണ്ട്.. അതുകൊണ്ടുതന്നെ ഇത് ചെറുതായി സംസാരിച്ചാൽ നമുക്ക് നിർത്താൻ കഴിയില്ല.. അതുകൊണ്ടുതന്നെ ഓരോ ടോപ്പിക്കുകൾ ഓരോ വീഡിയോ ആയിട്ടാണ് പറയാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നിങ്ങൾക്ക് പ്രമേഹ രോഗത്തെ കുറിച്ചുള്ള എല്ലാവിധ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയും..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രമേഹ രോഗിക്ക് പ്രമേഹരോഗം ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും.. ഇനി ഒരു വ്യക്തിക്ക് പ്രമേഹരോഗം ഉണ്ടെങ്കിൽ ആ വ്യക്തി പ്രമേഹരോഗം നിയന്ത്രണം നല്ല രീതിയിൽ ആണോ മുൻപോട്ടു കൊണ്ടുപോകുന്നത് എന്ന് എങ്ങനെ അറിയാൻ പറ്റും.. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവാണ് നമുക്ക് പ്രമേഹരോഗം ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയാനായി നമ്മൾ നോക്കുന്നത്.. അപ്പോൾ ഇതിൽ നമ്മൾ ഫാസ്റ്റിംഗ് ഷുഗർ നോക്കും.. അതുപോലെ ആഹാരം കഴിച്ചതിനുശേഷം ഉള്ള രണ്ടു മണിക്കൂർ കഴിഞ്ഞ് ഉള്ള പരിശോധനയും ചെയ്തുനോക്കും.. പക്ഷേ പലപ്പോഴും രോഗികൾ വർഷങ്ങളോളം ഈയൊരു രീതിയിലുള്ള മെഷർമെൻറ് മാത്രം നോക്കി മുന്നോട്ടു പോകുന്ന ഒരു സാഹചര്യം കണ്ടു വരാറുണ്ട്..

അപ്പോൾ എന്തൊരു അഭിപ്രായത്തിൽ ഇത് തികച്ചും ശരിയല്ല.. കാരണം നമുക്ക് എല്ലാവർക്കും അറിയാം ഒരു ഫംഗ്ഷന് എന്തൊക്കെ നടന്നു എന്ന് അറിയണമെങ്കിൽ രണ്ട് ഫോട്ടോ മാത്രം കണ്ടിട്ട് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല അതിനായി നമ്മൾ അതിന്റെ ഫുൾ വീഡിയോ തന്നെ കാണണം.. അപ്പോൾ നമ്മൾ കഴിക്കുന്നതിനു മുൻപ് എന്തായിരുന്നു എന്നും അതുപോലെ ആഹാരം കഴിച്ചതിനുശേഷം എന്തായിരുന്നു എന്നും രണ്ട് ഫോട്ടോ എടുക്കുന്നതുപോലെയാണ് ആ സമയത്ത് എന്ത് നടന്നു എന്നു മാത്രമേ നമുക്ക് അറിയുകയുള്ളൂ.. അപ്പോൾ നമുക്ക് അതിൻറെ ഒരു വീഡിയോ അതായത് ഒരു മൂന്നുമാസത്തെ ഷുഗറിന്റെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ശരാശരി നമുക്ക് ആവശ്യമായി വേണ്ടിവരും.. അത് നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ടതായി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *