ഓഫീസിൽ നിന്ന് വന്നപ്പോഴേ ശാന്തിയുടെ മുഖഭാവം അരുൺ ശ്രദ്ധിച്ചിരുന്നു.. എന്തോ വലിയ ടെൻഷൻ ഉണ്ട് അവൾക്ക്.. ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്.. കൈകൾ കൂട്ടി തിരുമ്മുകയും ഷോൾ ഇടക്കിടെ പിടിച്ച മുറുക്കുകയും ചെയ്യുന്നുണ്ട്.. ആഹ് വരട്ടെ അവൾ എന്തായാലും എന്നോട് പറയാതിരിക്കില്ല.. അരുൺ ഗ്യാസ് ഓൺ ചെയ്ത കാപ്പി ഉണ്ടാക്കാൻ ആയി വെള്ളം വച്ചു.. താനാണ് ജോലി കഴിഞ്ഞ് ആദ്യം എത്താറുള്ളത്.. ശാന്തി കുറച്ചുകൂടി കഴിഞ്ഞേ വരാറുള്ളൂ.. ഒരു ടൂവീലർ എടുക്കാൻ പറഞ്ഞിട്ട് അവൾ കേൾക്കുന്നില്ല.. ഒരുവിധം പഠിച്ച ലൈസൻസ് ഒക്കെ എടുത്തിട്ടുണ്ടെങ്കിലും അവൾക്ക് പേടിയാണ്.. കോൺസെൻട്രേഷൻ കിട്ടില്ല എന്നാണ് പറയാറുള്ളത്.. വെള്ളം തിളക്കാനായി കാത്തു നിൽക്കവേ അരുണിന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.. ശാന്തിയെ ആദ്യമായി കണ്ടത് ഓർക്കുകയായിരുന്നു അവൻ.. മഞ്ഞുപോലെ ഒരു പെൺകുട്ടി.. അവളെ ആദ്യമായി കണ്ടപ്പോൾ അതായിരുന്നു ആദ്യം മനസ്സിൽ വന്ന വാക്കുകൾ.. സ്ഥലം മാറി വന്ന ആദ്യദിവസം പൊതുവേ സംസാരപ്രിയനാണ് താൻ..
അതുകൊണ്ടുതന്നെ ഇടിച്ചു കയറി എല്ലാവരെയും അങ്ങ് പരിചയപ്പെട്ടു.. തന്റെ സീറ്റിൽ ഒതുങ്ങി കൂടിയ അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു പെൺകുട്ടി.. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ പോലും മുഖത്തു പോലും നോക്കാതെ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി ഒതുക്കും.. ടീ ബ്രേക്ക് അതുപോലെ ലഞ്ച് ബ്രേക്കിന് ഒന്നും തന്നെ അവളെ എവിടെയും കണ്ടിട്ടില്ല.. പരദൂഷണ സഭകളിൽ ചിലപ്പോഴൊക്കെ അവളുടെ പേര് അടക്കിപ്പിടിച്ച് പറയുന്നതിൽ എൻറെ ചെവികളിൽ എത്തിയിരുന്നു.. തനിക്ക് കിട്ടിയ പ്രോജക്റ്റിന്റെ ഭാഗമായി അവളോടൊപ്പം ജോലി ചെയ്യേണ്ടത് ആയിരുന്നു.. ജോലിയെ സംബന്ധിച്ച് അല്ലാതെ മറ്റൊരു അക്ഷരം പോലും അവൾ പറയില്ല.. വ്യക്തിപരമായി എന്തെങ്കിലും ചോദിച്ചാൽ തന്നെ കേട്ടില്ല എന്നങ്ങ് നടിക്കും.. ഇടയ്ക്ക് എപ്പോഴും ജാഡക്കാരിയാണെന്ന് മനസ്സ് പറഞ്ഞതിൽ പിന്നെ താനും അവളോട് സംസാരിക്കാൻ ശ്രമിച്ചില്ല.. ഒരു ദിവസം തന്റെ പിഴവുകൾ കൊണ്ടാണ് സാറിൻറെ അടുത്ത് നിന്ന് അവൾക്ക് വഴക്ക് കേൾക്കേണ്ടിവന്നത്..
കറക്റ്റ് ചെയ്ത ഫയൽ താൻ തിരികെ ഏൽപ്പിക്കാൻ വൈകിയിരുന്നു.. അവൾ ഒന്നും പറയാതെ തന്നെ മുഴുവനും കേട്ടുനിന്നു എന്നറിഞ്ഞതും എനിക്ക് ദേഷ്യമാണ് തോന്നിയത്.. തനിക്ക് വായ തുറന്നു പറഞ്ഞു കൂടായിരുന്നോ ഞാൻ കാരണമാണ് എന്ന്.. അല്ലെങ്കിൽ നിൻറെ വായിൽ നാക്ക് ഇല്ലായിരുന്നോ.. അവൾ അതെല്ലാം കേട്ട് എന്നെ ഒന്ന് നോക്കി വീണ്ടും അവളുടെ ജോലി തുടർന്നു.. മുഖം തിരിച്ചു കൊണ്ട് സീറ്റിലേക്ക് നടന്നപ്പോഴാണ് അപ്പുറത്തെ സീറ്റിലെ സിബി പറയുന്നത് നീ അത് വിട്ടേക്ക് അരുൺ അവൾക്ക് ഇതൊന്നും പുത്തിരി അല്ല.. ആരെ എന്തുപറഞ്ഞാലും അവൾ അതെല്ലാം മിണ്ടാതെ നിന്ന് കേട്ടു കൊള്ളും.. താൻ അയാളെ നോക്കിയതും കണ്ണ് ഒന്ന് ഇറക്കി ശബ്ദം താഴ്ത്തി പറഞ്ഞു ആള് ഇത്തിരി പിഴയാണ്.. അതേടോ താൻ കേട്ടിട്ടില്ലേ ഉദയംപേട പീഡനക്കേസ്.. അതാണ് കക്ഷി.. ഞെട്ടലോട നിന്നു പോയിരുന്നു താൻ.. ഇവിടെ പിന്നെ ആരെയും അടുപ്പിക്കില്ല അയാൾ.. വലിയ ശീലാവതിയാണ് ആർക്കും ഒന്നും അറിയില്ല എന്നാണ് വിചാരം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…