ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തെ കേരളം എന്ന് വിളിക്കുന്നത് തന്നെ കേര വൃക്ഷങ്ങളുടെ നാട് ആയതുകൊണ്ടാണ്.. കേര വൃക്ഷം എന്ന് പറഞ്ഞാൽ തെങ്ങ്.. തെങ്ങും തേങ്ങയുമൊക്കെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാണ്.. തേങ്ങ കൊണ്ടുള്ള ധാരാളം ഉൽപ്പന്നങ്ങൾ അതായത് വെളിച്ചെണ്ണ പോലുള്ളവ ധാരാളമായി ഉപയോഗിക്കുന്ന ആളുകളാണ് നമ്മൾ മലയാളികൾ.. പക്ഷേ തേങ്ങയും വെളിച്ചെണ്ണയും ധാരാളമായി തന്നെ ഒരുപാട് തെറ്റിദ്ധാരണകൾക്ക് അടിമപ്പെട്ടിട്ടുള്ള ഒരു കാര്യം കൂടിയാണ്.. പലരും പറയാറുണ്ട് തേങ്ങയും വെളിച്ചെണ്ണയും ഒക്കെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഒട്ടും നല്ലതല്ല എന്നും ഇത് ധാരാളം കഴിക്കുന്നവർക്ക് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ് എന്നും പറയാറുണ്ട്.. എന്തൊക്കെയാണ് ഈ വെളിച്ചെണ്ണയുടെ പ്രധാന ഗുണങ്ങൾ..
ഈ വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും ദോഷം ഉണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. വെളിച്ചെണ്ണ എന്നും പറയുന്നത് ഒരു കൊഴുപ്പ് ആണ്.. കൊഴുപ്പ് എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിനകത്ത് ഒരു പേടിയാണ്.. കൊഴുപ്പ് കഴിക്കരുത് എന്നാണ് നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്.. നമ്മൾ സാധാരണഗതിയിൽ കഴുക്കുന്ന ഭക്ഷണത്തിൽ ധാരാളമായി ഉള്ളത് അന്നജമാണ്.. മാംസവും കൊഴുപ്പും അതിൽ ധാരാളം ആയിട്ട് കാണാറുണ്ട് പല ഭക്ഷണങ്ങളിലും.. ഈ പറയുന്ന മാക്രോ ന്യൂട്രിയൻസ് ഈ മാക്രോ ന്യൂട്രിയൻസിൽ ഏറ്റവും അധികമായി കോശങ്ങൾക്ക് ആവശ്യമുള്ള ഒരു കാര്യം ഫാറ്റ് തന്നെയാണ്.. അപ്പോൾ ഫാറ്റിനെ നമ്മൾ പേടിക്കേണ്ട കാര്യമില്ല എന്നുള്ള കാര്യമാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. എന്താണ് തേങ്ങ അല്ലെങ്കിൽ വെളിച്ചെണ്ണ എന്ന് പറയുന്നത്..
വെളിച്ചെണ്ണ അഥവാ തേങ്ങ എന്നു പറയുന്നത് നേരത്തെ തന്നെ സൂചിപ്പിച്ചതുപോലെ ഒരു കൊഴുപ്പാണ് പക്ഷേ അതൊരു പൂരിത കൊഴുപ്പ് ആണ്.. ഒരുപക്ഷേ നമ്മളെ എല്ലാവരും പലപ്പോഴും തെറ്റിദ്ധരിപ്പിച്ചു വച്ചിട്ടുള്ള ഒരു കാര്യം ആണ് ഈ പൂരിത കൊഴുപ്പ് എന്നുള്ളത് എന്നുള്ളത് ഒരു കാരണവശാലും കഴിക്കാൻ പാടില്ല എന്നുള്ളത്.. കാരണം ഈ കൊഴുപ്പ് കഴിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിനകത്ത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കും.. ഈ കൊളസ്ട്രോൾ നമ്മളെ ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കുകയും അതുമൂലം ഹാർട്ടറ്റാക്ക് ഉണ്ടാക്കുകയും അത് പിന്നീട് മരണകാരണം ആവുകയും ചെയ്യുന്നതുകൊണ്ട് ഒരു കാരണവശാലും ഇത്തരം കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത് എന്നുള്ള ഒരു ധാരണ നമ്മുടെ മനസ്സിൽ ഉണ്ട്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…