പ്രമേഹ രോഗങ്ങൾ മൂലം ഉണ്ടാകുന്ന വൃക്ക രോഗങ്ങൾ.. വൃക്ക രോഗങ്ങൾ ഉണ്ടെന്ന ശരീരം കാണിച്ചു തരുന്ന ആദ്യ ലക്ഷണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹരോഗം കൊണ്ട് ഉണ്ടാകുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ഡയബറ്റിക് കിഡ്നി ഡിസീസസ് അല്ലെങ്കിൽ ഡയബറ്റിക് നെഫ്രോപ്പതി.. ഈയൊരു പ്രശ്നത്തിന് നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാം.. പലപ്പോഴും ഇത് വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് എങ്ങനെ നമുക്ക് ആദ്യം തന്നെ കണ്ടുപിടിച്ച പ്രതിരോധിക്കാം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. ക്ലിനിക്കിലേക്ക് പരിശോധനകൾ ചില രോഗികൾ വരുമ്പോൾ ഇത്തരം പ്രമേഹ രോഗങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങൾ വളരെ ഒരു മൂർച്ഛിച്ച അവസ്ഥയിൽ പരിശോധനയ്ക്ക് വരുന്ന ഒരു സാഹചര്യം കാണാറുണ്ട്.. പലപ്പോഴും നമുക്ക് കാണുമ്പോൾ ബുദ്ധിമുട്ടുകൾ തോന്നാറുണ്ട്..

നമ്മൾ അത് പറയുന്നില്ലെങ്കിൽ പോലും നമുക്ക് ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട് കാരണം ഈ ഡയബറ്റിക് കിഡ്നി ഡിസീസ് അല്ലെങ്കിൽ പ്രമേഹരോഗം കാരണം ഉണ്ടാവുന്ന വൃക്ക സംബന്ധമായ രോഗങ്ങൾ വളരെ അനായാസം തന്നെ അതിൻറെ ആദ്യം ഘട്ടങ്ങളിൽ തന്നെ അത് കണ്ടുപിടിക്കാനും പറ്റും.. അത് ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ അതിനെ ഫലപ്രദമായ ചികിത്സാരീതികളും ഉണ്ട്.. അത് കൂടുതൽ മൂർച്ഛിക്കാതെ ഇരിക്കാനും പിന്നീട് അത് ക്രിയാറ്റിൻ ലെവൽ കൂടി വലിയ പ്രശ്നങ്ങളിലേക്ക് ഒക്കെ വരുന്ന ഒരു സാഹചര്യം തടയാൻ ആയിട്ടുള്ള വളരെ എഫക്റ്റീവ് ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ ഇന്ന് മോഡേൺ മെഡിസിനിൽ ഉണ്ട്.. അപ്പോൾ അത്ര ഒരു രീതിയിൽ സയൻസ് പുരോഗമിച്ചിട്ടുണ്ടെങ്കിൽ പോലും പലപ്പോഴും രോഗികൾക്ക് അതിന്റെ ഒരു ബെനിഫിറ്റ് കിട്ടുന്നില്ല.. അത് ചിലപ്പോൾ അവർ അറിയാതെ പോകുന്നത് കൊണ്ടായിരിക്കാം..

അല്ലെങ്കിൽ കൃത്യസമയത്ത് പരിശോധനകൾ ചെയ്യാത്തത് കൊണ്ടായിരിക്കാം.. അല്ലെങ്കിൽ അവർ ആദ്യഘട്ടങ്ങളിൽ അത് കൂടുതൽ ശ്രദ്ധ കൊടുക്കാതെ പോകുന്നത് കൊണ്ടായിരിക്കാം.. എങ്ങനെ അത് കൂടുതൽ ഒരു പ്രശ്നമായി വന്നാലും അത് കൂടുതൽ കോംപ്ലിക്കേഷനിൽ ലേക്ക് പോകുന്നതിനു മുൻപേ തന്നെ വൃക്ക സംബന്ധമായ പ്രമേഹരോഗ പ്രശ്നങ്ങൾ നമുക്ക് എങ്ങനെ കണ്ടുപിടിക്കാം.. അതിന് നമുക്ക് എന്താണ് ഫലപ്രദമായി ചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. അപ്പോൾ പ്രമേഹ രോഗത്തിന്റെ നിയന്ത്രണത്തിൽ വ്യതിയാനങ്ങൾ വരുമ്പോഴാണ് അത് നമ്മുടെ വൃക്കയെ ബാധിച്ച് അത് നമുക്ക് കൂടുതൽ പ്രശ്നങ്ങളിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *