ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മൂത്രക്കല്ല് അഥവാ റീനൽ സ്റ്റോൺ എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമ്മുടെ ശരീരത്തിൽ ഒരു കുപ്പിച്ചില്ല് കൊണ്ട് കേറി മുറിക്കുമ്പോൾ എത്രയധികം വേദന അനുഭവപ്പെടുന്നുവോ അതുപോലെയാണ് ഈ ഒരു അസുഖം ഉണ്ടാകുമ്പോൾ നമുക്ക് വേദന അനുഭവപ്പെടുന്നത്.. ചില ആളുകൾ വന്ന് പറയാറുണ്ട് മരണവേദനയെക്കാൾ ഇത് വളരെ ഭയാനകമാണ് ഒന്നും മരിച്ചാൽ മതിയായിരുന്നു എന്നൊക്കെ.. അതായത് പൊതുവേ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയുകയാണെങ്കിൽ ഡെലിവറി പെയിൻ കഴിഞ്ഞാൽ ഉണ്ടാകുന്ന ഏറ്റവും അധികം പെയിനാണ് ഇത് എന്ന് പറയുന്നത്.. ഇത് കൂടുതലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായും കണ്ടുവരുന്നത്.. ഹോസ്പിറ്റലുകളിൽ പരിശോധനയ്ക്ക് വരുന്ന നൂറിൽ ഒരു 10% രോഗികൾക്ക് എങ്കിലും ഇത്തരത്തിൽ മൂത്രക്കല്ല് പ്രശ്നങ്ങൾ ഉള്ളവരാണ്.. അപ്പോൾ നമുക്ക് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മൂത്രക്കല്ല് എന്നുള്ള പ്രശ്നം വരുന്നത്..
ഇത് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് വരാതിരിക്കാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് വിശദമായി ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. അപ്പോൾ എന്താണ് ഈ റീനൽ സ്റ്റോൺ എന്നുപറയുന്നത് എന്ന് നമുക്ക് നോക്കാം.. നമ്മുടെ അരക്കെട്ട് ഉള്ളിൽ ആയി അതായത് പെൽവിക് പാർട്ടിന്റെ ഉള്ളിലായിട്ട് നമ്മുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി കിഡ്നി അഥവാ നമ്മുടെ വൃക്ക സ്ഥിതി ചെയ്യുന്നത്.. ഈയൊരു വൃക്കകളുടെ പ്രവർത്തനം കൊണ്ടാണ് നമ്മുടെ ശരീരത്തിലുള്ള എല്ലാ രാസവസ്തുക്കളും പുറന്തള്ളപ്പെടുന്നത്.. നമ്മുടെ ശരീരത്തിൽ ഏതുതരം വിഷാംശങ്ങൾ വന്നാലും അത് നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നത് നമ്മുടെ വൃക്ക എന്ന അവയവമാണ്.. അതായത് വ്യക്തമായി പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ അരിപ്പകൾ ആയിട്ടാണ് വൃക്കകൾ പ്രവർത്തിക്കുന്നത്..
നമ്മുടെ കിഡ്നിയിൽ എന്തെങ്കിലും ഒരു കട്ടിയിലുള്ള സാധനങ്ങൾ വന്നു അവിടെ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയെയാണ് നമ്മൾ റീനൽ സ്റ്റോൺ അഥവാ മൂത്രക്കല്ല് എന്ന് പറയുന്നത്.. ഇത് ഇത്തരത്തിൽ വരാൻ എന്താണ് പ്രധാന കാരണങ്ങൾ എന്ന് ചോദിച്ചാൽ നമ്മൾ നമ്മുടെ ശരീരത്തിന് വേണ്ട ആവശ്യമായി വെള്ളം കുടിക്കാതെ ഇരിക്കുന്നത് തന്നെ ഒരു പ്രധാന കാരണമായി പറയുന്നത്.. പലർക്കും അറിയാവുന്ന കാര്യമാണ് ശരീരത്തിൽ വെള്ളം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്നുള്ളത്.. എന്നിരുന്നാൽ പോലും പല ആളുകളും ആവശ്യത്തിന് വെള്ളം കുടിക്കാറില്ല.. നമ്മൾ ആവശ്യത്തിന് വെള്ളം കുടിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിലൂടെ വിഷാംശങ്ങൾ മാത്രമായി പുറന്തള്ളപ്പെടുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….