ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പ്രമേഹം എന്ന് പറയുന്ന രോഗം വളരെ കാണപ്പെടുന്ന എന്നാണ് എന്നുള്ളത്.. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് നമ്മുടെ കേരളത്തിലാണ്.. അതുപോലെതന്നെ നമ്മുടെ ഇന്ത്യയിലുമാണ്.. പ്രമേഹം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥ ആണ് പ്രീ ഡയബറ്റീസ് എന്നുള്ളത്.. നിങ്ങളെല്ലാവരും പ്രമേഹം എന്ന അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. പക്ഷേ പ്രീ ഡയബറ്റിസ് എന്നുള്ള വാക്ക് പലരും കേട്ടിട്ടില്ല എന്നുള്ളതാണ്.. ഒരുപക്ഷേ ഈ വീഡിയോ കാണുന്ന പല ആൾക്കാരും പ്രീ ഡയബറ്റീസ് കണ്ടീഷൻ ഉള്ളവർ ആയിരിക്കാം.. അപ്പോൾ നമ്മുടെ ഇന്ത്യയിൽ തന്നെ ഏകദേശം 70 ശതമാനം ആളുകൾ പ്രീ ഡയബറ്റിസ് ഉള്ള ആളുകളാണ് എന്നാണ് നമ്മുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.. അപ്പോൾ ഈ പ്രീ ഡയബറ്റീസ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ എന്താണ്.. അതിന് ഇത്രയധികം പ്രാധാന്യം ഉണ്ടോ..
അതിനെതിരെ പ്രതിരോധിക്കാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം അല്ലെങ്കിൽ ശ്രദ്ധിക്കാം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യമായി തന്നെ നമുക്ക് പ്രീ ഡയബറ്റീസ് എന്നാൽ എന്താണ് എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. ആ വാക്ക് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രീ ഡയബറ്റിസ് അതായത് ഡയബറ്റിസിനു മുൻപുള്ള ഒരു രോഗാവസ്ഥയെയാണ് പ്രീ ഡയബറ്റിസ് എന്ന് പറയുന്നത്.. സാധാരണ ആളുകളുടെ ഗ്ലൂക്കോസിന്റെ രക്ത നിലവാരത്തേക്കാൾ കൂടുതലാണ് താനും എന്നാൽ പ്രമേഹരോഗം ഉള്ള ആളിന്റെ രക്തത്തിലുള്ള പഞ്ചസാരയുടെ നിലവാരത്തിന്റെ അടുത്ത എത്തിയിട്ടില്ല എന്നുള്ളതാണ്..
അപ്പോൾ പ്രമേഹ രോഗത്തിന് തൊട്ടു മുൻപുള്ള ഒരു രോഗാവസ്ഥ എന്ന് നമുക്ക് വേണമെങ്കിൽ ഇതിനെ പറയാം.. നമ്മളെല്ലാവരും ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നോക്കാറുള്ളവരാണ്.. അതുപോലെ ചില ആളുകൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ രണ്ടു മണിക്കൂർ കഴിഞ്ഞ് നോക്കാറുണ്ട്.. അതുപോലെ മറ്റു ചില ആളുകൾ മൂന്നുമാസത്തിൽ ഒരിക്കൽ പോയി ആവറേജ് നോക്കാറുണ്ട്.. ഈ വക പരിശോധനകൾ തന്നെയാണ് നമുക്ക് പ്രീ ഡയബറ്റീസ് കണ്ടീഷൻ ഉണ്ടോ എന്ന് അറിയാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്നത്.. അപ്പോൾ ആദ്യമായി പറഞ്ഞാൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ.. അത് സാധാരണ എന്ന് പറയുന്നത് എത്രയാണ് അതുപോലെ പ്രീ ഡയബറ്റിസ് കണ്ടീഷനിൽ എത്രയാണ്.. അതുപോലെ ഡയബറ്റിസ് ആകുമ്പോൾ എത്രയാണ് എന്നുള്ള കാര്യങ്ങളെല്ലാം നമ്മളെല്ലാവരും വളരെ വ്യക്തമായി തന്നെ അറിഞ്ഞിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…