December 9, 2023

നമ്മളിൽ എന്തുകൊണ്ടാണ് അലർജി വരുന്നത്.. ഏതൊക്കെ തരം അലർജികൾ ഉണ്ട്.. ഇവ വരാതെ എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ സമൂഹത്തിൽ ഇന്ന് വളരെ കോമൺ ആയിട്ടുള്ള അതുപോലെതന്നെ ഒരുപാട് ആളുകൾ ഇതുമൂലം കഷ്ടപ്പെടുന്ന അലർജി എന്നുള്ള ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. അലർജി എന്ന് പറയുന്നത് പലർക്കും പല രീതിയിലാണ് ഉണ്ടാകുന്നത്.. അതായത് നമ്മുടെ സമൂഹത്തിൽ ഏകദേശം ഒരു 30% ആളുകൾക്കും പലതരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. പൊടി ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന മൂക്കടപ്പ് അതുപോലെതന്നെ തുമ്മൽ..

   

കണ്ണ് ചൊറിച്ചിൽ.. അതുപോലെ ദേഹം ആകെ മൊത്തം ചൊറിച്ചിൽ അനുഭവപ്പെടുക.. ഓരോരോ ഭാഗങ്ങളിലായി ചൊറിഞ്ഞു തടിച്ച് ഇൻഫെക്ഷൻ വന്ന് നിറവ്യത്യാസം ഉള്ളതായി കാണുക.. അതോടൊപ്പം തന്നെ ഈ പ്രശ്നം നമ്മുടെ ശ്വാസകോശത്തെ എഫക്ട് ചെയ്യുമ്പോഴേക്കും ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ.. അതുപോലെ ശ്വാസം എടുക്കുമ്പോൾ വിസിൽ അടിക്കുന്നത് പോലെയുള്ള ശബ്ദം അനുഭവപ്പെടുക.. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ആളുകൾ പറഞ്ഞു വരാറുണ്ട് പരിശോധനയ്ക്കായി.. പ്രധാനമായും ഈ അലർജി എന്ന് പറയുന്നത് നമുക്ക് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കാം.. അത് ശരീരത്തിന്റെ തന്നെ ഹൈപ്പർ സെൻസിറ്റിവിറ്റി അഥവാ അമിതമായ പ്രതികരണ ശേഷി കൊണ്ട് വരുന്ന ഒരു പ്രധാന പ്രശ്നമാണ്.. നമ്മളിൽ എല്ലാവർക്കും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഏതു വസ്തുവിനോടും അലർജി ഉണ്ടാവാം.. അതുപോലെ ചില ആളുകൾക്ക് ചില മരുന്നുകൾ കഴിക്കുമ്പോൾ അലർജി വരാറുണ്ട്..

അതുപോലെ ചിലപ്പോൾ റോഡിലൂടെ നടന്നു പോകുമ്പോൾ അവിടുത്തെ ബോഡി ശ്വസിച്ച് അല്ലെങ്കിൽ വീട് ഒന്ന് തട്ടി അടിക്കുമ്പോൾ ഒക്കെ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നവർ ഉണ്ട്.. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാവർക്കും അലർജി വരാം അതുപോലെ വ്യത്യാസവും ആയിരിക്കും.. അതായത് ചില ആളുകൾക്ക് പൊടിയോടാണ് അലർജി എങ്കിൽ മറ്റു ചിലർക്ക് വല്ല രൂക്ഷമായ ഗന്ധം ശ്വസിച്ചാൽ വരാം.. ചില ആളുകൾക്ക് പൂക്കൾ ശ്വസിക്കുമ്പോൾ അതിലെ പൂമ്പൊടിയേറ്റ് അലർജി വരാം.. മറ്റു ചിലർക്ക് ഭക്ഷണങ്ങളിലെ ചില വ്യതിയാനങ്ങൾ കൊണ്ടുവരാം.. അതുപോലെതന്നെ കാലാവസ്ഥ മാറുമ്പോൾ ഇതുപോലെ അലർജി വരാം.. അപ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഈ അലർജി എന്ന് പറയുന്നത് മരുന്നുകൾ ഒന്നുമില്ലാതെ തന്നെ നമുക്ക് പൂർണ്ണമായും പരിഹരിക്കാൻ കഴിയുമോ എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *