വീട്ടിലെ പ്രാരാബ്ധങ്ങൾ കൊണ്ട് പ്രവാസ ജീവിതത്തിലേക്ക് പോയ മനുഷ്യൻ.. പിന്നീട് അയാളുടെ അവസ്ഥ കണ്ടോ..

23 വർഷങ്ങൾക്കു മുൻപ് അറബി നാട്ടിലേക്ക് വിമാനം കയറാൻ ഒരുങ്ങുമ്പോൾ ജീവിത പ്രാരാബ്ധങ്ങൾ മാത്രമാണ് അജയന് കൂട്ടിന് ഉണ്ടായിരുന്നത്.. രോഗശയ്യയിൽ ആയ അച്ഛന് കൂട്ടിരിക്കുന്ന അമ്മയും.. കെട്ടുപ്രായം കഴിഞ്ഞിരിക്കുന്ന രണ്ട് പെങ്ങന്മാരും.. പിന്നെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു അനിയനും.. ഉത്തരവാദിത്വം മുഴുവൻ ചുമലിലേക്ക് തന്റെ 24 വയസ്സിൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പ്രതീക്ഷയോടെ തന്നെ നോക്കിയാൽ കണ്ണുകൾ ആയിരുന്നു പിന്നീട് അങ്ങോട്ടുള്ള കഷ്ടപ്പാടിലും മുന്നോട്ട് ജീവിക്കാൻ അയാളെ പ്രേരിപ്പിച്ചതും.. ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റും വീടും പണയപ്പെടുത്തി കൂട്ടുകാരൻറെ വാക്ക് വിശ്വസിച്ച് ദുബായിലേക്ക് പറക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു.. അറബി നാട്ടിൽ പണം കായ്ക്കുന്ന മരം ഉണ്ടാകും എന്നും അതിൽനിന്നും കുറെ കായ്കൾ അറുത്തെടുത്ത് നാട്ടിലേക്ക് തിരിച്ചു വരാമെന്നും കരുതിയിട്ടുണ്ടാവും പാവം മനുഷ്യൻ..

കഥകളിലും അതുപോലെ കവിതകളിലും വായിച്ചിരുന്ന ഈന്തപ്പഴം കായ്ക്കുന്ന നാട്ടിലെ മധുരമൂറും വാക്കുകൾ ഒക്കെ വെറും സങ്കല്പങ്ങൾ മാത്രം ആണെന്ന് അറബി നാട്ടിലെ കൈപേറിയ ജീവിതം അയാളെ പഠിപ്പിച്ചു.. ഒരു ഡ്രൈവറായി അജയനെ പറഞ്ഞയക്കുമ്പോൾ കൂട്ടുകാരൻറെ മനസ്സിലെ ചിന്ത ഗതി എന്തായിരുന്നു എന്ന് മാത്രം ഉത്തരമില്ലാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു.. ഒരുപക്ഷേ പ്രാരാബ്ദകാരനായ കൂട്ടുകാരൻ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയിട്ടുണ്ടാവും അയാൾ.. രാത്രിയും പകലും ഇല്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ് സ്വരൂപിച്ച് മാസം അവസാനം അമ്മയുടെ പേരിലേക്ക് അയക്കുമ്പോൾ മനസ്സിനും വല്ലാത്ത ഒരു ആശ്വാസമായിരുന്നു..

വിലകുറഞ്ഞ ഭക്ഷണവും കഴിച്ച് വെള്ളവും കുടിച്ച് ഒരു ചെറിയ റൂമിൽ 20 പേർക്ക് ഇടയിൽ ഒരാളായി കിടക്കുമ്പോഴും പെങ്ങന്മാരുടെ കല്യാണവും അച്ഛൻറെ ചികിത്സയും അമ്മയുടെ സുരക്ഷിതത്വവും അനുജന്റെ പഠനവും ആയിരുന്നു മനസ്സിൽ നിറയെ.. ഓണവും വിഷുവും എല്ലാം മധുരമുള്ള ഓർമ്മകളായി മനസ്സിൽ തെളിയുമ്പോൾ ജന്മനാട്ടിലേക്ക് ഒന്ന് ഓടിയെത്താൻ മനസ്സ് വല്ലാതെ കൊതിക്കും.. പക്ഷേ കഴിയില്ലല്ലോ.. അയാൾ ഒരു പ്രവാസി അല്ലേ.. ആഘോഷവും സ്വപ്നങ്ങളും എല്ലാം മനസ്സിലൊരുക്കി കഴിയേണ്ടവൻ അല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *