ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒബിസിറ്റി എന്ന് പറയുന്നത് ശരിക്കും ഒരു കോസ്മെറ്റിക് അതായത് നമ്മുടെ കാഴ്ചയിൽ ഉള്ള ഒരു അഭംഗി അല്ലെങ്കിൽ ഒരാൾക്ക് അമിതവണ്ണം ഉണ്ട് എന്നൊക്കെ പറയുന്നതിനേക്കാൾ ഉപരി ശരിക്കും പറഞ്ഞാൽ ആന്തരിക അവയവങ്ങളിലെ കൊഴുപ്പ് ഉണ്ടാവുക അല്ലെങ്കിൽ നമ്മുടെ തൊലിക്ക് അടിയിലുള്ള ഭാഗത്ത് ഒരുപാട് കൊഴുപ്പ് അടിയുക.. അങ്ങനെ ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെ പ്രവർത്തനത്തിന് ബാധിക്കുക ഇതെല്ലാം കൂടി ചേർന്ന ഒരു പ്രതിഭാസത്തെയാണ് നമ്മൾ ഒബിസിറ്റി അല്ലെങ്കിൽ അമിതവണ്ണം എന്നൊക്കെ പറയുന്നത്.. അപ്പോൾ നമ്മൾ ഒരു വ്യക്തിയെ ഒബിസിറ്റി ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് എങ്ങനെ തിരിച്ചറിയാം അല്ലെങ്കിൽ എങ്ങനെ പറയാൻ പറ്റും..
എങ്ങനെ നമുക്ക് തിരിച്ചറിയാം.. മുൻപ് പറഞ്ഞതുപോലെ തന്നെ കാഴ്ചയിൽ ഒരാൾക്ക് ശരീരഭാരം തോന്നുന്നു എന്നുള്ളത് കൊണ്ട് ആ വ്യക്തി ഒബിസിറ്റി ഉള്ള ആളാണോ എന്ന് ചോദിച്ചാൽ അതിനെ കൃത്യമായ ഒരു അളവുകോൽ വേണം.. കാരണം എങ്ങനെയാണ് നമ്മൾ ഒരാളെ ഒബീസ് എന്ന് പറയുക.. അതിനുവേണ്ടി നമ്മൾ നിർമ്മിച്ചിരിക്കുന്ന ഒരു പാരമീറ്റർ ആണ് അല്ലെങ്കിൽ ഇൻഡിക്കേറ്റർ ആണ് BMI എന്ന് പറയുന്നത്.. ബോഡി മാസ് ഇൻഡക്സ് എന്ന് പറയും.. ശരീരഭാരവും ഉയരവും കൂടിച്ചേർന്ന ഒരു അനുപാതമാണ് ഇത്.. ബിഎംഐ നമ്മൾ എടുക്കുമ്പോൾ ശരിക്കും പറഞ്ഞാൽ ഒരു 25 ബിഎം ഐ വരെ നമുക്ക് അത് നോർമലാണ്.. അതായത് അമിതവണ്ണം ഇല്ലാത്ത ഒരു സാധാരണ വ്യക്തിയാണ് എന്ന് നമുക്ക് അവരെ പറയാം..
25നു മുകളിലേക്ക് പോയി 29 വരെ അമിതഭാരം എന്നുള്ള വകുപ്പിൽ പെടുന്നു.. അതുകഴിഞ്ഞ് 29ന് ശേഷവും ബിഎംഐ ഉയർന്നു പോയാൽ നമ്മൾ അതിനെ അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി എന്ന് പറയുന്നു.. അതിലും 34 ലെവൽ കവിഞ്ഞ് പോകുമ്പോൾ അല്ലെങ്കിൽ 35 കടന്നുപോകുമ്പോൾ നമ്മൾ അതിനെ മോർബിറ്റ് ഒബിസിറ്റി എന്നു പറയുന്നു.. അതായത് ഒബിസിറ്റി അഥവാ അമിതഭാരം ഒരു രോഗാവസ്ഥയിലേക്ക് എത്തുന്ന ഒരു രീതി എന്നുള്ളതാണ് നമ്മൾ അതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഇതാണ് ഒരു അളവുകൾ നമുക്കെല്ലാവർക്കും സാർവത്രികമായിട്ട് നമുക്കെല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിച്ച് കാൽക്കുലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു അളവുകോൽ ഇതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…