പാവപ്പെട്ട ഒരു കുട്ടിയുടെ പിറന്നാളിന് സ്നേഹനിധിയായ ടീച്ചർ കൊടുത്ത പിറന്നാൾ സമ്മാനം..

കൈകൾക്കിടയിലേക്ക് മുഖം അമർത്തി കിടക്കേ ചുറ്റുമുള്ള കുട്ടികളുടെ സംസാരം പെട്ടെന്ന് നിശബ്ദമായി.. എല്ലാവരും ഇരിക്കൂ.. ആ ശബ്ദം എനിക്ക് പരിചയമില്ലാത്തതായി തോന്നിയെങ്കിലും ഞാൻ മുഖമുയർത്തി നോക്കിയില്ല.. ഞാൻ അങ്ങനെ തന്നെ കിടന്നു.. ഞാൻ നിങ്ങളുടെ പുതിയ ക്ലാസ് ടീച്ചറാണ് എൻറെ പേര് രാധിക.. എനിക്ക് നിങ്ങളെ പരിചയപ്പെടുത്തി തരൂ.. ഞാൻ വിമൽ.. ശ്രീക്കുട്ടൻ.. ക്ലാസിൽ ആദ്യം മുതൽ പേര് പറഞ്ഞു തുടങ്ങി.. പെട്ടെന്ന് പൂർത്തിയാക്കാതെ പേരുപറച്ചിൽ നിർത്തിയതായി എനിക്ക് തോന്നി.. അടുത്ത നിമിഷം ടീച്ചർ ചോദിക്കുന്നത് കേട്ടു എന്താണ് അവൻ കിടക്കുന്നത്.. ക്ലാസിൽ ശ്രദ്ധിക്കില്ലേ അവനു മടിയാണോ.. അവന് തലവേദനയാണ് ടീച്ചറെ.. ഇടയ്ക്കിടെ രണ്ടു പിരീഡ് ഒക്കെ അവൻ അങ്ങനെ കിടക്കും.. എൻറെ തൊട്ടടുത്തിരിക്കുന്ന ചങ്ങാതി പറഞ്ഞത് കേട്ടു.. അടുത്ത നിമിഷം മുടിയിഴകളിൽ ആരോ തഴുകുന്നത് അറിഞ്ഞു.. മെല്ലെ കണ്ണുകൾ തുറന്നു മുഖം ഉയര്‍ത്തി നോക്കി.. എന്തുപറ്റി എന്താണ് ഇങ്ങനെ.. അറിയില്ല എനിക്ക് തലവേദനയാണ് കിടക്കണം ടീച്ചറെ.. രാവിലെ ഒന്നും കഴിച്ചില്ലേ..

ഇല്ല.. ഒരു നിമിഷം ടീച്ചറെ എൻറെ മുഖത്തേക്ക് നോക്കി മുടിയിൽ തലോടി.. ഈ ക്ലാസ് കഴിയുമ്പോൾ എനിക്കൊപ്പം വരണം ട്ടോ നീ.. അതുവരെ കിടന്നോളൂ.. അന്ന് വൈകുന്നേരം ലാസ്റ്റ് പീരീഡ് ക്ലാസ് എടുക്കാൻ വന്നതും രാധിക ടീച്ചർ ആയിരുന്നു.. ഒടുവിൽ ക്ലാസ് കഴിഞ്ഞ് ബാഗ് എടുത്ത് എല്ലാവരും പുറത്തേക്ക് ഓടുമ്പോൾ ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചുപറഞ്ഞു ഒന്ന് നിന്നെ എനിക്ക് അറിയാം.. കാർത്തികയുടെ മകൻ അല്ലേ.. നിൻറെ വീടിൻറെ അടുത്താണ് കേട്ടോ എൻറെ വീട് പക്ഷേ ഞാൻ കുറേ ആയിട്ട് ഇവിടെ ഇല്ലായിരുന്നു.. ഭർത്താവിൻറെ കൂടെ കൊൽക്കത്തയിൽ ആയിരുന്നു.. ഇപ്പോൾ ഇവിടെ വീണ്ടും താമസമായി.. കുറച്ചു മാസം ഇവിടെ കാണും.. എന്താണ് നിൻറെ പേര്.. ശ്രീധർ.. നല്ല പേര് എനിക്ക് വളരെ ഇഷ്ടമായി..

നന്നായി പഠിക്കണം കേട്ടോ ശ്രീധർ.. പഠിച്ചോളും ടീച്ചറെ.. പിന്നെ ഒന്നും കഴിക്കാതെയാണ് തലവേദന വരുന്നത്.. ഒരു നിമിഷം ഞാൻ മുഖം താഴ്ത്തി നിന്ന് പതിയെ പറഞ്ഞു.. എപ്പോഴും കഴിക്കാൻ ഉണ്ടാവില്ല രാവിലെ ചായ മാത്രമേ അമ്മ കഴിക്കാറുള്ളൂ.. അതെന്താ അമ്മയ്ക്ക് പണിയുണ്ടോ.. ഇല്ല അച്ഛനും അച്ഛമ്മയ്ക്ക് മാത്രമേയുള്ളൂ.. പക്ഷേ അച്ഛൻ ഒന്നും കൊണ്ടുവരില്ല എപ്പോഴും കള്ളുകുടിക്കും.. അച്ഛമ്മയാണ് വല്ലതും വാങ്ങിച്ചു തരുന്നത്.. സാരമില്ല കേട്ടോ ഞാൻ അച്ഛനോട് സംസാരിക്കുന്നുണ്ട്.. അമ്മയ്ക്ക് പറ്റുമെങ്കിൽ രാധിക ടീച്ചറുടെ വീട്ടിൽ പണിക്ക് വരാൻ പറയണം കേട്ടോ..പറയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *