പെണ്ണുകാണാൻ പോയപ്പോൾ സർക്കാർ ജോലിക്കാരന് മാത്രമേ പെണ്ണ് കൊടുക്കുകയുള്ളൂ എന്ന് പറഞ്ഞ അച്ഛൻറെ പിന്നീടുള്ള ഗതി..

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ള കാര്യമല്ലേ.. എൻറെ മകളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ മാത്രമേ കൊടുക്കുകയുള്ളൂ എന്ന്.. അല്ല മേനോൻ ചേട്ടാ ചെറുക്കന് ടൗണിൽ സ്വന്തമായി ഒരു കടയൊക്കെ ഉണ്ട്.. അതുപോലെ കുറച്ച് സ്ഥലവും ഉണ്ട് അവിടെയൊക്കെ കപ്പയും വാഴയും ഒക്കെ ഭയങ്കര കൃഷിയാണ്.. ഇതൊന്നും കൂടാതെ അഞ്ചാറു പശുക്കളും കുറെ ആടുകളും ഉണ്ട്.. എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങിക്കുന്നതിന്റെ ഡബിൾ പൈസ നമ്മുടെ ചെക്കന് ഒരു മാസം കൊണ്ട് ലഭിക്കും.. കുമാരന് അറിയാലോ ഇവിടുത്തെ പെണ്ണിന് ബാങ്കിലാണ് ജോലി.. അതുകൊണ്ടുതന്നെ അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെൻറ് ജീവനക്കാരൻ ആവണമെന്ന് എനിക്ക് നിർബന്ധമുണ്ട്.. നല്ലൊരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറഞ്ഞ കപ്പയും വാഴയും ഒക്കെ.. ദീപ മോൾ പിന്നെ പാലൊന്നും കുടിക്കില്ല.. കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യനെയും കൊണ്ടുവാ.

കുമാരൻ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.. ഡാ മോനെ സന്ദീപേ കുറച്ച് അപ്പുറത്തെ മറ്റൊരു നല്ല പെൺകുട്ടിയുണ്ട് നമുക്കൊന്ന് അങ്ങോട്ട് പോയി നോക്കിയാലോ.. അതെന്താ കുമാരേട്ടാ ഇവിടത്തെ പെൺകുട്ടിയെ കാണാൻ അപ്പുറത്തെ വീട്ടിലാണോ പോകുന്നത്.. അല്ല മോനെ നമുക്ക് ഈ ബന്ധം ശരിയാവില്ല.. അതുകൊണ്ടാണ് മോനെ ഇവിടെ നിർത്തിയിട്ട് ഞാൻ ആദ്യം അകത്തേക്ക് പോയത്.. കാർന്നോര് ഗവൺമെൻറ് ഉദ്യോഗമുള്ള ചെക്കന് മാത്രമേ കൊടുക്കുകയുള്ളൂ അല്ലേ കുമാരേട്ടാ.. അത് പിന്നെ മോൻ എല്ലാം കേട്ടോ.. എൻറെ ചെവി കേൾക്കായിക ഒന്നുമില്ല കുമാരേട്ടാ.. മോന് ഞാൻ നല്ലൊരു തങ്കം പോലുള്ള പെണ്ണിനെ തന്നെ കണ്ടുപിടിച്ചു തരും.. കുമാരേട്ടൻ എന്നെ നോക്കി കറകളുള്ള പല്ലുകൾ കാണിച്ച് ചിരിച്ചു.. ഏതായാലും ഇന്നിനി എങ്ങോട്ടും ഇല്ല.. കടയിലേക്ക് കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ട്.. മോനെ സന്ദീപേ, ഇതിൻറെ അപ്പുറത്താണ് ആ പെൺകുട്ടിയുടെ വീട്.. ഒന്ന് കേറിയിട്ട് പോ.. പെണ്ണുകാണാൻ പോകുമ്പോൾ അപ്പുറത്തെ വീട്ടിൽ നല്ലൊരു പെൺകുട്ടിയുണ്ട് അല്ലെങ്കിൽ ഇപ്പുറത്തെ വീട്ടിലെ നല്ലൊരു പെൺകുട്ടിയുണ്ട് എന്നുള്ള ബ്രോക്കർമാരുടെ സ്ഥിരം ഡയലോഗ് എന്നോട് പറയല്ലേ കുമാരേട്ടാ.. 10…

100 വേണെങ്കിൽ ആ ബംഗാളി പയ്യനോട് ചോദിച്ചു വാങ്ങിച്ചോ.. ഇത്രയും പറഞ്ഞ കുമാരേട്ടനെ നോക്കി ചിരിച്ചിട്ട് ഞാൻ ബൈക്ക് എടുത്ത് പോയി.. വൈകിട്ട് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മ രാവിലെ കാണാൻ പോയ പെൺകുട്ടിയെ കുറിച്ച് ചോദിച്ചു.. എൻറെ അമ്മ നല്ല തൂവെള്ള നിറം.. കണ്ണ് അടിപൊളി.. പിന്നെ മൂക്ക് ആണെങ്കിൽ പറയുകയേ വേണ്ട.. എന്തേ പെൺകുട്ടിക്ക് മൂക്ക് ഇല്ലേ.. അനിയത്തി പുറകിൽ നിന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.. മൂക്കുണ്ട് പക്ഷേ നിന്നെ പോലത്തെ ഊള മൂക്ക് അല്ല.. ഒന്ന് നിർത്തുന്നുണ്ടോ രണ്ടുപേരും അമ്മ ദേഷ്യത്തോടെ സാമ്പാർ വിളമ്പിയെ തവി ഒച്ചയോടെ പത്രത്തിലേക്ക് ഇട്ടു.. എൻറെ അമ്മേ ആ കാർന്നോരു മകളെ സർക്കാർ ജോലിയുള്ള പയ്യനെ കൊടുക്കുള്ളൂ എന്ന്.. എൻറെ കൃഷ്ണാ ഈ പെൺകുട്ടികളുടെ അച്ഛന്മാർ ഇങ്ങനെ തുടങ്ങിയാൽ ഈ നാട്ടിലുള്ള ചെക്കന്മാരുടെ അവസ്ഥ എന്താവും.. ചേട്ടാ എനിക്കും ഒരു ഗവൺമെൻറ് ജോലിക്കാരനെ മതി കേട്ടോ.. അനിയത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *