ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആംഗലോസിസ് സ്പോണ്ടിലൈറ്റിസ് എന്നു പറയുന്ന ഒരു വാതത്തെക്കുറിച്ചാണ്.. ഇത് നമ്മുടെ നട്ടെല്ലിനെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ആണ്.. കൂടുതലായിട്ടും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു വാതം കൂടിയാണ് ഇത്.. കൂടുതലും കൗമാരത്തിന് അന്ത്യത്തിലും അതുപോലെ 40 വയസ്സിന് മുൻപിലും ആയിട്ട് ഉള്ള പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു രോഗമാണ് ഈ എ എസ് എന്ന് പറയുന്നത്.. ഇതിന് ഒരുപാട് കാരണങ്ങൾ ഇതിന്റെ പുറകിലുണ്ട്.. അതിൽ പ്രധാനമായും HLA b27 എന്നുപറയുന്ന ഒരു ജീൻ പോസിറ്റിവിറ്റി ഒന്നു മുതൽ 5% വരെ എ എസ് രോഗികളിൽ കണ്ടുവരുന്നുണ്ട്..
എ എസ് എന്ന അസുഖമുള്ള രോഗികളുടെ മാതാപിതാക്കൾക്കും കുട്ടികൾക്കും സഹോദരി സഹോദരന്മാർക്കും 15% മുതൽ 20 ശതമാനം വരെ എ എസ് എന്ന അസുഖം വരാൻ സാധ്യത കൂടുതലാണ്.. എന്താണ് എ എസ് എന്ന് പറയുന്ന അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ.. പ്രധാനമായും എ എസ് ഇടുപ്പിന്റെ അടുത്തുള്ള സെക്രോ ഇല്യാൻ ജോയിൻറ് എന്നു പറയുന്ന ജോയിന്റിനാണ് എ എസ് ബാധിക്കുക.. അതുകാരണം നമ്മൾ ഇരിക്കുന്ന സ്ഥലത്ത് നമുക്ക് വേദന അനുഭവപ്പെടും.. ചിലപ്പോൾ ഒരുവശത്ത് മാത്രമായിരിക്കും തുടക്കത്തിൽ വേദന ഉണ്ടാവുക.. അത് പിന്നീട് രണ്ടുമൂന്നു ദിവസങ്ങൾ കഴിയുമ്പോൾ മറുവശത്തേക്ക് മാറും.. അങ്ങനെ മാറിമാറി നടുവിന്റെ ഭാഗത്തായിട്ട് വേദനകൾ ഉണ്ടാകാനുള്ള സാധ്യത ഈ അസുഖത്തിൽ വളരെ കൂടുതലാണ്.. ഇത് നമ്മുടെ നട്ടെല്ലിനെയും അതുപോലെ നെഞ്ചിന്റെ പുറകിലുള്ള എല്ലുകളെയും കഴുത്തിനു പുറകിലുള്ള നട്ടെല്ലിനെയും ഈ അസുഖം ബാധിക്കും..
നടുവ് വേദന എന്നു പറയുന്നത് ആളുകളിൽ വളരെ സർവസാധാരണമായ ഒരു അസുഖവും ലക്ഷണവും ആണ്.. അപ്പോൾ സാധാരണയായി നടുവേദനയും ഈ എ എസ് കൊണ്ട് ഉണ്ടാകുന്ന നടുവേദനയും തമ്മിൽ എന്താണ് പ്രധാന വ്യത്യാസങ്ങൾ.. നമ്മുടെ ഡിസ്ക്ക് സംബന്ധമായ നടുവേദന ആണെങ്കിൽ നമ്മൾ ജോലി ചെയ്യുന്ന സമയത്ത് നമുക്ക് വേദന കൂടുതൽ അനുഭവപ്പെടും… അതുപോലെ വിശ്രമിക്കുമ്പോൾ ആ വേദന പതിയെ കുറയുകയും ചെയ്യും എന്നാൽ എഎസിൽ വരുന്ന നടുവേദന അതായത് നമ്മൾ ഉറക്കത്തിൽ നിന്ന് ഉണർന്ന് എഴുന്നേൽക്കുന്ന സമയത്ത് അതുപോലെ ഉറങ്ങിക്കഴിഞ്ഞ് രണ്ടു മണി അല്ലെങ്കിൽ മൂന്നു മണി സമയത്ത് നമ്മൾ വേദന കാരണം ഉണരുന്ന ഒരു അവസ്ഥ ഉണ്ടാവുക.. ആ തരത്തിൽ ഉണ്ടാകുന്ന നടുവേദനയാണ് നമ്മൾ എ എസ് എന്നാ അസുഖം മൂലം ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…