ഓഡിറ്റോറിയത്തിലെ ചരൽ വിരിച്ച മുറ്റത്തേക്ക് ആ ആഡംബര കാർ കയറുമ്പോൾ മുറ്റത്ത് കൂടിനിന്ന എല്ലാ ആളുകളുടെയും ശ്രദ്ധ അവിടേക്ക് പടർന്നു.. നിർത്തിയ കാറിൻറെ പിൻവാതിൽ തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി.. പതിയെ ഡോർ അടച്ചുകൊണ്ട് തിരിഞ്ഞതും ചുറ്റും നിന്ന് ആളുകളുടെ എല്ലാം മുഖം അമ്പരപ്പ് കൊണ്ട് വിടർന്ന്.. സാരിയുടെ മുന്താണി വലതു കൈയിൽ ചുറ്റിപ്പിടിച്ച് വരുന്ന അവളുടെ മുഖത്തേക്ക് നോക്കുന്നവരുടെ മുഖത്ത് ഉണ്ടായ വിസ്മയത്തെ ഒരു ചെറുപുഞ്ചിരി കൊണ്ട് മടക്കി നൽകിക്കൊണ്ട് അവൾ അവരെ കടന്ന് അകത്തേക്ക് നടക്കുമ്പോൾ നറു സുഗന്ധം കലർന്ന ചന്ദനഗന്ധം അവിടെ ഒട്ടാകെ പരന്നു.. അവിടെ കൂടി നിന്ന് മുതിർന്ന ഒരു കാരണവർ മറ്റുള്ളവരിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു കേറിപ്പോയത് നമ്മുടെ മരിച്ചുപോയ പ്രകാശന്റെ ഭാര്യ ജ്യോതി അല്ലേ..
അതെ മുകുന്ദേട്ടാ ആ കുട്ടി തന്നെയാണ്.. കൂടി നിന്ന് ഒരാളുടെ ശബ്ദം പുറത്തേക്ക് വന്നതും മുകുന്ദൻറെ മുഖം വിടർന്നു.. എന്തൊരു മാറ്റമാണ് അല്ലേ മുകുന്ദേട്ടാ.. അയാളുടെ തൊട്ടടുത്തുനിന്ന് രാമചന്ദ്രൻ പറഞ്ഞതും അതുകേട്ട് അയാൾ തലകുലുക്കി.. ഈയടുത്തല്ലേ ആ കുട്ടിക്ക് യുവ ബിസിനസ് ഫോർ വുമൺ ഉള്ള അവാർഡ് കിട്ടിയത്.. ഞാൻ ടിവിയിൽ കണ്ടിരുന്നു.. സംസാരം ഉറങ്ങുമ്പോൾ കൂടെ വേറിട്ട ഒരു ശബ്ദം മുഴങ്ങി.. എന്നാലും ആ കൊച്ചു പഴയതെല്ലാം മറന്നു വന്നല്ലോ.. ഇപ്പോൾ ഈ കല്യാണം നടക്കുന്ന പ്രകാശിന്റെ പെങ്ങടെ കൊച്ചിന്റെ മാല കട്ടെടുത്തു എന്ന് പറഞ്ഞല്ലേ ആ കൊച്ചിനെ രായിക്ക് രാമാനം ആ തള്ളയും പെങ്ങളും കൊച്ചും അവളുടെ ഭർത്താവും കൂടി ആ പെണ്ണിനെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്..
പാവം പിടിച്ച ഒരു തള്ളയും അനിയൻ ചെക്കനും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ പെണ്ണിനെ സ്വന്തക്കാർ ആയിട്ട്.. ആ പ്രകാശൻ ഗൾഫിലെ ചൂടിലും തണുപ്പിലും കിടന്ന് ഉണ്ടാക്കിയ വീടും പുരയിടവും അവൻറെ പെങ്ങൾക്ക് തന്നെ കൊടുക്കാൻ അമ്മയും മകളും കൂടി പ്ലാൻ ചെയ്തതാണ് ആ നാടകം.. അതും പ്രകാശന്റെ ചിതയിലെ തീ ആറുന്നതിനു മുൻപ്.. കഷ്ടം തന്നെ.. അതുകൊണ്ട് എന്താണ് മുകുന്ദേട്ടാ ആ തള്ള തികച്ച ഒരു കൊല്ലം വീട്ടിൽ കഴിഞ്ഞോ.. എല്ലാം കൈക്കലാക്കിയ മകൾ തള്ളയെ വൃദ്ധസദനത്തിലേക്ക് കൊണ്ട് തള്ളിയില്ലേ.. ഇതിനാണ് പണ്ടുള്ള ആളുകൾ പറയുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..