ദാരിദ്ര്യത്തിലും വളരെ കഷ്ടപ്പെട്ട് സ്വന്തം മകളുടെ കല്യാണം നടത്തിയ അച്ഛന് മരുമകൻ കൊടുത്ത സർപ്രൈസ് കണ്ടോ..

എന്താണ് സൈനു അനക്ക് ബല്ലാത്ത ഒരു ആലോചന.. കോലായിലെ കസേരയിൽ താടിക്കും കൈകൊടുത്ത വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന സൈനുക്കയോട് അങ്ങനെ ചോദിച്ചുകൊണ്ടാണ് അടുത്ത വീട്ടിലെ ഫാത്തിമ ഇത്ത വീട്ടിലേക്ക് കയറി വന്നത്.. ഒന്നുമില്ല ഫാത്തിമ ഇത്ത മോളുടെ കല്യാണം അല്ലേ.. എന്താണ് ചെയ്യേണ്ടത് എന്നതിന് ഒരു എത്തും പിടുത്തവും കിട്ടുന്നില്ല.. ആകെ ബേജാറാവുന്നു എനിക്ക്.. ഇനി അധികം ദിവസങ്ങൾ ഇല്ലല്ലോ.. ദാ എന്ന് പറയുമ്പോഴേക്കും ദിവസങ്ങൾ പോകും.. മൂത്തോർക്ക് കൊടുത്ത അത്രയും ഒന്നും ഇല്ലെങ്കിലും ഒരാൾ കണ്ടാൽ കുറ്റം പറയാത്ത രീതിയിൽ കല്യാണ പന്തലിലേക്ക് ഇറക്കണ്ടേ.. എന്താ ചെയ്യുക എന്ന് ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല.. ഇത് സൈനുദ്ദീൻ എന്ന സൈനുക്ക..

മൂപ്പർക്ക് മൂന്ന് പെൺകുട്ടികളാണ്.. മൂത്ത രണ്ടുപേരെയും വളരെ മാന്യമായി തന്നെ കല്യാണം കഴിച്ച് അയച്ചു.. വലിയ പൈസക്കാർ ഒന്നുമല്ലെങ്കിലും മക്കൾ വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ തന്നെ ജീവിച്ചു പോകുന്നുണ്ട്.. അന്ന് സൈനുക്കാക്ക് സൗദിയിൽ ആയിരുന്നു ജോലി.. അവിടെ നിതാക്കത്തിന്റെ പ്രശ്നങ്ങൾ വന്നപ്പോൾ മൂപ്പര് നിന്നിരുന്ന കടയൊക്കെ അടച്ചുപൂട്ടി.. അങ്ങനെ നാട്ടിൽ എത്തി.. ഇപ്പോൾ നാട്ടിൽ ഒരു ഓട്ടോ എടുത്ത് ഓടിക്കുന്നു.. അതാത് ദിവസത്തെ ചിലവുകൾ കഴിഞ്ഞുപോകുന്നു എന്നല്ലാതെ മിച്ചം പിടിക്കാൻ ഒന്നും കിട്ടുന്നില്ല.. ഭാഗ്യത്തിന് ഉമ്മയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ 7 സെൻറ് സ്ഥലം കിട്ടിയിരുന്നു.. കടവും കള്ളിയും ഒക്കെയായി ആരും പറയാത്ത രീതിയിൽ അതിൽ ചെറിയൊരു വീടും വച്ചു.. അതുകൊണ്ടുതന്നെ പട്ടിണി ആണെങ്കിലും ചുരുണ്ടുകൂടി കിടക്കാൻ ഒരു ഇടം ഉണ്ട്.. നീ ഇങ്ങനെ വിഷമിക്കേണ്ട സൈനു.. ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അല്ലാഹു എന്തെങ്കിലും വഴി കാണിച്ചു തരാതെ ഇരിക്കില്ല.. അല്ല സുഹറ ഇവിടെ.. ഇതുവരെ വന്നില്ലേ ഓള്..

അവളെ കണ്ടില്ലല്ലോ ഇവിടെ.. അവളുടെ ഉമ്മാക്ക് വയ്യ എന്ന് പറഞ്ഞു പോയതല്ലേ.. ഷഹാന ഉണ്ട് കൂടെ..ഇന്നു വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു.. ഒരാൾക്കും തീരെ സമാധാനമില്ല ഫാത്തിമ.. സൈനുക്ക ഒരു നെടുവീർപ്പോടെ പറഞ്ഞു.. എല്ലാം ശരിയാകും മോനെ.. ഇത് നീ അങ്ങട് അകത്തേക്ക് വെക്ക് കുറച്ച് അരിയുണ്ട ഉണ്ടാക്കിയത്.. ഷഹാനയ്ക്ക് ഭയങ്കര ഇഷ്ടമാണ് ഇത്.. അതുകൊണ്ട് ഞാൻ അതിൽ നിന്നും കുറച്ച് എടുത്ത് ഇങ്ങോട്ടേക്ക് വന്നു.. അവൾ വന്നാൽ കൊടുക്ക് ട്ടോ.. സൈനൊക്കെയുടെ ഇളയ മോൾ ഷഹാനയുടെ കല്യാണമാണ് രണ്ടാഴ്ച കഴിഞ്ഞാൽ.. കാണാൻ നല്ല മൊഞ്ചുള്ള പെണ്ണിനെ ആര് കണ്ടാലും ഒന്ന് നോക്കി പോകും.. അവൾ ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുകയാണ്.. ഒരു ദിവസം കോളേജിൽ നിന്ന് വരുന്ന വഴിക്ക് ബസ്സിൽ നിന്ന് നടന്നു വരുമ്പോൾ അവളുടെ അടുത്തേക്ക് ഒരു കാർ വന്നു നിന്നു.. വണ്ടി അടുത്തേക്ക് വരുന്നത് കണ്ട് ഷഹന ഒതുങ്ങി നിന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *