പുതിയ ജീവിതവും മനസ്സ് നിറയെ വിവാഹ സ്വപ്നങ്ങൾ ആയി കടന്നുവന്ന അവൾക്ക് ആ വീട്ടിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആയിരുന്നു.. വിവാഹം കഴിക്കാൻ താല്പര്യം ഇല്ല.. പൂജാരിയായി നടക്കാൻ ആണ് താല്പര്യം എങ്കിൽ എന്തിനാണ് തന്റെ ജീവിതം കൂടി നശിപ്പിച്ചത്.. ഈ ചോദ്യം ചോദിച്ചതിനാണ് അയാൾ ആദ്യമായി തന്നെ മർദ്ദിച്ചത്.. മരിക്കാൻ പോലും പലവട്ടം വിചാരിച്ചതാണ് പക്ഷേ അപ്പോഴെല്ലാം പാടുപെട്ട് തന്നെ ഇത്രയും വളർത്തു വലുതാക്കിയ അച്ഛൻറെ മുഖം ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല.. പഞ്ചമിയുടെ വിവാഹജീവിതം തികച്ചും ഒരു പരാജയമായിരുന്നു.. അച്ഛനും അമ്മയും താനും ചേച്ചിയും അടങ്ങുന്ന ഒരു സാധാരണ കുടുംബം.. ചേച്ചി കല്യാണം കഴിഞ്ഞ് പ്രത്യേകമായാണ് താമസിക്കുന്നത്.. പഞ്ചമി കാണാൻ സുന്ദരിയും മിടുക്കിയും ആയിരുന്നു..
അതുകൊണ്ടുതന്നെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് വിവാഹ ആലോചനകൾ വന്നിരുന്നു പക്ഷേ പഠിത്തം പൂർത്തിയാക്കിയതിനു ശേഷം വിവാഹം മതി എന്നായിരുന്നു പഞ്ചമിയുടെ തീരുമാനം.. മകളുടെ പഠിത്തത്തിലുള്ള കഴിവ് മനസ്സിലാക്കി അച്ഛനും അമ്മയും അവളുടെ ആഗ്രഹം അനുസരിച്ച് തന്നെ അവളെ പഠിക്കാൻ അനുവദിച്ചു.. ഗവൺമെൻറ് ജോലികൾക്ക് ഇടയിൽ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിയിൽ കയറി.. ജോലിയും പിഎസ്സി കോച്ചിങ്ങും എല്ലാം നടക്കുമ്പോഴാണ് അവൾക്ക് സുധിയുടെ വിവാഹ ആലോചന വന്നത്.. ഏതോ ഒരു ബാങ്കിലെ ക്ലർക്കാണ് സുധി.. കാണാനും സുന്ദരൻ.. അച്ഛൻ്റെയും അമ്മയുടെയും ഏക മകൻ. വീടിൻറെ അടുത്തുള്ള സുധാമണി ചേച്ചിയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യനായിരുന്നു ഈ സുധി.. അതുകൊണ്ടുതന്നെ ഈ വിവാഹാലോചന വന്നപ്പോൾ സുധാമണി ചേച്ചിയോട് തിരക്കി.. പഞ്ചമി മോളെ എൻറെ മകളെ പോലെയാണ് ഞാൻ കരുതുന്നത്.. അതുകൊണ്ടുതന്നെ അവൾക്ക് ദോഷം വരുന്ന ഒന്നും തന്നെ ഞാൻ പറയില്ല..
പുതിയ കുറിച്ച് അവരോട് തിരക്കിയ അമ്മയോട് സുധാമണി ചേച്ചി പറഞ്ഞ മറുപടി അതായിരുന്നു.. കാര്യം എന്താണ് എന്ന് ഒന്ന് തെളിച്ച് പറയും എൻറെ സുദേ.. നല്ല കുടുംബമാണ് പയ്യനും കാണാൻ കൊള്ളാം.. ജോലിയും ഉണ്ട് പക്ഷേ അവൻറെ സ്വഭാവം എനിക്ക് അത്ര മനസ്സിലായിട്ടില്ല ഇതുവരെ.. നമ്മൾ ആരെങ്കിലും ഒന്ന് വീട്ടിൽ കയറിയാൽ പോലും മുഖത്തുനോക്കി സംസാരിക്കുകയോ ചെയ്യാത്ത ഒരു പ്രകൃതം.. ഏത് സമയവും പൂജാമുറിയും പൂജയുമായി കഴിയുന്ന ഒരു പയ്യൻ എന്നു മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ.. അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കയറി ഇറങ്ങി നടക്കും.. ഭക്തി ഇത്തിരി കൂടുതലാണ്.. അതിന്റേതായ എന്തൊക്കെ ചെറിയ കുഴപ്പങ്ങൾ ആ ചെക്കനും ഉണ്ട്.. ഹോ അതാണോ കാര്യം? നീ പറയുന്നത് കേട്ടപ്പോൾ ഞാൻ ആകെ പേടിച്ചുപോയി.. ഇപ്പോഴത്തെ കാലത്തെ ചെക്കന്മാർക്ക് ഈ അമ്പലം ഭക്തി എന്നൊക്കെ പറഞ്ഞാൽ വല്ല അറിവും ഉണ്ടോ.. അങ്ങനെയുള്ള ഒരു പയ്യനെ കിട്ടുന്നത് തന്നെ എൻറെ മകളുടെ ഭാഗ്യം അല്ലേ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…