മുട്ട് തേയ്മാനം എന്ന പ്രശ്നം ഓപ്പറേഷൻ ഇല്ലാതെ നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും.. വേദനസംഹാരികൾ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ട് വേദനകൾ കാരണം ഒരുപാട് ആളുകൾ പലതരം ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ പലതരം വേദനസംഹാരികളെ ആശ്രയിച്ചു കൊണ്ടാണ് പലരും നടക്കുന്നതും ഉറങ്ങുന്നതും ഒക്കെ.. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഈ വേദനസംഹാരികളുടെ ദീർഘ നാളത്തെ ഉപയോഗം അസിഡിറ്റി അതുപോലെ അൾസർ മാത്രമല്ല ആസ്മ രോഗം ഉള്ള ആളുകൾക്ക് അത് കൂടാനും അതുപോലെ അലർജികളും.. ഹൃദ്രോഗത്തിനും..

അതുപോലെ ഹാർട്ടറ്റാക്ക്.. ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഒക്കെ ഉണ്ടാകുവാൻ കാരണങ്ങളാകുന്നു.. കാൽ മുട്ടിന്റെ തേയ്മാനം കൂടിയാൽ പിന്നെ മുട്ടുമാറ്റി വെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഒരേയൊരു പരിഹാര മാർഗമായി ഉള്ളത്.. ഈ അടുത്ത കാലങ്ങളിലായിട്ട് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. ഇത് ലക്ഷങ്ങൾ ചിലവ് വരുന്ന മേജർ ഓപ്പറേഷൻ ആണെങ്കിലും ഇൻഷുറൻസ് കിട്ടുന്നത് കൊണ്ട് തന്നെ പണച്ചെലവ് മിക്ക ആളുകൾക്കും ഒരു പ്രശ്നം ആവാറില്ല.. പക്ഷേ ഓപ്പറേഷന്റെയും അതുപോലെതന്നെ അനസ്തേഷ്യയുടെയും അപകടസാധ്യതകളും അതുപോലെ ഓപ്പറേഷൻ ചെയ്തതിനുശേഷം ഉള്ള ഫിസിയോതെറാപ്പികളും അതിൻറെ കൂടെയുള്ള അതികഠിനമായ വേദനകളും സഹിക്കണം..

സാധാരണയായിട്ട് അമിതമായ വണ്ണമുള്ള ആളുകളിലാണ് ഇത്തരം ഓപ്പറേഷനുകൾ ചെയ്യേണ്ടതായി വരുന്നത്.. മിക്ക ആളുകൾക്കും പ്രഷറും ഷുഗറും ഹൃദ്രോഗങ്ങളും ഒക്കെ ഉള്ള ആളുകൾ ആയിരിക്കും.. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളുകളിൽ അനസ്തേഷ്യയുടെയും അതുപോലെ ഓപ്പറേഷന്റെയും അപകടസാധ്യതകൾ വളരെയധികം കൂടും.. അപ്പോൾ എന്താണ് ഇത്തരത്തിൽ മുട്ടുവേദന വരാനുള്ള പ്രധാന കാരണങ്ങൾ.. ഓസ്റ്റിയോ ആർത്രൈറ്റിസ് അതുപോലെ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.. സോറിയാറ്റിക് ആർത്രൈറ്റിസ് തുടങ്ങിയ പലതരം രോഗങ്ങൾ മൂലം നമുക്ക് മുട്ടുവേദനകൾ ഉണ്ടാകാം.. ഇതിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗികൾക്കാണ് സാധാരണയായി മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ചെയ്യേണ്ടതായി വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *