ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇന്ന് പ്രമേഹരോഗം എന്നു പറയുന്നത് വളരെ കോമൺ ആയിട്ട് തന്നെ എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ്.. അതുപോലെതന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുടെ എണ്ണം എടുത്തു കഴിഞ്ഞാൽ അത് നമ്മുടെ കേരളത്തിലാണ് ഉള്ളത്.. ഏകദേശം അഞ്ചു വ്യക്തികളെ എടുത്താൽ അതിൽ ഒരു വ്യക്തി വീതം ഇന്ന് പ്രമേഹരോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്.. അതുപോലെതന്നെ പ്രമേഹരോഗം തനിക്ക് ഉണ്ടെന്ന് അറിയാതെ വർഷങ്ങളായി ജീവിക്കുന്ന ആളുകൾ പോലും നമ്മുടെ നാട്ടിലുണ്ട്.. അതായത് പലർക്കും അവർക്ക് പ്രമേഹരോഗം ഉണ്ടെന്ന് അറിയുന്നില്ല എന്നുള്ളതാണ് സത്യം.. അതിന്റെ ഒരു പ്രധാന കാരണം ഇതുമായി ബന്ധപ്പെട്ട രക്ത പരിശോധനകളും ഒന്നും തന്നെ നടത്താറില്ല..
അതുകൊണ്ടുതന്നെ ഡയബറ്റിസിന് കണ്ടെത്തുന്നതും ഇല്ല.. നമുക്ക് പ്രമേഹ രോഗം എങ്ങനെ കണ്ടെത്താൻ കഴിയും നമുക്ക് എല്ലാവർക്കും അറിയാൻ രക്ത പരിശോധന നടത്തിയാൽ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റും എന്നുള്ളത്.. പണ്ട് മൂത്ര പരിശോധ നടത്തിക്കൊണ്ട് പ്രമേഹരോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയുമായിരുന്നു.. ഇപ്പോൾ പ്രമേഹരോഗം കണ്ടെത്താൻ ആയിട്ട് ആദ്യം തന്നെ മൂത്ര പരിശോധനകൾ നടത്താറില്ല.. നമ്മുടെ രക്തം പരിശോദിക്കുകയാണ് ചെയ്യുന്നത്.. അപ്പോൾ ഇത്തരത്തിൽ രക്തം പരിശോദിക്കുമ്പോൾ പലതരത്തിൽ രക്തം പരിശോധിക്കാറുണ്ട്… അതുപോലെതന്നെ പല സമയത്ത് ചെയ്യേണ്ട രക്ത പരിശോധനകൾ ഉണ്ട്..
അതായത് ആഹാരം കഴിക്കുന്നതിനു മുൻപ് രാവിലെ നേരത്തെ തന്നെ എടുക്കുന്ന രക്ത പരിശോധനകൾ ഉണ്ട് അതുപോലെതന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞ രണ്ടു മണിക്കൂർ കഴിഞ്ഞ എടുക്കുന്ന പരിശോധനകളും ഉണ്ട്.. അതുപോലെതന്നെ ഓരോ മാസവും നോക്കാതെ ശേഷം ആവറേജ് നോക്കുന്ന രക്ത പരിശോധനകളും ഉണ്ട്.. അപ്പോൾ ആളുകൾക്ക് ഇതെല്ലാം കേൾക്കുമ്പോൾ പൊതുവേ ഒരു സംശയം തോന്നാം ഇതിലേത് പരിശോധനയാണ് നടത്തേണ്ടത് എന്നതിനെക്കുറിച്ച്.. ഇതെല്ലാം ചെയ്യാൻ പറഞ്ഞാൽ ആരും ചെയ്യില്ല.. ഇത്തരത്തിൽ പരിശോധനകൾ നടത്താൻ പോകുമ്പോൾ പല രോഗികൾക്കും പലതരത്തിലുള്ള സംശയങ്ങളാണ് ഉണ്ടാകാറുള്ളത്.. രാവിലെ നേരത്തെ പരിശോധനകൾ നടത്താൻ പോകുമ്പോൾ ചായ കുടിക്കാൻ പറ്റുമോ ഡോക്ടറെ എന്ന് വരെ ചോദിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….