ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മൂത്രത്തിൽ പത വരുന്നതും കിഡ്നി ഫെയിലിയർ ആവുന്നതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.. ബ്ലഡിന്റെ പി എച്ച് മെയിൻറ്റയിൻ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ശരീരത്തിലെ രണ്ട് അവയവങ്ങൾ ഏതൊക്കെയാണ്.. അതിൽ ഒന്നാമത്തേത് കിഡ്നി.. രണ്ടാമത്തേത് ലെൻങ്സ്.. ആദ്യം പറഞ്ഞതുപോലെ തന്നെ നമ്മുടെ മൂത്രത്തിൽ പത അമിതമായി കാണുന്നത് അതുപോലെ നമ്മുടെ കിഡ്നിയുടെ പ്രവർത്തനവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ.. ചില അമ്മച്ചിമാർ അതായത് ഒരു 60 വയസ്സ് അല്ലെങ്കിൽ 70 വയസ്സ് ആയ ആളുകൾ പ്രത്യേകിച്ചും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് മൂത്രമൊഴിക്കുമ്പോൾ ഭയങ്കര പത ആണ് എന്ന്..
ഈ മൂത്രത്തിൽ പത വരുന്ന ഒരു സംഗതി നമ്മുടെ മൂത്രത്തിലൂടെ ആൽബമിൻ എന്നു പറയുന്ന ഒരു പ്രോട്ടീൻ നഷ്ടമാകുന്ന ഒരു അവസ്ഥ ആണ്.. മൂത്രത്തിൽ പത ആയിട്ട് കാണാൻ പറ്റാത്തവർക്ക് പോലും മൈക്രോ ആൽബമിൻ യൂറിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ ഉണ്ടായേക്കാം.. പ്രത്യേകമായും ഇത്തരത്തിൽ ഒരു അവസ്ഥ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഡയബറ്റിക്കായ അതുപോലെ കുറെ വർഷങ്ങളായി അനിയന്ത്രിതമായി പ്രമേഹരോഗം ഉള്ള ആളുകളിൽ അത് ഡയബറ്റിക് നെഫ്രോപതി എന്നു പറയുന്ന ഒരു കണ്ടീഷൻ എത്തി അതുമൂലം കിഡ്നിയുടെ പ്രവർത്തനം കുറെയൊക്കെ ഡാമേജ് ആയി കഴിയുമ്പോഴേക്കും ആണ് ഇത്തരത്തിൽ ഒരു പ്രതിഭാസം ഉണ്ടാവുന്നത്..
പലപ്പോഴും ഇത്തരം ആളുകളിൽ വെയിറ്റ് ലോസ് അതായത് ശരീരത്തിലെ പ്രോട്ടീൻ നഷ്ടമാകുന്നത് മൂലം വെയിറ്റ് ലോസ് ഉണ്ടാവും.. അത് കിഡ്നിയുടെ പ്രശ്നങ്ങൾ കൊണ്ടോ അല്ലെങ്കിൽ ലിവറിന്റെ പ്രോബ്ലംസ് കൊണ്ടോ ലിവർ സിറോസിസ് പോലുള്ള കണ്ടീഷനുകളിൽ ഒക്കെ ഈ ആൽബമിൻ യൂറിയ എന്നു പറയുന്ന ഒരു ഉണ്ടാകാറുണ്ട്.. പലപ്പോഴും ആളുകൾ ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്.. ഇത്തരത്തിൽ പ്രമേഹ രോഗത്തിനുള്ള മരുന്നുകൾ കഴിച്ചിട്ടാണോ തങ്ങളുടെ കിഡ്നികൾ അടിച്ചു പോയത് എന്നൊക്കെ.. അല്ലെങ്കിൽ ലിവർ അടിച്ചു പോയത് എന്ന്.. പലപ്പോഴും ഇത്തരത്തിൽ ഡയബറ്റിക് ആയിട്ടുള്ള ആളുകൾക്ക് അത് അനിയന്ത്രിതമായി പ്രമേഹരോഗം തുടർന്നുകൊണ്ട് പോകുന്നതു കൊണ്ടുള്ള ഒരു കോംപ്ലിക്കേഷൻസ് ആണ് ഈ ഡയബറ്റിക് നെഫ്രോപതി എന്ന് പറയുന്നത്.. നമ്മൾ മരുന്നുകളെക്കാൾ ഭയപ്പെടേണ്ടത് ഇത്തരത്തിലുള്ള അസുഖങ്ങളെയാണ്.. പ്രത്യേകിച്ച് അത് അനിയന്ത്രിതമായി പോകുമ്പോൾ തന്നെ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….