ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മെലിഞ്ഞ ആളുകൾക്ക് എങ്ങനെയാണ് അത്തരത്തിലുള്ള ഒരു പ്രശ്നം സോൾവ് ചെയ്യാൻ കഴിയുക എന്നുള്ളതിനെ കുറിച്ചാണ്.. അപ്പോൾ ഇത്തരത്തിൽ ശരീരം മെലിഞ്ഞിരിക്കുന്നത് പല കാരണങ്ങൾ കൊണ്ട് ആവാം.. അതുപോലെ തന്നെ പല സാഹചര്യങ്ങളിൽ ആയിരിക്കും ഇത്തരത്തിൽ മെലിഞ്ഞ ആളുകൾക്ക് ശരീരഭാരം കൂട്ടണമെന്ന് ഉള്ള ആഗ്രഹങ്ങൾ.. അപ്പോൾ ഇത്തരത്തിൽ പലതരത്തിലുള്ള ഇഷ്യൂസ് ഉണ്ടാവാം മെലിഞ്ഞ് ഇരിക്കാനും.. അതുപോലെ മെലിഞ്ഞിരിക്കുന്ന അവസ്ഥ മാറ്റിയെടുക്കാനും.. സോഷ്യൽ മീഡിയയിൽ ആണെങ്കിൽ പോലും ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോസ് ആണ് കൂടുതലായും വരുന്നത്..
ശരീരഭാരം വർദ്ധിപ്പിക്കാനുള്ള ആളുകൾ വളരെ കുറവ് മാത്രമേയുള്ളൂ.. അതുകൊണ്ടുതന്നെ ഇത്തരം മെലിഞ്ഞ ആളുകൾ എത്രത്തോളം ഭക്ഷണം കഴിച്ചാലും അവരുടെ ശരീരഭാരം വർധിക്കുകയില്ല.. ഇത് എപ്പോഴാണ് അവർക്ക് ഒരു പ്രശ്നമായി വരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ സ്കൂൾ കഴിഞ്ഞ കോളേജിലേക്ക് പോകുമ്പോഴൊക്കെ സ്ത്രീകൾക്കാണെങ്കിലും കോളേജിലെ കൂട്ടുകാരൊക്കെ കളിയാക്കാൻ തുടങ്ങും.. അതുപോലെതന്നെ കല്യാണപ്രായം ആകുമ്പോൾ മെലിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഒരുപാട് കല്യാണ ആലോചനകൾ മുടങ്ങി പോകാൻ സാധ്യതയുണ്ട്..
അതുപോലെതന്നെ തീരെ മെലിഞ്ഞ ആളുകൾക്ക് ജോലി കിട്ടാത്ത ഒരു അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്.. അതായത് അവർ ആഗ്രഹിക്കുന്ന ജോലി ശരീരഭാരം ഇല്ല എന്ന് പറഞ്ഞ് ഇല്ലാതാവുന്ന ഒരു അവസ്ഥ വരെയുണ്ട്.. അതായത് ആർമി അതുപോലെ ഫോഴ്സ് തുടങ്ങിയ ജോലികളിൽ ഒക്കെ തന്നെ ശരീരത്തിന്റെ ഫിറ്റ്നസ് എന്ന് പറയുന്നത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. അതുപോലെതന്നെ മറ്റു ജീവിതശൈലി രോഗങ്ങളുടെ ഭാഗമായിട്ട് അതായത് ആർത്രൈറ്റിസ് അതുപോലെ പ്രമേഹരോഗങ്ങൾ തുടങ്ങിയവ വരുന്നത് മൂലം ശരീരഭാരം നല്ലവണ്ണം കുറയുന്ന ആളുകളുണ്ട്.. അതുപോലെതന്നെ ഇൻഫെർട്ടിലിറ്റിയുടെ ഭാഗമായിട്ട് ഇത്തരത്തിൽ ഒരു അവസ്ഥ കാണാറുണ്ട്.. അതായത് പ്രഗ്നൻസി ഉണ്ടാവാതിരിക്കാനുള്ള ഒരു സാഹചര്യം ഉണ്ട്..
ഇതെന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു സാഹചര്യം വരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒന്നാമത്തേത് ചിലപ്പോൾ ജനറ്റിക് ആയിട്ടും വരാം.. അതുപോലെതന്നെ ജീവിത സാഹചര്യങ്ങൾ കൊണ്ടും വരാം.. ഇത്തരത്തിലുള്ള ഒരുപാട് ഫാക്ടർസ് അതിനകത്ത് വരുന്നുണ്ട്.. ചില ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാവും ചെറുപ്പത്തിൽ മെലിഞ്ഞിട്ട് ആയിരിക്കും ഇരിക്കുന്നത് പക്ഷേ പ്രായമാകുംതോറും നല്ല ശരീരഭാരത്തോടെ ഉണ്ടാവുന്നത്.. അതുകൊണ്ടുതന്നെ ജനറ്റിക് ആണ് എന്ന് പറഞ്ഞ് ഒഴിവാക്കുന്നതിൽ ഒരു കാര്യവുമില്ല.. അതായത് പ്രധാനമായും നമ്മുടെ ഭക്ഷണവും എക്സസൈസും ആണ് നമ്മുടെ ഫിസിക്കൽ ഫിറ്റ്നസ് മെയിൻറ്റയിൻ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…