തിരിഞ്ഞു ഞാൻ നോക്കിയില്ല.. കണ്ണുകൾ തുടച്ച് തല നിവർത്തി ഞാൻ നടന്നു.. പലർക്കും എന്നെക്കുറിച്ച് പലതും പറയുവാൻ കാണും.. അതൊന്നും ഞാൻ കേൾക്കുവാൻ നിൽക്കുന്നില്ല.. ഇനി ഈ നാട്ടിലേക്ക് ഒരു മടക്കമില്ല.. അതെന്റെ തീരുമാനമാണ്.. ഞാനൊരു മണ്ടി ആണോ എന്ന് നിങ്ങൾ കരുതിക്കോളൂ.. എനിക്ക് ആരോടും ഒന്നും പറയാനില്ല.. എല്ലാം എൻറെ വിധിയാണ് അതിനു മറ്റുള്ളവരോട് പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ദൈവം എല്ലാവരെയും ഒരുപോലെ അല്ലല്ലോ സൃഷ്ടിക്കുന്നത്.. പലപ്പോഴും തോന്നിയിട്ടുണ്ട് ചില ജന്മങ്ങൾ ദൈവത്തിൻറെ വികൃതികൾ ആണോ എന്ന്.. വയസ്സ് 18 ആയപ്പോൾ മുതൽ ഉള്ളിൽ ഭയം തുടങ്ങി.. ഇനി എന്റെ ഊഴം ആണല്ലോ എന്ന് ഓർത്ത്.. ഇപ്പോഴും എനിക്ക് കുട്ടിത്തം മാറിയിട്ടില്ല.. ഇനിയും എനിക്ക് ഒരുപാട് പഠിക്കണം എന്നുണ്ട്.. പഠിക്കാൻ അത്ര കഴിവൊന്നും ഉണ്ടായിട്ടല്ല.. എന്നാലും എൻറെ പ്രായത്തിലുള്ളവർ കോളേജിൽ പോകുന്നത് കണ്ടപ്പോൾ എനിക്കും ഒരാഗ്രഹം എനിക്കും പോകണം.. പേടിച്ചു പേടിച്ച് ആ ആഗ്രഹം ഞാൻ അമ്മയോട് പറഞ്ഞു.. എനിക്ക് കോളേജിൽ ചേരണം..
അനിയൻ പഠിക്കുന്നുണ്ടല്ലോ എന്നെയും ചേർക്കണം.. ഒരു അടി മുഖത്ത് കിട്ടിയതുമാത്രം എനിക്ക് ഓർമ്മയുണ്ട്.. പിന്നെ കുറെ കേട്ടു.. കേട്ടാൽ അറക്കുന്ന വാക്കുകൾ.. ഒരിക്കൽ ചേച്ചിയും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടിരുന്നു.. പിന്നെ ഒന്നും ഞാൻ പറഞ്ഞില്ല.. അച്ഛനും രണ്ടാനമ്മയും ചേച്ചിയും രണ്ട് അനിയത്തിമാരും അനിയനും ഉള്ള വീട്.. ഓർമ്മവച്ച നാൾ മുതൽ അച്ഛൻ പണിക്ക് പോകുന്നത് കണ്ടിട്ടില്ല.. അമ്മ എന്തൊക്കെയോ പണിക്ക് പോയിരുന്നു.. അവർ എപ്പോഴാണ് എൻറെ അമ്മയായത് എന്നുപോലും എനിക്ക് അറിയില്ല.. എൻറെ അമ്മയുടേത് എന്ന് പറയാൻ ഒരു ഫോട്ടോ പോലും എൻറെ കയ്യിൽ ഇല്ല.. ആരൊക്കെയോ പറഞ്ഞ അറിയാം ചേച്ചിക്ക് അമ്മയുടെ അതേ ചായ ആണ് എന്ന്.. എങ്ങനെയൊക്കെയോ കുടുംബം മുന്നോട്ടുപോകുന്നു.. അതിനെക്കുറിച്ചൊന്നും ആ കാലത്ത് ചിന്തിച്ചിട്ടില്ല.. രണ്ടാനമ്മയെ കുറിച്ച് പലരും മോശമായി പറയുന്നത് കേട്ടിരുന്നു.. എന്നിട്ടും ഒരിക്കൽപോലും അതിനെക്കുറിച്ച് അമ്മയോട് ചോദിച്ചില്ല.. അതെല്ലാം സത്യമായിരുന്നു എന്ന് ഇന്നും എനിക്കറിയില്ല.. അനിയനെ അമ്മ ഒരുപാട് സ്നേഹിക്കുന്നതായി എനിക്ക് തോന്നി.. ആകെയുള്ള ആൺതരി അവനെ അമ്മ കൂടുതലായി സ്നേഹിക്കുന്നത് എന്തിനാണ്..
ഇന്നും അതിനുള്ള ഉത്തരം എനിക്കറിയില്ല.. അല്ലെങ്കിലും അവരുടെ മക്കൾക്ക് കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് കിട്ടിയിട്ടുള്ളൂ.. ചേച്ചി നന്നായി പഠിക്കുമായിരുന്നു.. എന്നിട്ടും 18 വയസ്സ് കഴിഞ്ഞപ്പോൾ അമ്മ ചേച്ചിയെ ചെമ്മീൻ കമ്പനിയിൽ അയച്ചു.. അവൾ ബ്രോക്കറോടൊപ്പം പോകുമ്പോൾ എനിക്ക് നല്ല കരച്ചിൽ വന്നു.. എനിക്ക് അവൾ അമ്മയായിരുന്നു.. പിന്നീട് ഒരിക്കലും ചേച്ചിയെ ഞാൻ ചിരിച്ച് കണ്ടിട്ടില്ല.. നാട്ടിൽ വരുമ്പോൾ എല്ലാം അവൾ മുറിയിൽ കയറി അടച്ചിരിക്കും.. നാട്ടുകാരെ ആരെയും കാണാൻ അവളുടെ ഇഷ്ടപെട്ടിരുന്നില്ല.. അവൾ വരുമ്പോൾ എല്ലാം എനിക്ക് തരുവാൻ എന്തെങ്കിലും ചെറിയ സമ്മാനം കയ്യിൽ കരുതിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…