ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ആദ്യത്തെ കുഞ്ഞ് ഉണ്ടായിട്ട് അടുത്ത കുഞ്ഞിനുവേണ്ടി ഒരുപാട് കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. ഇപ്പോൾ എട്ടു വർഷമായി.. ഇതുവരെയും കുഞ്ഞ് ഉണ്ടായിട്ടില്ല.. എന്നാൽ മറ്റുള്ള ആളുകൾ പറയാറുണ്ട് അവരുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി.. എന്തെല്ലാം ചെയ്തിട്ടും ഇതുവരെയും കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല.. അപ്പോൾ എത്രയുടെ ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത് ഇൻഫെർട്ടിലിറ്റിയാണ്.. അതായത് ഏതു രീതിയിൽ അല്ലെങ്കിൽ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും കാര്യങ്ങൾ നടക്കുന്നില്ല.. പല രീതിയിലുള്ള ചികിത്സകളും ഹോർമോണൽ മെഡിസിൻസ് ഒക്കെ എടുത്തു.. ആയുർവേദത്തിലെ കഷായങ്ങൾ ഒരുപാട് കുടിച്ചു അതുപോലെ പല രീതിയിലുള്ള ഭക്ഷണക്രമങ്ങൾ മാറ്റി മാറ്റി ട്രൈ ചെയ്തു..
ഇങ്ങനെയെല്ലാം ചെയ്തിട്ടും യാതൊരു മാറ്റവുമില്ല.. അതുകൊണ്ടുതന്നെ പലരും വന്നു ചോദിക്കാറുണ്ട് എന്താണ് ഡോക്ടറെ ഇതിനുള്ള യഥാർത്ഥ പ്രശ്നം എന്ന്.. അപ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഇതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്നുള്ളതാണ്.. കൂടുതലും പരിശോധനയ്ക്ക് വരുന്ന ആളുകളിലും ചിലർക്ക് സ്ത്രീകളിൽ ആയിരിക്കും പ്രശ്നം ഉണ്ടാവുക അതുപോലെ മറ്റുചിലർക്കാണെങ്കിൽ പുരുഷന്മാരിൽ ആയിരിക്കും.. അതായത് ബീജ ഉത്പാദനത്തിന്റെ കൗണ്ട് കുറവായിരിക്കും.. അതുപോലെ സ്ത്രീകളിൽ ആണെങ്കിൽ അവർക്ക് പിസിഒഡി കണ്ടീഷൻ ഉണ്ടാവാം..
അതുപോലെ അവരുടെ ട്യൂബിലെ വല്ല ബ്ലോക്കുകളും ഉണ്ടോ എന്ന് പരിശോധിക്കണം.. അതുപോലെതന്നെ മെൻസസ് ആവുന്നത് റെഗുലർ ആണോ എന്നുള്ള കാര്യങ്ങളും ശ്രദ്ധിക്കണം.. അതുപോലെതന്നെ ഹോർമോൺ ടെസ്റ്റുകൾ ചെയ്തിട്ട് എത്ര അളവിൽ ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കണം.. ഇതെല്ലാം തന്നെ ഇതിൻറെ ഒരു കാരണങ്ങളാണ്.. അതായത് നമ്മുടെ ഹോർമോൺ ചേഞ്ചസ് നമ്മൾ പലതും പരിശോധിച്ചുനോക്കും.. പക്ഷേ നമ്മൾ ഇൻസുലിൻ എന്ന കാര്യം പരിശോധിക്കുന്നത് വളരെ കുറവുള്ള കാര്യമായിരിക്കും.. അപ്പോൾ നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ ഇൻസുലിൻ കുറയുന്നത് അനുസരിച്ച് നമ്മുടെ ശരീരത്തിലെ പ്രശ്നങ്ങൾ നാലിരട്ടി ആയി വർദ്ധിച്ചു കൊണ്ടിരിക്കും.. അത് ആരും തന്നെ തിരിച്ചറിയുന്നുണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…