വീട്ടിലെ വേലക്കാരി മരിച്ചപ്പോൾ അവളുടെ മകളെ എടുത്തു വളർത്തിയ ഒരു മുതലാളി.. ആ കുട്ടി ആരാണെന്ന് അറിഞ്ഞ് എല്ലാവരും ഞെട്ടിപ്പോയി..

പപ്പ ഞാനല്ലേ പപ്പയുടെ യഥാർത്ഥ മോൾ.. അതോ ഈ തന്തയില്ലാത്ത അഭിരാമി ആണോ.. പറയി പപ്പാ സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു.. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ നിന്ന് വിറച്ചു.. പല്ലുകൾ കടിച്ച് ഞെരിച്ചു.. ചുണ്ടുകൾ വിതുമ്പി.. സാന്ദ്രയുടെ കരച്ചിൽ കേട്ട് ആ തുണിക്കടയിൽ ഉള്ള ആളുകൾ മുഴുവൻ അവളെ തുറിച്ചു നോക്കി.. അവർ എല്ലാം പരസ്പരം നോക്കി.. അച്ഛൻ ജയൻ ആകെ ലജ്ജയോടെ ചുറ്റും നോക്കി.. സ്വന്തം മകൾ ആളുകളുടെ മുമ്പിൽ വച്ച് അപമാനിച്ച ലജ്ജ മറക്കാൻ അയാൾ തൂവാല എടുത്ത് മുഖം തുടച്ചു.. ഇടിച്ചു കയറിയ ദേഷ്യം അയാൾ കടിച്ചമർത്തി..

സാന്ദ്രയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു.. അഭിരാമിക്കാൻ അതുകൊണ്ട് ഒന്നും തോന്നിയില്ല.. ഇടയ്ക്ക് കേൾക്കുന്നതു കൊണ്ടാവാം.. അല്ലെങ്കിലും സാന്ദ്ര ചേച്ചി വിളിച്ചതിൽ എന്താണ് തെറ്റ്.. എനിക്ക് പോലും അറിയില്ലല്ലോ എൻറെ അച്ഛൻ ആരാണ് എന്ന്.. അഭിരാമി ഓർത്തു.. അവൾ മെല്ലെ സാന്ദ്രയുടെ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈവെച്ചു.. അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റി.. തീപാറുന്ന കണ്ണുകളോട് അവൾ അഭിരാമിയെ നോക്കി.. ചേച്ചി അച്ഛൻ ഈ കുർത്തി എനിക്ക് ചേരും എന്നല്ലേ പറഞ്ഞുള്ളൂ.. ചേച്ചിക്ക് ഇത് ഇഷ്ടമായെങ്കിൽ അത് തന്നെ എടുത്തോ..

അതിന് അച്ഛനോട് ഇങ്ങനെ ദേഷ്യപ്പെടണോ അതും ഇത്രയും ആളുകളുടെ മുൻപിൽ വച്ച്.. അഭിരാമിന് വളരെ ചെറിയ ശബ്ദത്തിൽ സാന്ദ്രയുടെ ചെവിയിൽ പറഞ്ഞു.. സാന്ദ്ര തിരിഞ്ഞ് അഭിരാമിയെ നോക്കി.. തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിനു ഉണ്ട് എന്ന് അഭിരാമിക്ക് മനസ്സിലായി.. സഹിക്കാൻ ഞാൻ ഒരുക്കമാണ് കാരണം കൊന്നാലും എനിക്ക് മിണ്ടാൻ കഴിയില്ല.. മരിച്ചുപോയാലും അവരുടെ വേലക്കാരിയുടെ മകൾ അല്ലേ ഞാൻ.. അഭിരാമി ചിന്തിച്ചു.. അവൾ സാന്ദ്രയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.. അത് എൻറെ പപ്പ ആണ് ഡീ.. എൻറെ മാത്രം.. എവിടെനിന്നോ ഉണ്ടായ തന്തയില്ലാത്തവളെ..

കൊല്ലും നിന്നെ ഞാൻ.. സാന്ദ്ര വളരെ പതിഞ്ഞ സ്വരത്തിൽ പല്ലു കടിച്ചുകൊണ്ട് പറഞ്ഞു.. തിരികെ കാറിൽ കയറി മടങ്ങുമ്പോഴും സാന്ദ്രയുടെ മുഖവും മനസ്സും മൂടിക്കെട്ടിയിരുന്നു.. അവളുടെ ഉള്ളം തിളച്ചു മറിയുകയാണ്.. വേലക്കാരിയുടെ മകളാണ് എന്ന് പറയുന്നു എല്ലാകാര്യത്തിലും ഞാനും അവളും ഒരുപോലെയാണല്ലോ പപ്പയ്ക്ക്.. അവളോട് കുറച്ചു കൂടുതൽ അടുപ്പം പപ്പയ്ക്ക് ഉണ്ടോ.. ഒരു വേലക്കാരിയും മരിച്ചു എന്ന് കരുതി അവരുടെ മകളുടെ ഇത്രയും അധികം സ്നേഹം കാണിക്കേണ്ടതിന്റെ ആവശ്യമുണ്ടോ.. ചോദ്യങ്ങളുടെ കൂർത്ത അമ്പുകൾ സാന്ദ്രയുടെ മനസ്സിനെ അസ്വസ്ഥയാക്കി കൊണ്ടിരുന്നു..

അവൾ അഭിരാമിയെ വീണ്ടും വെറുപ്പോടെ നോക്കി.. ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി അഭിരാമി പുറം കാഴ്ചകളിൽ മുഴുകി ഇരിക്കുകയാണ്.. അമ്മ മരിച്ചതിൽ പിന്നെ എന്നെ തെരുവിലേക്ക് തള്ളിയില്ലല്ലോ.. മുതലാളി എന്നുള്ള വിളി മാറ്റി അച്ഛാ എന്ന് വിളിച്ചാൽ മതി എന്നല്ലേ അദ്ദേഹം പറഞ്ഞത്.. അർഹിക്കാത്ത സ്നേഹം ഞാൻ നേടുന്നുണ്ടോ.. എനിക്ക് അതിന് യോഗ്യത ഉണ്ടോ.. ആരൊക്കെ വെറുത്താലും കുത്തി നോവിച്ചാലും അതൊന്നും അധികം ആവില്ല.. എന്നെ നോക്കുന്ന ഒരു മുതലാളി അച്ഛൻ ഉണ്ടല്ലോ.. അവർ തിന്നുന്നത് ഒക്കെ എനിക്കും തിന്നാൻ കിട്ടുന്നുണ്ടല്ലോ..

സാന്ദ്ര ചേച്ചി ഇടുന്ന വസ്ത്രങ്ങൾ പോലത്തെ ഞാനും ഇടുന്നുണ്ടല്ലോ.. അങ്ങനെ നോക്കുമ്പോൾ ഞാനും രാജകുമാരി അല്ലേ.. അഭിരാമി ചിന്തിച്ചു കൊണ്ടിരുന്നു.. അറിയാതെ അവളുടെ കണ്ണിൽ നിന്നും വന്ന കണ്ണീര് അവൾ തുടച്ചുമാറ്റി.. അങ്ങനെ വീടെത്തി ജയൻ കാർ വീട്ടിലേക്ക് കയറ്റിയിട്ട് ഡോർ തുറന്ന ചാടിയിറങ്ങി.. അയാളുടെ മുഖം കനൽ പോലെ ജോലിക്കുന്നുണ്ടായിരുന്നു.. പുറകിലത്തെ ഡോർ വലിച്ചു തുറന്നു സാന്ദ്രയും ഇറങ്ങി.. വാടി ഇവിടെ എന്ന് ആക്രോഷിച്ചുകൊണ്ട് അയാൾ സാന്ദ്രയുടെ കൈകൾ പിടിച്ചു വലിച്ചു..അവളെയും കൊണ്ട് വീടിൻറെ ഉള്ളിലേക്ക് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *