ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ഇന്ത്യയിൽ പ്രത്യേകിച്ചും പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ആയി കണ്ടുവരുന്ന ഒരു ക്യാൻസർ ആണ് വായിലുണ്ടാകുന്ന ക്യാൻസറുകൾ.. വായിലേ കാൻസറുകൾ ഉണ്ടാവുന്നത് തടയനും അത് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുക ആണെങ്കിൽ പൂർണ്ണമായും ചികിത്സിച്ച ഭേദമാക്കാൻ കഴിയുന്ന ഒരു ക്യാൻസറാണ് വായില്‍ ഉണ്ടാകുന്ന കാൻസറുകൾ.. അപ്പോൾ എന്തൊക്കെയാണ് വായിൽ കാൻസറുകൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ.. എന്തൊക്കെയാണ് വായിൽ ക്യാൻസറുകൾ ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ.. നമുക്ക് എങ്ങനെ സ്വയം പരിശോധനകൾ നടത്തി വായിലേ കാൻസറുകളാണ് എന്ന് നിർണയിക്കാൻ കഴിയും..
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് ചർച്ച ചെയ്യാം.. ആദ്യമായിട്ട് വായില്‍ ക്യാൻസറുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ തന്നെ പുകയില ആണ് വായിൽ കാൻസർ ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണക്കാരൻ എന്നുപറയുന്നത്.. പുകയില എന്ന് പറയുമ്പോൾ അത് ഏത് വിധത്തിലുള്ള പുകയിലയും അതായത് സിഗരറ്റ് ആവാം അല്ലെങ്കിൽ ബീഡി ആവാം.. അല്ലെങ്കിൽ വായിൽ വെക്കുന്ന പാൻ മസാലകൾ ആവാം.. അല്ലെങ്കിൽ മുറുക്കുന്നത് ആവാം.. അത് പുകയില ഉപയോഗിച്ചോ അല്ലാത്തവയോ മുറുക്കുന്നത് പോലും ക്യാൻസറിനെ കാരണമാകും.. പുകയില പോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണം എന്നു പറയുന്നത് അമിതമായ മദ്യപാനമാണ്..
അപ്പോൾ ഈ പുകയിലയും അതുപോലെ മദ്യപാനം ശീലവും ഒഴിവാക്കുന്നത് വായിൽ ക്യാൻസർ വരാതിരിക്കാനുള്ള ഒരു നല്ലൊരു സ്റ്റെപ്പായി നമുക്ക് കണക്കാക്കാം.. ചിലപ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു ചോദ്യമാണ് ഡോക്ടർ ഞാൻ മദ്യപിക്കാറില്ല അതുപോലെ തന്നെ യാതൊരു പുകയില വസ്തുക്കളും ഉപയോഗിക്കാറില്ല എങ്കിലും എനിക്ക് ഇത്തരത്തിൽ ഈ രോഗം വരാനുള്ള സാധ്യത ഉണ്ടോ എന്ന്.. ചെറിയ രീതിയിലാണെങ്കിൽ പോലും ഉണ്ട് എന്നാണ് അതിൻറെ ഉത്തരം.. ഒന്നാമത്തേത് വായിലെ ശുചിത്വ കുറവ്.. അതായത് വൃത്തിയില്ലാതെ നമ്മുടെ വായ എന്നും സൂക്ഷിക്കാതിരിക്കുക.. പല്ലുകൾ ക്രമം തെറ്റിയിരിക്കുക അതുകൂടാതെ പല്ലുകൾക്ക് മൂർച്ച കൂടിയതും ഉണ്ടാവാം.. ഇത്തരത്തിൽ മൂർച്ച കൂടിയ പല്ലുകൾ നമ്മുടെ കവിളിലോ അല്ലെങ്കിൽ മോണയിലോ തട്ടുമ്പോൾ അവിടെ ചെറിയ മുറിവ് ഉണ്ടായിട്ട് അവിടെ പിന്നീട് അതൊരു വ്രണമായി മാറി അത് പിന്നീട് ക്യാൻസറായി മാറാനുള്ള സാധ്യതകൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….