രാത്രി ഏറെ വൈകിയും സുലൈമാന് ഉറങ്ങാൻ കഴിഞ്ഞില്ല.. അല്ലെങ്കിൽ തന്നെ ഈ രാത്രി അയാൾക്ക് എത്രയൊക്കെ ശ്രമിച്ചാലും ഉറങ്ങാൻ കഴിയില്ല.. ലേബർ ക്യാമ്പിന് പുറത്ത് ഇറങ്ങി ഒരു ഒഴിഞ്ഞ പെയിന്റ് ബക്കറ്റ് എടുത്ത് കമിഴ്ത്തി അതിൽ ഇരിക്കുമ്പോൾ നാളെ നാട്ടിൽ പോകുന്നതും വീട്ടുകാരെ കാണുന്നതിനെക്കുറിച്ചും ഉള്ള ചിന്ത അല്ലായിരുന്നു സുലൈമാൻ മനസ്സിൽ.. നേരെമറിച്ച് ഇനി എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ള ചിന്ത ആയിരുന്നു.. പുറത്തെ ചെറിയ പൊടിക്കാറ്റിനെ വകവെക്കാതെ സുലൈമാൻ ദൂരേക്ക് നോക്കിയിരിക്കുമ്പോൾ ഈ 40 വർഷത്തെ പ്രവാസജീവിതം കൊണ്ട് എന്ത് നേടി ജീവിതത്തിൽ എന്ന് വെറുതെ ആലോചിച്ചു നോക്കി.. ഇല്ല തനിക്കായി ഒന്നും തന്നെ നേടിയിട്ടില്ല..
എല്ലാം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ആയിരുന്നു.. ആദ്യം ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി.. പിന്നീട് കൂടപ്പിറപ്പുകൾക്ക് വേണ്ടി.. അവരുടെ പഠിത്തം അതുകഴിഞ്ഞ് കല്യാണം കഴിഞ്ഞപ്പോൾ തനിക്കുവേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ മറ്റ് പലരുടെയും സന്തോഷത്തിനുവേണ്ടി പല ഇഷ്ടങ്ങളും മാറ്റിവയ്ക്കേണ്ടി വരുന്നു.. ഒരുപാട് ജീവിതങ്ങൾ കൺമുന്നിലൂടെ കടന്നുപോയിട്ടുണ്ട്.. ചിലരുടെ വളർച്ചകളും താഴ്ചകളും നേരിൽ കണ്ടിട്ടുണ്ട്.. പക്ഷേ തൻറെ ജീവിതം മാത്രം എങ്ങും എത്താനാവാതെ ഓടിക്കൊണ്ടിരിക്കുന്നു.. ഉമ്മയും ഉപ്പയും നാലു മക്കളും അടങ്ങുന്ന ദാരിദ്ര്യം വിട്ടുമാറാത്ത ചെറിയൊരു വീട് ആയിരുന്നു സുലൈമാന്റേത്..
ഉമ്മയുടെ അനിയൻ മജീദ് മാമന് ഗൾഫിൽ ആയിരുന്നു ജോലി. അദ്ദേഹം കൊണ്ടുവരുന്ന അത്തറിന്റെ മണമാണ് സുലൈമാൻ ആദ്യം ഗൾഫിൽ പോകണം എന്നുള്ള ആഗ്രഹം ഉണ്ടാക്കിയത്.. മാമൻ വീട്ടിലേക്ക് വരുമ്പോൾ തന്നെ അത്തറിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറും.. വീട്ടിൽ വരുമ്പോൾ ഞങ്ങൾക്ക് തരുന്ന പേനയുടെയും പെൻസിൽ ഗൾഫിലെ മണം മാറാതിരിക്കാൻ മാമൻ തന്നെ കൊടുക്കുന്ന പോളിസ്റ്റർ തുണിക്ക് ഉള്ളിൽ തുരുകി വച്ച് ഇടയ്ക്കിടയ്ക്ക് എടുത്ത് മണക്കുമ്പോൾ ഗൾഫിലേക്ക് പോകാനുള്ള സുലൈമാന്റെ ആഗ്രഹവും കൂടി വന്നു.. മാമാ എന്നെയും കൊണ്ടുപോകുമോ ഗൾഫിലേക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…