ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിത ശൈലി രോഗത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. 422 മില്യൺ ജനങ്ങളെ ബാധിച്ചിട്ടുള്ള ഡയബറ്റിസ് എന്നുപറയുന്ന ഒരു ജീവിത ശൈലി രോഗം.. 422 മില്യൺ എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഭയപ്പെടുന്നത് പ്രമേഹ രോഗത്തേക്കാൾ അതിൻറെ കോംപ്ലിക്കേഷൻ കുറിച്ചാണ്.. ഇത്തരം പ്രമേഹ രോഗങ്ങൾ വന്നാൽ അതുമൂലം ബാധിക്കപ്പെടുന്ന മറ്റ് ശരീരം ഭാഗങ്ങളെ കുറിച്ചാണ് എല്ലാവരും വ്യാകുലപ്പെടുന്നത്.. ഈ ലോകത്തിൻറെ തന്നെ ഡയബറ്റിസ് രോഗത്തിന്റെ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നത്.. ഇന്ത്യയിൽ ഏകദേശം 80 മില്യൺ ആളുകളും പ്രമേഹ രോഗികളാണ്..
ഇതിൽ തന്നെ ഡൽഹിയിൽ ഏകദേശം 9% ആളുകൾക്കാണ് പ്രമേഹരോഗം ഉള്ളത് എങ്കിൽ കേരളത്തിൽ അതായത് പ്രത്യേകിച്ച് കൊച്ചിയിൽ 20% ആണ്.. അതുപോലെ തിരുവനന്തപുരത്തെ 18% പ്രമേഹരോഗികൾ ആണ്.. അതായത് ലോകത്തിന്റെ പ്രമേഹ തലസ്ഥാനത്തിന്റെ തലസ്ഥാനമാണ് കേരളം എന്ന് വേണമെങ്കിൽ നമുക്ക് പറയാം.. പ്രമേഹരോഗം നിയന്ത്രിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ വേണ്ടത് ഡയറ്റ് അല്ലെങ്കിൽ ഭക്ഷണ ക്രമീകരണം ആണ് എന്ന് നമുക്കെല്ലാവർക്കും വളരെ വ്യക്തമായി അറിയാം.. ഈ ഭക്ഷണം എന്നു പറയുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒരു അഡിക്ഷൻ ആണ്.. ഇത് കഴിക്കാതെ ഇരിക്കാൻ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് വേണം.. അതുകൊണ്ടുതന്നെയാണ് പലരിലും പ്രമേഹ രോഗത്തിന്റെ നിയന്ത്രണം സാധ്യമാകാത്തത്..
അപ്പോൾ ഏറ്റവും കൂടുതൽ ഭക്ഷണക്രമീകരണം ചെയ്തുകൊണ്ട് പോഷക സമ്പുഷ്ടത ഉപയോഗിച്ച് എങ്ങനെ പ്രമേഹം നിയന്ത്രിക്കാമെന്ന് ഉള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. കഴിഞ്ഞ ജൂൺ മാസത്തിൽ എൻറെ ക്ലിനിക്കിലേക്ക് വളരെ അധികം പ്രമേഹരോഗം വർദ്ധിച്ച ഒരു വ്യക്തി വന്നിരുന്നു.. അദ്ദേഹത്തിൻറെ hba1c മൂന്നുമാസത്തിലെ പ്രമേഹത്തിന്റെ അളവാണത്.. അദ്ദേഹത്തിന് വളരെ നല്ല ഭക്ഷണ ക്രമീകരണങ്ങൾ എല്ലാം പറഞ്ഞുകൊടുത്തു തിരിച്ചയക്കുകയും മൂന്നുമാസത്തിനുശേഷം അദ്ദേഹം തിരിച്ചു വരികയും ചെയ്തു.. തിരിച്ചു വന്നപ്പോൾ അദ്ദേഹത്തിൻറെ hba1c വളരെയധികം കുറവ് ഉണ്ടാവുകയും ചെയ്തു.. അദ്ദേഹവും ഹാപ്പിയായി ഞങ്ങൾ അതിലും ഹാപ്പിയായി.. മരുന്നുകളെല്ലാം നിയന്ത്രണത്തിൽ വച്ചുകൊണ്ടാണ് ഇത്തരമൊരു ഡയറ്റ് പ്ലാൻ ചെയ്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…