ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് തൈറോയ്ഡ് എന്ന രോഗത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമുക്കെല്ലാവർക്കും തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ച് അറിയാം.. കാരണം നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ആയിട്ട് ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്.. അപ്പോൾ തൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് പലവിധ പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ പല രോഗികളിലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ കുറയുന്നതുകൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ.. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺസ് ഉല്പാദിപ്പിക്കുന്നില്ല എന്നുള്ള ഒരു അവസ്ഥ.. ഇതിനെ നമ്മൾ ഹൈപ്പോ തൈറോഡിസം എന്നാണ് പറയാറുള്ളത്..
ഇത്തരം ഒരു സാഹചര്യത്തിൽ രോഗികൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അവസ്ഥകളും ഉണ്ടാകാറുണ്ട്.. നമ്മുടെ പഠനങ്ങൾ കാണിക്കുന്നത് ആളുകൾക്കിടയിൽ പ്രമേഹ രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹോർമോൺ പ്രോബ്ലം കാരണമുണ്ടാകുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് എന്ന രോഗം.. എൻ്റോ ക്രൈനോളജി എന്ന് പറഞ്ഞാൽ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ എന്നാണ് അതിനെ പറയുന്നത്.. അതുകൊണ്ടുതന്നെ പ്രമേഹരോഗം.. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ.. അഡ്രിനാല് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ അതുപോലെ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രശ്നങ്ങൾ.. പിസിഒഡി.. ഇൻഫെർട്ടിലിറ്റി ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ കൈകാര്യം ചെയ്യുന്ന ഒരു വിഭാഗത്തെയാണ് എൻഡോ ക്രൈനോളജിസ്റ്റ് എന്ന് പറയുന്നത്.. അപ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ ഒരു സ്പെഷ്യലിസ്റ്റ് എന്ന് പറയുന്നത് എൻഡോ ക്രൈനോളജിസ്റ്റ് എന്നാണ്..
അപ്പോൾ തൈറോയ്ഡ് ഗ്രന്ഥി സംബന്ധിച്ച് മൂന്നുതരം പ്രശ്നങ്ങൾ കാണാറുണ്ട്.. ഒന്നാമത്തേത് തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകളാണ്.. അതിനെ ഗോയിറ്റർ എന്ന് പറയുന്നു.. രണ്ടാമത്തേത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു പോകുന്ന ഒരു അവസ്ഥ.. അതിനെ ഹൈപ്പോ തൈറോഡിസം എന്ന് പറയുന്നു.. മൂന്നാമത്തെത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടിപ്പോകുന്ന ഒരു അവസ്ഥ.. അതിന് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നു.. ഈ മൂന്നുതരം പ്രശ്നങ്ങൾ ആണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട കോമൺ ആയി കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…