തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന വ്യത്യാസങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് രോഗവും അതിൻറെ പ്രവർത്തന വ്യത്യാസങ്ങളെ കുറിച്ചു ആണ്.. അതുമായി രോഗികൾക്ക് വരാവുന്ന പ്രധാന ബുദ്ധിമുട്ടുകളും.. അവ പരിഹരിക്കാനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങളെ കുറിച്ചും ആണ് ചർച്ച ചെയ്യാൻ പോകുന്നത്.. നമ്മുടെ ശരീരത്തിൽ തൈറോഡ് ഗ്രന്ഥിയുടെ പ്രവർത്തനം വളരെ നോർമലായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ് കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നോർമൽ അല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി തന്നെ ബാധിക്കും.. ശരീരത്തിലെ ഏറ്റവും കൂടുതൽ എടുത്തു കഴിഞ്ഞാൽ നമ്മുടെ ബ്രെയിൻ അതായത് നമ്മുടെ ബുദ്ധിയുടെ കാര്യത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു..

തൈറോയ്ഡ് ഗ്രന്ഥി നോർമൽ അല്ലെങ്കിൽ അത് നമ്മുടെ ബുദ്ധിയുടെ വികാസത്തിനും അതുപോലെ നമ്മുടെ ശരീരത്തിന്റെ നോർമൽ ആയിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും തന്നെ അത് ബാധിക്കുന്നു.. അതുപോലെ നമ്മുടെ നെഞ്ചിടിപ്പിന്റെ തോത് വ്യത്യാസപ്പെടുത്താൻ ഇത് കാരണമാകുന്നു.. അതുപോലെ നമുക്ക് വയറിളക്കം പോലുള്ള ബുദ്ധിമുട്ടുകൾ പോലും വരാം.. ഇപ്പോൾ സ്ത്രീകളുടെ കാര്യം എടുക്കുകയാണെങ്കിൽ അവരുടെ ആർത്തവ സമയത്ത് പോലും വ്യത്യാസങ്ങൾ വരാം.. നമ്മുടെ ശരീരത്തിന്റെ ഭാരം അതുപോലെതന്നെ അമിതമായി ഉണ്ടാകുന്ന ക്ഷീണം..

നമ്മുടെ ശരീരത്തിന്റെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിന് വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോക്സിൻ അല്ലെങ്കിൽ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ അകത്ത് ഉണ്ടാകുന്ന ഈ ദ്രാവകം എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ കഴുത്തിന്റെ മുൻവശത്തെ ചിത്രശലഭത്തിന്റെ ആകൃതിയിലാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എന്ന്.. അത് അവിടെ സ്ഥിതിചെയ്യുന്നത് തന്നെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് കണ്ടോട്ടെ എന്ന് കരുതിയാണ് എന്ന് നമുക്ക് പ്രതീക്ഷിക്കാം.. അപ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നോർമൽ ആണോ എന്നുള്ള കാര്യം നമ്മൾ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം.. അപ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു പോകുന്നതിനെ നമ്മൾ ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നു.. നമ്മുടെ കേരളത്തിൽ എടുത്തു കഴിഞ്ഞാൽ ഏകദേശം 20% ആളുകളിൽ ഇത്തരം ബുദ്ധിമുട്ട് കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *