രണ്ടു പിഞ്ചു പെൺ കുഞ്ഞുങ്ങളെയും സ്നേഹനിധിയായ ഭർത്താവിനെയും ഉപേക്ഷിച്ച് ചെറിയ ചെക്കന്റെ ഒപ്പം ഒളിച്ചോടി പോയ അമ്മ..

ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയതിന് ശേഷമുള്ള ഭർത്താവിൻറെ ഭർത്താവിന്റെ ജീവിതത്തെപ്പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവേ.. ബാലചന്ദ്രന്റെ ഇടറിയ ശബ്ദത്തോടെയുള്ള ചോദ്യം കേട്ട് രാജീവിന്റെ മുഖത്തെ വിഷാദം പടർന്നു.. തൻറെ സുഹൃത്തിൻറെ മുഖത്തേക്ക് നോക്കി ഒരു ആശ്വാസവാക്ക് പോലും പറയാൻ കഴിയാതെ വിഷമിച്ചുകൊണ്ട് രാജീവൻ ബാലചന്ദ്രന്റെ അടുത്ത് വന്നിരുന്നു.. ബാല അത് വർഷങ്ങൾക്കു മുൻപ് കഴിഞ്ഞ ഒരു സംഭവം അല്ലടോ.. അത് മറന്നു കളഞ്ഞേക്ക്.. തനിക്കൊപ്പം തന്റെ മക്കൾ ഇല്ലേ കൂടെ.. അവർ ജീവനും തുല്യം നിന്നെ സ്നേഹിക്കുന്നില്ലേ.. അതുപോലെ നിനക്ക്.. 16 വർഷം എൻറെ കൂടെ നിഴൽ പോലെ ജീവിച്ചിരുന്നവൾ ആണെടാ കൂടെ പോയത്.. എൻറെ രണ്ടു പെൺമക്കളുടെ അമ്മ.. അവൾ അന്ന് എനിക്ക് തന്ന ആഘാതം വളരെ വലുതായിരുന്നു.. ഇതെല്ലാം എനിക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലേ ബാല..

തനിക്ക് എന്തറിയാം ഈ കഴിഞ്ഞ കാലങ്ങൾ അത്രയും ഞാൻ അനുഭവിച്ച അപമാനങ്ങളെക്കുറിച്ച്.. നാലാള് കൂടുന്ന സ്ഥലത്ത് തലകുനിച്ച് അല്ലാതെ എനിക്ക് പോകാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല.. ഒളിച്ചോടിപ്പോയ സുമയുടെ ഭർത്താവായ എന്നെ നോക്കിയുള്ള അടക്കം പറച്ചിലും പരിഹാസങ്ങളും കാരണം എത്രയോ പരിപാടികൾ പോകാതെ അവിടെ നിന്നും ഒഴിഞ്ഞുമാറി ഇനി പോയാലും അവിടെനിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട് എനിക്ക്.. എൻറെ ആണത്തം വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.. ഇതിനേക്കാൾ ഏറെ എന്നെ തളർത്തിയത് കഴിഞ്ഞദിവസം നാട്ടിൽ ഒരു വിവാഹത്തിന് പോയപ്പോൾ എന്റെ മൂത്ത മകളെക്കുറിച്ച് എൻറെ അടുത്ത ബന്ധു പറഞ്ഞ കാര്യമാണ്.. ബാലചന്ദ്രൻ സോഫയിലേക്ക് തളർച്ചയോടെ ചാഞ്ഞു..

നമ്മുടെ നിമ്മി മോളെ കുറിച്ച് ആര് എന്തു പറഞ്ഞു എന്നാണ് നീ പറയുന്നത് ഒന്ന് വ്യക്തമായി പറയൂ ബാല രാജീവ് ആകാംക്ഷയോടെ ചോദിച്ചു.. കാമഭ്രാന്ത് മൂത്ത തന്നെക്കാൾ പ്രായം കുറഞ്ഞ ആളിന്റെ ഒപ്പം ഒളിച്ചോടിപ്പോയ ഒരുത്തിയുടെ മോൾ അല്ലേ അപ്പോൾ തള്ളയേക്കാൾ വിളഞ്ഞ വിത്ത് ആകുമെന്ന്.. അവർ എൻറെ കുഞ്ഞിനെ നോക്കി പറയുന്നത് കേട്ടപ്പോൾ എൻറെ നെഞ്ച് പൊട്ടിപ്പോയി.. നിന്നെ ഒരു ആൺകുട്ടിയുടെ സംസാരിച്ചു നിൽക്കുന്നത് കണ്ട് അതിന്റെ പേരിലാണ് അവരത് ഇത്രയ്ക്കും മോശമായി ചിത്രീകരിച്ചത്.. നിനക്കറിയുമോ? സുമ ഇറങ്ങിപ്പോകുമ്പോൾ നിമ്മിക്ക് 15 വയസ്സ് നിവി മോൾക്ക് 10 വയസ്സുമാണ്.. അന്നുമുതൽ ഈ ഒരു അഞ്ചു വർഷക്കാലം അമ്മയുടെയും അച്ഛന്റെയും സ്ഥാനത്തുനിന്ന് ഒറ്റയ്ക്ക് അവരെ നോക്കിയതിന്റെ വേദന ഇങ്ങനെ അപവാദം പറഞ്ഞു നടക്കുന്നവർക്ക് അറിയില്ലല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *