ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് എല്ലാവർക്കും വളരെയധികം താല്പര്യമുള്ള ഒരു വിഷയമാണിത്.. നമ്മളിൽ ഭൂരിഭാഗം ആളുകളും ഭയങ്കര ബ്യൂട്ടി കോൺഷ്യസ് ആണ്.. അതുകൊണ്ടുതന്നെ വീട്ടിലിരിക്കുമ്പോൾ ആണെങ്കിലും ഉറങ്ങി എഴുന്നേറ്റാലും അല്ലെങ്കിൽ ഒന്ന് വെറുതെ പുറത്തേക്കിറങ്ങുകയാണെങ്കിൽ പോലും കണ്ണാടി നോക്കിയിട്ട് ഇറങ്ങുന്നവർ ആയിരിക്കും ഭൂരിഭാഗം ആളുകളും.. അതിൽ സ്ത്രീ പുരുഷ ഭേദമന്യേ ഒരു ദിവസമെങ്കിലും കണ്ണാടി നോക്കാതെ ഇരിക്കുന്നവർ ആരും തന്നെ ഉണ്ടാവില്ല.. കാരണം ഇന്നത്തെ ഒരു കാലഘട്ടത്തിൽ എല്ലാവരും അവരവരുടെ സൗന്ദര്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്.. മുഖത്തെ ചെറിയൊരു പാട് വന്നാൽ അല്ലെങ്കിൽ മുഖക്കുരു വന്നാൽ അതിനെ ദിവസവും ശ്രദ്ധിച്ച് അതിന് വല്ല മാറ്റവും ഉണ്ടോ അല്ലെങ്കിൽ അത് പോയോ അത് പൊട്ടിയോ തുടങ്ങിയ അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പലർക്കും ആശങ്കകളാണ്..
അപ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വളരെ കോമൺ ആയിട്ട് വരുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു എന്നു പറയുന്നത്.. അപ്പോൾ നമുക്ക് മുഖക്കുരു എന്ന ഒരു അവസ്ഥയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.. അതുകൊണ്ടുതന്നെ നമുക്ക് ആദ്യം എന്താണ് മുഖക്കുരു എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാം.. പലർക്കും അറിയാത്ത ഒരു കാര്യമാണ് ഇപ്പോൾ പറയാൻ പോകുന്നത് കാരണം നമ്മുടെ മുഖത്ത് ചെറിയ ചെറിയ ഗ്രന്ഥികളുണ്ട്.. ഇത്തരം നമ്മുടെ മുഖത്തുള്ള ഗ്രന്ഥികളാണ് നമ്മുടെ മുഖത്തെ കൂടുതൽ മോയ്സ്ചറൈസിംഗ് ചെയ്യുന്ന സെബം പോലുള്ളവ ഉല്പാദിപ്പിക്കുന്നത്..
ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഇത്തരം ഗ്രന്ധികളിലെ സുഷിരങ്ങൾ അടയുമ്പോഴാണ് ഈ സെബം അതുപോലെ ഓയിൽ ഒക്കെ അവിടെ ഗ്രന്ഥികളിൽ അടിഞ്ഞുകൂടി അത് മുഖക്കുരുവായിട്ട് മാറുന്നു.. അപ്പോൾ ഇത്തരം മുഖക്കുരു നമ്മുടെ മുഖത്ത് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ്.. സ്ത്രീകളിൽ പ്രൊജസ്ട്രോൺ എന്ന ഹോർമോണിന്റെ അളവ് കൂടുമ്പോൾ ഗ്രന്ധികളിൽനിന്ന് എണ്ണമയം കൂടുതലായി ഉല്പാദിപ്പിക്കപ്പെടും.. ഇത്തരം എണ്ണമയം കൂടുതലായിട്ട് ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് നമ്മുടെ മുഖത്ത് മുഖക്കുരുക്കൾ ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…