ശരീരഭാരം കുറയ്ക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും ശരീരഭാരം ഒരു ഗ്രാം പോലും കുറയുന്നില്ല.. ശരീരഭാരം കുറയാത്തതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ചില ആളുകൾ ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എൻറെ വെയിറ്റ് കുറക്കാൻ കുറെ കാര്യങ്ങൾ ചെയ്തു നോക്കി പക്ഷേ കുറയുന്നില്ല.. ആദ്യം ഒരു പത്ത് കിലോ പെട്ടെന്ന് കുറയും.. പിന്നീട് ഒരു ഗ്രാം കുറയാൻ പോലും ഭയങ്കരമായി ബുദ്ധിമുട്ടും.. 20 അല്ലെങ്കിൽ 25 എന്നൊക്കെ ടാർഗറ്റ് വെച്ച് പറയുന്ന ആളുകളുണ്ട്.. അതായത് 20 കിലോ പറയണം അല്ലെങ്കിൽ 15 കിലോ കുറയണം എന്നൊക്കെ പറയാറുണ്ട്.. പക്ഷേ ആദ്യത്തെ മൂന്നാല് കിലോ പെട്ടെന്ന് കുറയുകയും പിന്നീട് ഭയങ്കര സ്ലോ ആവുകയും ചെയ്യുന്ന ഒരു കണ്ടീഷൻ.. എന്നുവെച്ചാൽ വാട്ടർ കണ്ടന്റ് ശരീരത്തിൽ നിന്ന് കുറഞ്ഞ കഴിയുമ്പോൾ തന്നെ ശരീരത്തിൽ നിന്ന് വെയിറ്റ് കുറയും പക്ഷേ അതുകഴിഞ്ഞുള്ള ഫാറ്റ് കണ്ടന്റ് കുറയുമ്പോഴാണ് സത്യം പറഞ്ഞാൽ വളരെ ബുദ്ധിമുട്ടുണ്ടാകുന്നത്..

സത്യം പറഞ്ഞാൽ വളരെ സ്ലോ ആയിട്ടാണ് പോകുന്നത്.. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മൾ എന്താണ് ശ്രദ്ധിക്കേണ്ടത്.. വെയിറ്റ് കൂടുതൽ അല്ലെങ്കിൽ വെയിറ്റ് കുറയുന്നില്ല എന്നുള്ള കണ്ടീഷനിൽ പറയുമ്പോൾ ആദ്യം നമ്മൾ നോക്കേണ്ടത് എന്തെങ്കിലും കാര്യമായ രോഗാവസ്ഥകൾ ഉണ്ടോ എന്നാണ് നോക്കേണ്ടത്.. അതായത് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്നു പറയും.. ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്നു പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തികൾ നമ്മുടെ ശരീരത്തിലെ കോശങ്ങളെ ഡാമേജ് ചെയ്യുകയും ചെയ്യുന്നതിന്റെ ഭാഗമായി വരുന്ന കോംപ്ലിക്കേഷനുകൾ.. ഇതിനെയാണ് നമ്മൾ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്നുപറയുന്നത്.. ആ കോംപ്ലിക്കേഷൻ ഉണ്ടാവുന്ന ഒരു ലക്ഷണമാണ് വെയിറ്റ് കൂടുക എന്നുള്ളത്..

അതായത് ഹാഷിംമോട്ടോ തൈറോയ്ഡ് കണ്ടീഷൻ ഉണ്ടെങ്കിൽ അതിൻറെ ഭാഗമായി വെയിറ്റ് കൂടും പക്ഷേ ടെസ്റ്റ് ചെയ്യുമ്പോൾ ഒരു കുഴപ്പവും കാണില്ല.. അതേപോലെ നമ്മുടെ പിസിഒഡി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ.. പിസിഒഡി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളിൽ 60 ശതമാനം വെയിറ്റ് കൂടുകയും 40% വെയിറ്റ് കുറയുന്ന കണ്ടീഷൻ കൂടിയാണ് അതായത് തീരെ ശരീരഭാരം കുറഞ്ഞിരിക്കുന്ന പെൺകുട്ടികളിൽ പിസിഒഡി സംശയിക്കണം.. അതുപോലെതന്നെ ഡൈജഷൻ പ്രോപ്പർ അല്ല.. അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രോപ്പർ ആയി ദഹനം നടക്കാതിരിക്കുമ്പോൾ ഇത്തരത്തിൽ ഒരു കണ്ടീഷൻ വരാനുള്ള സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *