നമുക്കുണ്ടാകുന്ന മിക്ക രോഗങ്ങളുടെയും പ്രധാന കാരണം ദഹന വ്യവസ്ഥകളിൽ നിന്ന് തന്നെയാണ്.. സത്യാവസ്ഥ അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞിട്ടുള്ളത് എവരി ഡിസീസ് സ്റ്റാർട്ട് ഫ്രം ദി ഗട്ട്.. അഥവാ എല്ലാ രോഗങ്ങളുടെയും മൂല കാരണം ആരംഭിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയിൽ നിന്നാണ് എന്നാണ്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നത്തെക്കുറിച്ചാണ് അതായത് അൾസർ.. അൾസർ എന്ന് പറയുന്നത് നമ്മൾ വളരെ കോമൺ ആയി ഉപയോഗിക്കുന്ന ഒരു വാക്കാണ്.. മിക്കവാറും ആളുകളെല്ലാവരും ഈയൊരു അവസ്ഥ അനുഭവിച്ചിട്ടും ഉണ്ടാവാം.. അൾസർ സാധാരണ ഗതിയിൽ രണ്ട് തരത്തിലാണ് ഉള്ളത്.. ഒന്നാമത്തേത് ഗ്യാസ്ട്രിക് അൾസർ..

രണ്ടാമത്തേത് ഡിയോ ഡിനൽ അൾസർ.. ഗ്യാസ്ട്രിക് അൾസർ എന്ന വിഭാഗം വരുന്നത് നമ്മുടെ ആമാശയത്തിന്റെ ചുവരുകൾക്ക് വരുന്ന ഇൻഫ്ളമേഷനാണ്.. അതേസമയം ഡിയോ ഡീനൽ അൾസർ വരുന്നത് നമ്മുടെ ചെറുകുടലിന്റെ ആദ്യ ഭാഗത്ത് വരുന്ന ഇൻഫ്ളമേഷൻസ് ആണ്.. അതുകൊണ്ടുതന്നെ ഗ്യാസ്ട്രിക് അൾസർ ഉള്ള ചിലർക്ക് ഒക്കെ ഭക്ഷണം കഴിക്കുമ്പോൾ കംഫർട്ട് തോന്നുന്ന ആളുകളുണ്ട് അതുപോലെ ലക്ഷണങ്ങൾ കുറച്ചു കാണിക്കുന്ന ആളുകളുണ്ട്.. ചിലർക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആയിരിക്കും ഇത്തരം ചെറിയ ബുദ്ധിമുട്ടുകൾ തോന്നുക.. അതായത് ചെറിയ ചെറിയ ഇറിറ്റേഷൻസ് അതുപോലെ വേദനകൾ ഒക്കെ ഉണ്ടാവാം..

ഡിയോ ഡണൽ അൾസർ ആണെങ്കിൽ തീർച്ചയായും ഭക്ഷണം കഴിച്ചു കഴിഞ്ഞ ഒന്ന് അല്ലെങ്കിൽ രണ്ടു മണിക്കൂറുകൾക്കു ശേഷമാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടുവരുന്നത്.. ഇനി ഈ രണ്ട് അൾസറുകൾ ആണെങ്കിലും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അൾസറുകൾ വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.. അതിനു മുൻപ് എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാം.. നോർമലി നമുക്ക് ഗ്യാസ്ട്രൈറ്റീസ് എന്ന് പറയുന്ന പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്.. അത് നമ്മുടെ ദഹന വ്യവസ്ഥയിൽ നടക്കുന്ന ഒരു ഇൻഫ്ളമേഷൻ ആണ്.. പക്ഷേ ഈ പറയുന്ന അൾസർ വരുമ്പോൾ സംഭവിക്കുന്നത് ഉദാഹരണമായി പറഞ്ഞാൽ നമ്മൾ ഒരു ബൗളിൽ ഉള്ള ഐസ്ക്രീം ഒരു സ്പൂൺ ഉപയോഗിച്ച് എടുക്കുകയാണെങ്കിൽ അവിടെ ഒരു കുഴി കാണാം.. യഥാർത്ഥത്തിൽ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥകൾക്കുള്ള ചുവരുകളിൽ നടക്കുന്ന പ്രവർത്തനം ഇതുതന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *