വിവാഹം കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്ക് ശേഷം ഭർത്താവിൻറെ കൈകൾ പിടിച്ചു വലതുകാൽ വെച്ച് അകത്തു കയറിയ വീട്ടിൽനിന്നും തിരികെ ഞാൻ വെളിയിലേക്ക് ഇറങ്ങി.. അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതത്തിൻറെ ബാക്കിപത്രത്തിലെ ശേഷിപ്പുകൾ ആയി മിഴുനീർ കണങ്ങൾ എൻറെ കവിളുകളെ നനയിപ്പിച്ച് താഴേക്ക് ഒഴുകി ഇറങ്ങി.. ഒരുപാട് സ്നേഹിച്ചിരുന്ന ഭർത്താവിൻറെ വീടിനെ ഒരുതവണ പോലും എനിക്ക് തിരിഞ്ഞു നോക്കുവാൻ ശേഷി ഇല്ലായിരുന്നു.. ഹൃദയം പൊട്ടി തകരുന്ന വേദനയിലും എൻറെ നെഞ്ച് പിടച്ചപ്പോൾ ഒരിക്കൽ കൂടി ഞാൻ ആ വീടിൻറെ മുറ്റത്തേക്ക് ദൃഷ്ടികൾ പായിച്ചു.. മുറ്റത്തിന്റെ നടുവിലായി എന്നെ തന്നെ സൂക്ഷിച്ച് നോക്കിയിരിക്കുന്ന അമ്മായമ്മയുടെ മിഴികളിൽ എൻറെ കണ്ണുകൾ പതിഞ്ഞു.. പരിഹാസ ചിരിയുമായി നിൽക്കുന്ന അമ്മായമ്മയുടെ നോട്ടത്തേക്കാൾ എന്നെ വേദനിപ്പിച്ചത് ക്രൂരമായ ആനന്ദത്താൽ രസിച്ചു നിൽക്കുന്ന ഭർത്താവിനെ മുഖമായിരുന്നു.. അഞ്ചുവർഷങ്ങൾക്കു മുൻപ് ഒരു ദിവസം എന്നെ പെണ്ണുകാണാൻ എത്തിയ ഭർത്താവിൻ്റെ മുഖം എൻറെ ഓർമ്മയിൽ തെളിഞ്ഞു വന്നു..
ചൊവ്വ ദോഷക്കാരിയാണ് എന്നും സ്ത്രീധനം ഇല്ലെങ്കിലും എനിക്ക് ഈ പെൺകുട്ടി മതിയെന്നും പറഞ്ഞ് കെട്ടിച്ച് തരണമെന്ന് അപേക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ.. പെണ്ണുകാണൽ എന്ന നാടകം ഇനി തുടരാൻ കഴിയില്ല എന്നുകൂടി അമ്മയെ ബോധ്യപ്പെടുത്തുന്നു.. അദ്ദേഹത്തിൻറെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ ഇരുവരും വിവാഹം നിശ്ചയിക്കുമ്പോൾ അദ്ദേഹം ചോദിച്ചത് ഒന്നുമാത്രം ആയിരുന്നു.. മരണം വരെ നമുക്ക് ഒരുമിച്ച് നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെച്ച് നമുക്ക് ജീവിക്കാൻ കഴിയുമോ.. കഴിയും എന്ന് ഒരൊറ്റ വാക്കിൽ ഞാൻ ഉത്തരം നൽകുമ്പോൾ ആ മിഴികളിൽ വല്ലാത്തൊരു കൗതുകം നിറഞ്ഞുനിന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു.. എൻറെ മകൾ ഭാഗ്യവതിയാണ് കാരണം ഒരേയൊരു മകൻ..
ചെക്കന് അമ്മ മാത്രമേയുള്ളൂ.. സ്വന്തം അമ്മയായി കരുതി തന്നെ സ്നേഹിക്കണം എന്ന് അച്ഛൻ 101 പ്രാവശ്യം പറഞ്ഞത് ഇതുവരെയും ഞാൻ അനുസരിച്ചിട്ടുള്ളൂ.. അഞ്ചുവർഷത്തിലെ ദാമ്പത്തിക ജീവിതത്തിൽ സന്തോഷം ഉണ്ട് എന്ന് ഞാൻ അച്ഛനും മുമ്പിൽ അഭിനയിക്കുകയായിരുന്നു.. അമ്മയില്ലാത്ത എന്നെ പഠിപ്പിച്ച വലുതാക്കാൻ എൻറെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. അതെല്ലാം കണ്ടുകൊണ്ട് തന്നെയാണ് ഞാൻ വളർന്നത്.. പലരും എൻറെ അച്ഛനോട് ചോദിച്ചിരുന്നു നിനക്ക് ഉള്ളത് ഒരു പെൺകുട്ടിയാണ് അതുകൊണ്ട് അവളെ വളർത്താൻ ഒരു അമ്മ കൂടിയേ തീരു.. അതുകൊണ്ടുതന്നെ നീ ഇപ്പോൾ ഒരു വിവാഹം കഴിക്കണം.. നെഞ്ചിൽ ഒരു വിങ്ങലായി അച്ഛൻറെ മനസ്സിൽ ആ ചോദ്യം തറഞ്ഞു നിന്നു.. എൻറെ ലക്ഷ്മിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല.. ലച്ചു മോളെ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ അവളെ വളർത്തും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…